0%

Chapter Title : നവവധു 14 [JO]

Author : JO Read All Parts 1.8K

അവർക്ക് നേരെ കുതിച്ചു....പെട്ടെന്നാണ് വിശാലും ശ്രീയും ഇടക്ക് ചാടിയത്. അവന്മാർക്ക് നേരെ ചാടിയ എന്നെ രണ്ടുംകൂടി വട്ടം പിടിച്ചുനിർത്തി.

ജോ...വേണ്ട....

വിടടാ... ഈ നായിന്റെ മക്കളെ ഞാനിന്നു കൊല്ലും.... ഞാൻ കുതറിക്കൊണ്ടു അവർക്ക് നേരെ കുതിച്ചു.

പോടാ പേട്ട് ചെറുക്കാ.... അവന്മാരെന്നെ പുച്ഛിച്ചുതള്ളുമ്പോലെ ആക്കി.

കഴുവേറിടെ മോനെ... ഞാനാ പറഞ്ഞവനിട്ട് കുതിച്ചുചാടി ഒറ്റചവിട്ട്. അവൻ ഒരു നിലവിളിയോടെ പിന്നിലൊട്ടു മലച്ചു.

ടാ.... അവന്മാര് എന്റെ നേർക്കും ആഞ്ഞു.

നിർത്തടാ മൈരേ.... വിശാലിന്റെ ഒരലർച്ചയിൽ ഞാൻപോലും കിടുങ്ങി. ആദ്യമായാണ് അവനിത്രക്ക് ഒച്ചയെടുക്കുന്നത്. ഞാനൊന്നു പതറി എന്നതാണ് സത്യം.

കോണച്ചോണ്ട് നിക്കാതെ ഒന്നു പോയാ പെണ്ണിനെ രക്ഷിക്കടാ കുണ്ണേ... അല്ലേലാ മൈരന്മാര് ഇന്നതിനെ കൊല്ലും.... വിശാൽ അത് പറയുമ്പോൾ വിഷമം കൊണ്ടാ ശബ്ദം ഇടറിയിരുന്നു.

അപ്പോഴാണ് ഞാനുമത് ഓർത്തത്....റോസ്... അവൾ... അവളെവിടെ???

ജോ...റോസിനെ ഓഫീസിലോട്ട് കൊണ്ടോയെക്കുവാ... ഒന്ന് ചെല്ല്....പ്ലീസ്...അവളൊരു പാവമാടാ.... ശ്രീ എന്നെ നോക്കി തൊഴുതു. പൊട്ടിക്കരഞ്ഞുകൊണ്ടാണവളത് പറഞ്ഞത്.

അവൾക്കെന്തേങ്കിലും പറ്റിയാ എല്ലാതിനേം ഞാൻ കൊല്ലും....വീട്ടിൽകേറി ഞാൻ വെട്ടും..... ഓഫീസിലേക്ക് ഓടുമ്പോൾ ഞാനലറി. കൊല്ലാനുള്ള കലിയായിരുന്നു എനിക്കപ്പോൾ....

ഓടിയെത്തുമ്പോൾ കുറെ പിള്ളേരുണ്ട് ഓഫീസിനു പുറത്ത്. എന്നെക്കണ്ടതും ഒരു പിറുപിറുക്കൽ അവിടുണ്ടായി. ഞാനത് കാര്യമാക്കിയില്ല. ചവിട്ടിതുറന്നു എന്നപോലെ ഓഫീസ് വാതിൽ തുറന്നു ഞാൻ അകത്തു കയറി. സർവ ഡിപ്പാർട്ട്‌മെന്റ് ഹെഡുകളും പ്രിൻസിപ്പാളടക്കം മാനേജ്‌മെന്റ് മുഴുവനുമുണ്ടകത്ത്. പോരാത്തതിന് റോസിന്റെ തന്ത എച്ചി പ്രാഞ്ചിയെന്നു നാട്ടുകാര് വിളിക്കുന്ന ഫ്രാൻസിസും. അതിന്റെയെല്ലാം നടുക്ക് സിംഹക്കൂട്ടിൽ ഒറ്റപ്പെട്ട മാൻപേടയേപ്പോലെ എന്റെ റോസും....

നിറഞ്ഞൊഴുകിയ കണ്ണുകളുമായി മുഖം താഴ്ത്തിയുള്ള ആ നിൽപ്പ് കണ്ടെന്റെ നെഞ്ചു നീറി. ഞാൻ കാരണം.....

💬 Comments

View all comments