Chapter Title : നവവധു 13 [JO]
ഉത്തരത്തിൽ ഞാൻ തൃപ്തനല്ലന്നു അവർക്ക് മനസ്സിലായി.
അല്ലടാ...ഞങ്ങള് നിന്റെ സൗമ്യേച്ചിയുടെ കാര്യം പറയുവാരുന്നു.....കഷ്ടല്ലേ....എങ്ങനുണ്ട് ഇപ്പൊ???? റോസ് എന്റെ സംശയം മാറ്റാനെന്ന മട്ടിൽ വീണ്ടും പറഞ്ഞു.
ആ കുഴപ്പമില്ല....ഞാനൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു. ശെരിക്കും പറഞ്ഞാൽ എനിക്കിപ്പോ സൗമ്യേച്ചിയുടെ കാര്യം കേൾക്കുന്നതെ പേടിയോ....ദേഷ്യമോ എന്തൊയാണ്. എന്തോ കേൾക്കാനില്ലാത്ത വിഷയം പോലെ.
പെട്ടന്നാണ് എനിക്കൊരു കുസൃതി തോന്നിയത്. അല്ല വാശിയല്ല. പ്രതികാരം. ഞാൻ പതിയെ റോസിനോട് ചേർന്നിരുന്നു. അവളൊന്നു ഞെട്ടിയോ??? അവള് വിജാരിച്ച്കാണും ഞാൻ കെട്ടിപ്പിടിക്കാൻ വന്നതാണെന്ന്. അവള് പതുക്കെ നീങ്ങിയിരിക്കാൻ നോക്കി. കൂട്ടത്തിൽ കണ്ണുകൾ കൊണ്ട് ശ്രീ നോക്കുന്നു എന്ന മട്ടിലൊരു സിഗ്നലും....
എന്റെ മനസിൽ ലഡു പൊട്ടി. ആ ഒറ്റ ആഗ്യം മതിയായിരുന്നു റോസിന് എന്നോട് പ്രണയമാണെന്നു തെളിയിക്കാൻ. അത് മറ്റാരും അറിയാതിരിക്കാനുള്ള ശ്രമം. എനിക്ക് തുള്ളിച്ചാടണമെന്നു തോന്നി. എന്റെ ചുണ്ടിലൊരു ചിരി വിടർന്നു. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്.... ഒറ്റ മിനിട്ടുകൊണ്ടു മനസ്സ് കാമത്തിൽ നിന്ന് പ്രേമത്തിലേക്ക് വഴിമാറി. ഒപ്പം ഒരൽപ്പം പ്രതികാരവും.
അതേയ്...ഞാൻ വീട്ടിലേക്ക് പോകുവാ....നീങ്ങിയിരിക്കാൻ നോക്കിയ റോസിനെ വലിച്ചെടുപ്പിച്ചു ഞാനാ ചെവിയിൽ പതിയെ മൊഴിഞ്ഞു.
റോസാകെ കിടുങ്ങിപ്പോയി. അവള് സ്വപ്നത്തിൽ പോലും ഞാൻ ഇമ്മാതിരി ചെറ്റത്തരം കാണിക്കുമെന്നു കരുതിക്കാണില്ല. അതിലും വലിയ അമ്പരപ്പിൽ ശ്രീ ഞങ്ങളെ നോക്കുന്നത് ഞാൻ ഒളികണ്ണാലെ കണ്ടു. അവളിൽ ചെറിയൊരു അസൂയ ഉണ്ടായോ??? ഉണ്ടാവണമല്ലോ!!! എന്റെ ഉള്ളിൽ ചിരി പൊട്ടി. അവളെ കാണിക്കാൻ വേണ്ടിമാത്രം കാണിച്ച പരിപാടിയായിരുന്നു അതെന്നു ഇനി ഞാൻ പ്രത്യേകം പറയണ്ടല്ലോ അല്ലെ??? എന്തായാലും അതേറ്റു. പക്ഷേ ഞാൻ ഒന്നുകൂടി ഞെട്ടിക്കാൻ തയ്യാറാക്കിയ തിരക്കഥ....
💬 Comments
View all comments