0%

Chapter Title : നവവധു 14 [JO]

Author : JO Read All Parts 1.8K

വിട്ടു. എന്നിട്ട് മിററിലൂടെ നോക്കിയപ്പോൾ അച്ഛനും ശിവേട്ടനും എന്നെ നോക്കിനിന്നു ചിരിക്കുന്നു. കാര്യം കിടന്നലറുമെങ്കിലും കാറന്നോർക്ക് എന്നെ വല്യ കാര്യമാ... എന്നെ നോക്കി മാത്രം കലിതുള്ളും....എന്നിട്ട് ചിരിക്കും... ഒരു മഹാ പ്രസ്ഥാനം തന്നപ്പോ നിങ്ങള്... ഞാൻ തന്നെത്താൻ പറഞ്ഞോണ്ട് വണ്ടി പായിച്ചു.

മൈരന്മാര് എന്നാ കോപ്പാണോ ഉണ്ടാക്കിയത്??? പോലീസിന്റെ ഇടി കൊള്ളേണ്ടി വരുംവോ. ചെയർമാൻ ആയിപ്പോയില്ലേ???മൈര്....പോകാതിരിക്കാനും പറ്റില്ല... ഇടി ചോദിച്ചു വാങ്ങുന്ന ടൈപ്പാ എല്ലാം... കർത്താവേ.. എന്നെ ഇടി കൊള്ളിക്കല്ലേ... മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ കോളേജിന്റെ ഗേറ്റ് കടന്നത്.

പെട്ടന്നൊരു കൂക്കിവിളിയാണ് എന്നെ എതിരേറ്റത്. പൊട്ടിച്ചിരി...കൂക്കിവിളി... എന്തൊക്കെയോ വിളിച്ചു പറയുന്നു...അലറുന്നു....കൂവുന്നു.... ആകെ ബഹളം....

എനിക്കൊന്നും മനസ്സിലായില്ല. ഞാൻ കാര്യം മനസ്സിലാകാതെ ചുറ്റും നോക്കി. പിള്ളേര് എന്നേയൊരു അത്ഭുതജീവിയെപ്പോലെ നോക്കുന്നു. ഞാൻ എന്നെത്തന്നെയൊന്നു നോക്കി. സിബ്ബ് ഇട്ടിട്ടില്ലേ??? ഉണ്ടല്ലോ....പിന്നെ എന്താണാവോ???

മച്ചാനെ ഒരുമ്മ തരുവോ??? ഒരുത്തൻ ആൾക്കൂട്ടത്തിൽ നിന്ന് വിളിച്ചു കൂവി.

ഉമ്മയോ???എനിക്കൊന്നും മനസ്സിലായില്ല. വല്ലോ കോഡുമായിരിക്കും. മിക്കവാറും ഏതേലും പീസിനെ റെയ്ഡിൽ പിടിച്ചുകാണും. ഈ കോളേജിൽ ആണെങ്കി അത് പതിവുമാണ്. ഛേ എന്നാ നാറ്റക്കേസാകും. കാര്യം മനസ്സിലായില്ലെങ്കിലും അവനെ നോക്കിയൊന്നു ചിരിച്ചിട്ട് ഞാൻ ക്ലാസ്സിലേക്ക് നടന്നു.

നടക്കുമ്പോൾ പ്രശനം കൂടിക്കൂടി വരുന്നപോലെ.... കാണുന്ന എല്ലാവർക്കും ഒരു ആക്കിയ കിളി... പെണ്ണുങ്ങളുടെ മുഖത്ത് ഒരു പരിഹാസമോ പുച്ഛമോ സഹതാപമോ എന്തോ... കാര്യം മനസ്സിലാവാതെ ഞാൻ എല്ലാരേയും നോക്കി. പക്ഷെ ആരും എന്നോട് മിണ്ടുന്നില്ല. ഇന്നലെവരെ വാ തോരാതെ സംസാരിച്ചവർക്കൊക്കെ ഇന്നെന്തോ ഒരു വല്ലായ്ക.

ടാ... പെട്ടന്നൊരു വിളി കേട്ട് തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് പാഞ്ഞുവരുന്ന വിശാലിനെയും

💬 Comments

View all comments