0%

Chapter Title : നവവധു 14 [JO]

Author : JO Read All Parts 1.8K

ഇനിയിപ്പോ അവളെന്തിനാ??? എനിക്ക് ചേച്ചിയുണ്ടല്ലോ...അത് മതി.അതിനി ആര് എതിർത്താലും..!!!കാര്യം മനസ്സിലായില്ലേലും ഞാൻ വീട്ടിലോട്ട് നടന്നു.

കോളേജിലേക്ക് തന്നെ പോണേ.... പിന്നിൽ നിന്ന് അച്ചുവിന്റെ കൗണ്ടർ.

പോടി കൊപ്പേ... പറഞ്ഞോണ്ട് തിരിഞ്ഞത് അച്ഛന്റെ നേരെ.

എന്നാന്ന്??? അച്ഛന്റെ അടുത്ത അലർച്ച.

ങ്ഹും...ചുമൽ കൂച്ചിയിട്ടു ഞാൻ തിരിച്ചു നടന്നു. അപ്പോഴും എന്റെ പ്ലിങ്ങൽ കണ്ടുള്ള അച്ചുവിന്റെ ചിരി അച്ഛന്റെ പിന്നിൽ നിന്നും ഉയർന്നിരുന്നു. ഒളിച്ചിരുന്നാ കൗണ്ടറടിച്ചത് മറ്റവാള്.. ഛേ... ആകെ നാറി.

ഞാൻ ചെന്നതും കുളിച്ചു ഡ്രെസ്സുമെടുത്തിട്ടിറങ്ങിയതും മിനിറ്റുകൾ കൊണ്ടാണ്. ചാർജിനിട്ടിരുന്ന ഫോണെടുത്തു പോക്കറ്റിൽ തിരുകി ബൈക്കിന്റെ കീയും കറക്കി ഞാൻ പുറത്തൊട്ടിറങ്ങി. അപ്പൊ ദേ മുറ്റത്തു അച്ഛനും ശിവേട്ടനും. ഒരാവശ്യവുമില്ലാതെ ഞാൻ വീണ്ടുമൊന്നു ഞെട്ടി. എന്താണെന്നറിയില്ല ഇപ്പോ എവിടെയും ഒരു ഞെട്ടലാണ്. അല്ല കോഴി കട്ടവന്റെ തലയിൽ പപ്പ് കാണുമെന്നാണാലോ ചൊല്ല്. കോഴി തൊട്ടടുത്ത വീട്ടിൽ തന്നെ ആയതിനാൽ കാണാതിരിക്കുകയുമില്ല. പോരാത്തതിന് സൗമ്യേച്ചിയുമായുള്ള കന്നംതിരിവും....

കോളേജിലോട്ടുതന്നെ ആണോ??? അച്ഛന് ആകെയൊരു ഉറപ്പില്ലാത്തത് പോലെ.

ആം.

എന്നാ വേഗം ചെല്ല്... അവിടെ ഏതാണ്ട് പ്രശ്നമാണെന്നു പറഞ്ഞു പിള്ളേര് വിളിച്ചാരുന്നു. നീ ഫോണും കോണച്ചിട്ടേച്ചു അവടെ പോയിരുന്നാ ഒരാവിശ്യത്തിന് വിളിച്ചാ കിട്ടുവോ??? അച്ഛൻ കലിപ്പിൽ തന്നെ....

അത്...അതിനാത് ചാർജ്ജ് ഇല്ലാരുന്നു...

ഉം... വേഗം ചെല്ലാൻ നോക്ക്. ആവശ്യമില്ലാത്ത ഓരോന്ന് ഒപ്പിച്ചോണ്ടു വരരുത്. വെളിവില്ലാത്ത ഓരോ പണി കാണിച്ചിട്ട്.... അച്ഛൻ ആരോടെന്നില്ലാതെ പറഞ്ഞു.

ഹാ... ഇതൊക്കയൊരു സ്പോർട്സ്മാൻ സ്പിരിറ്റില് എടുക്കണ്ടേ പിതാവേ.... ഞാനൊരു ചിരിയോടെ പറഞ്ഞിട്ട് ചാടി വണ്ടിയെടുത്തു.

സ്പോർട്സ്മാൻ സ്പിരിറ്റ് നിന്റമ്മേടെ.... അച്ഛൻ അലറി.

ഹൂഹോ.... ഞാനൊരു ആർപ്പുവിളിയും പൊട്ടിച്ചിരിയുമായി വണ്ടി

💬 Comments

View all comments