0%

Chapter Title : നവവധു 14 [JO]

Author : JO Read All Parts 1.8K

ഹേയ്....തന്നോടാര് പറഞ്ഞു അകത്തേക്ക് വരാൻ....പോ പുറത്ത്.... എന്നെക്കണ്ടതും പ്രിൻസിപ്പാൾ ചാടിക്കയറി.

ഞാനത് കെട്ടതായിപ്പോലും ഭാവിച്ചില്ല. നേരെ റോസിന്റെ അരികിലേക്ക് ചെന്നു. എന്നെക്കണ്ടതും അവൾ ഒറ്റക്കരച്ചിൽ. എന്ത് പറയണം എന്നറിയാതെ ഞാൻ പകച്ചുനിന്നു.

സാറിന്റെ തീരുമാനം എന്താണെന്ന് ഞങ്ങക്കിപ്പോ അറിയണം.... പിന്നിൽ നിന്ന് ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് ആൽബിയുടെ കൂട്ടുകാരെ...!!!

ചെയർമാൻ കണ്ട മറ്റവളുമാരുമായി അഴിഞ്ഞാടി നടക്കുന്നത് കാണാൻ ഞങ്ങൾക്ക് വയ്യ....ഇമ്മാതിരി മെണച്ചു നടക്കുന്നവളുമാരുടെ കൂടെപ്പഠിക്കാനും ഞങ്ങൾക്ക് താൽപര്യമില്ല.... രണ്ടിനേം പുറത്താക്കണം....

എന്ത് പരഞ്ഞെടാ പട്ടീ.... ഞാൻ അത് പറഞ്ഞവന്റെ കരണത് ഒന്നുകൊടുത്തു. അവന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു ഒന്നുകൂടി കൊടുക്കാൻ നോക്കിയ എന്നെ അവന്മാര് തള്ളി വിട്ടു.

സ്റ്റോപ്....സ്റ്റോപ് ഇറ്റ് ഐ സെ.... പ്രിൻസിപ്പൽ കിടന്നുകൂവി.

ഇത് ചന്തയല്ല.....

പരിഹാരം കാണാനാ ഇവിടെ ഞങ്ങള് കൂടിയെക്കുന്നെ.... കയ്യാങ്കളിക്കാണെങ്കി എല്ലാം വേറെ സ്ഥലം നോക്കണം....

തൽക്കാലം ഞാൻ അടങ്ങി. പ്രശ്നം പരിഹരിക്കേണ്ടത് എന്റെ ആവിശ്യമാണല്ലോ...

പറ കൊച്ചേ....ഇവൻ നിന്നെ ബലമായി ഉമ്മ വെച്ചതല്ലേ....കേസ് ആക്കണ്ട വകുപ്പാ.... ഒരു ഡിപ്പാർട്ട്‌മെന്റ് ഹെഡ് റോസിനോട് ചോദിച്ചു.

അവൾ കണ്ണീരോടെ എന്നെ നോക്കി. എന്ത് പറയണം എന്ന മട്ടിൽ.... ഞാനൊന്നും പറഞ്ഞില്ല... ആ നോട്ടം നേരിടാനാവാത്തത് പോലെ....ഞാൻ തല താഴ്ത്തി നിന്നു.

പറ കൊച്ചേ.... വേറൊരു പൂതന അവളെ പ്രോത്സാഹിപ്പിക്കുന്നു. എനിക്കിത്രയും ശത്രുക്കളോ??? ഈ മറ്റവളുമാരുടെയൊക്കെ തനിനിറം പുറത്തുവരുന്നത് ഇങ്ങാനാണല്ലോ. ഇപ്പോൾ ഇത്രയും ആണെങ്കിൽ ഞാൻ വരും മുന്നേ റോസിനെ എല്ലാരും കൂടി കൊല്ലാക്കൊല ചെയ്തുകാണുമെന്നെനിക്ക് തോന്നി. എന്റെ ചങ്കിൽ നിന്ന് ചോര പൊടിയും പോലെ....

പറയടി പൊലയാടി മോളേ.......

💬 Comments

View all comments