0%

Chapter Title : നവവധു 14 [JO]

Author : JO Read All Parts 1.7K

എനിക്കാ ഭാവം കണ്ടതും കലിയാണ് വന്നത്. എന്നെ കളിയാക്കുന്നത് പോലെ.

എന്തായിരുന്നു നിന്റെ കയ്യിൽ????

എന്ത്???

കയ്യിൽ എന്തായിരുന്നൂന്ന്???

ഒന്നൂല്ലല്ലോ....ചേച്ചി കൈവിടർത്തിക്കാണിച്ചു.

എനിക്കാകെ വിറഞ്ഞുകയറി. മുഖമടച്ചു അടി തരുന്നത് പോലെ.

കളിക്കാതെ കാര്യം പറയടി.... നീ അച്ചുവിനെ എന്താ കാണിക്കാൻ പോയത്???...എന്റെ സ്വരമുയർന്നു.

കണ്ടില്ലേ??? പിന്നെന്തിനാ ചോദിക്കണേ??? പിന്നേയ് ഈ എടീ പോഡിന്നൊക്കെ നമ്മുടെ കെട്ട് കഴിഞ്ഞിട്ടു വിളിച്ച മതീട്ടോ ജോക്കുട്ടാ......ചേച്ചി പറഞ്ഞതും എന്നെക്കടന്നു പുറത്തേക്ക് പോകാനൊരുങ്ങി. ഒരുതരം ഒഴിവാക്കൽ പോലെ.

നിക്കടി പന്ന....പുറത്തേക്കു പോകാനൊരുങ്ങിയ ചേച്ചിയെ പിടിച്ചു നിർത്തിക്കൊണ്ടു പറയാൻ വന്നത് ഞാൻ പാതിയിൽ നിർത്തി.

ചേച്ചി എന്നെ തിരിഞ്ഞു നോക്കി. അപ്പോഴും ആ കണ്ണുകളിൽ ഒരു തരം പുച്ഛഭാവം.

വിട് ജോക്കുട്ടാ....എനിക്ക് നോവുന്നു....ചേച്ചി കൈ വിടുവിക്കാൻ നോക്കിക്കൊണ്ട് പറഞ്ഞു. ആ പറച്ചിലിൽ ഒരു വിഷയം മാറ്റാനുള്ള വ്യഗ്രത ഞാൻ കണ്ടു.

ഇത്തിരി നൊന്തോട്ടെ....ചേച്ചിയുടെ കൈയിലെ പിടി വിടാതെ തന്നെ ഞാൻ ചേച്ചിയെ വലിച്ചെന്റെ അഭിമുഖമായി നിർത്തി. ചേച്ചി പക്ഷേ മുഖത്തേക്ക് നോക്കുന്നില്ല. മുഖം കുനിച്ചു ഒറ്റ നിൽപ്പ്.

പറ.... എന്താ അവളെ ചെയ്യാൻ പോയേ????

മറുപടിയില്ല.

പറയാൻ......എന്റെ സ്വരം അറിയാതെ കനത്തു.

ഞാനൊന്നും ചെയ്തില്ല.....

ചെയ്തില്ല എന്നെനിക്കറിയാം. ആ പേപ്പർവെയ്റ്റ് എന്ത് ചെയ്യാനാ നോക്കിയതെന്ന്????

മറുപടിയില്ല.

ചോദിച്ചത് കേട്ടില്ലെടി???.... ഞാൻ ഒറ്റ അലർച്ച. ആ അവസ്ഥയിൽ ഞാൻ വേറെയേതോ മനുഷ്യനായിരുന്നു എന്നുവേണം പറയാൻ.

കൊല്ലാൻ.....ചേച്ചിയുടെ ശബ്ദം പതിഞ്ഞതായിരുന്നു....പക്ഷേ കാരിരുമ്പിന്റെ കടുപ്പം.

ഏ..... എന്നിൽ നിന്നും പുറപ്പെട്ട ശബ്ദം എനിക്കുതന്നെ അജ്ഞാതമായിരുന്നു. ആശ്ചര്യമോ അമ്പരപ്പൊ പേടിയോ????....ഞാൻ ചേച്ചിയെ മിഴിച്ചു നോക്കി.

എന്നാ ഇങ്ങനെ നോക്കണേ??? ഞാൻ

💬 Comments

View all comments