Chapter Title : നവവധു 13 [JO]
വൈകിട്ട് വിളിക്കാട്ടോ ചക്കരെ.... പറഞ്ഞതും റോസിന്റെ കവിളിൽ എന്റെ ചുണ്ടമർന്നതും ഒന്നിച്ചായിരുന്നു. ചുടു ചുംബനം. റോസും ശ്രീയും ഒരുപോലെ ഞെട്ടി. റോസ് ചാടിയെഴുന്നേറ്റു. അതിലും വേഗം ഞാനും. അവള് ആ ഞെട്ടലിൽ നിന്നു മുക്തയാകും മുന്നേ ഞാൻ ബൈക്കിൽ കയറിയിരുന്നു. അമ്പരപ്പിൽ നിൽക്കുന്ന ശ്രീയെ നോക്കി ഒരുലോഡ് പുച്ഛവും നാണവും കലിപ്പും ഞെട്ടലും കൊണ്ടു ചൂളി നിൽക്കുന്ന റോസിനെ നോക്കി ഒരു കള്ളച്ചിരിയും വാരിവിതറിയിട്ട് ഞാൻ വീട്ടിലേക്ക് പറന്നു....
******************
ചിരിച്ചു കളിച്ചാണ് വീട്ടിലെത്തിയത്. ഒന്നുരണ്ടു തവണ മുറ്റത്തിട്ടു ബൈക്കോന്നു കറക്കി. ശെരിക്കും സ്വർഗ്ഗം കിട്ടിയ സന്തോഷത്തിലായിരുന്നു ഞാൻ. റോസിന്റെ മനസ്സുമറിഞ്ഞു , ശ്രീയോട് പ്രതികാരോം നടത്തി. മനസ്സിലൊരു മഞ്ഞുതുള്ളി വീണ സുഖം...!!!
മൂളിപ്പാട്ടും പാടിയാണ് വീട്ടിലേക്ക് കേറിയത്. ചെല്ലുമ്പോൾ എല്ലാരുമുണ്ട്. എങ്ങോട്ടോ പോകാനുള്ള പ്ലാൻ പോലെ.
ആ ദേ അവൻ വന്നൂ...അച്ചു എന്നെക്കണ്ടതും വിളിച്ചുകൂവി.
ആ നീ നേരത്തേ വന്നോ???
ആ...ഇന്നിത്തിരി നേരത്തെ പോന്നു.
അല്ലേലും നീയെന്നാ ക്ലാസ്സിൽ കേറിയിട്ടുള്ളേ??? അച്ചു അപ്പഴേ കൗണ്ടറിട്ടു.
പൊടി പോത്തെ...പോകാത്ത നിന്നെക്കാളും ഭേദമാ കേറാത്ത ഞാൻ.
ഓ കണ്ടേശാലും മതി.
ഒന്ന് നിർത്തടി....കണ്ടാ മതി രണ്ടും കൂടി തൊടങ്ങാൻ. നെല്ലിട വിട്ടുകൊടുക്കില്ല പെണ്ണ്.... ഹോ ഇങ്ങനൊരു സാധനം....സീതേച്ചി അച്ചുവിനെ ശാസിച്ചു.
ഓ....അച്ചു അതിഷ്ടപ്പെടാതെ പുച്ഛിച്ചു തള്ളി.
പെണ്ണേ നീയിന്നു മേടിക്കുവേ....സീതേച്ചിയുടെ കയ്യോങ്ങിക്കൊണ്ടുള്ള ശാസന.
ഓ പിന്നേ.... വീണ്ടും പുച്ഛം.
അല്ല എല്ലാം കൂടി എങ്ങോട്ട് തെണ്ടാൻ ഇറങ്ങിയതാ??? ഞാൻ വിഷയം മാറ്റാനായി ചോദിച്ചു. ഇല്ലെങ്കിൽ മിക്കവാറും അമ്മേം മോളും കൂടി അടിവെക്കും എന്നെനിക്ക് ഉറപ്പായിരുന്നു.
ആ. ശിവനും സൗമ്യേം
💬 Comments
View all comments