Chapter Title : നവവധു 14 [JO]
പറഞ്ഞില്ലേ വേറെ ആരെയെങ്കിലും നോക്കിയാ ഞാൻ അവരെ കൊല്ലുമെന്ന്???? ചേച്ചി നിസാരഭാവത്തിലാണ് പറഞ്ഞതെങ്കിലും എന്റെ ബോധം പോകുമെന്ന അവസ്ഥ.
അവള്... അവള് നമ്മുടെ അച്ചുവല്ലേടീ..... ശെരിക്കും കരയുന്നത് പോലെയാണ് ഞാൻ ചോദിച്ചത്. ശെരിക്കും എനിക്കപ്പോൾ സങ്കടമാണോ പേടിയാണോ അതോ കുറ്റബോധമാണോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. ഒരു തരത്തിൽ എനിക്കായിരുന്നു അപ്പോൾ ഭ്രാന്ത്..!!!
ആണോ??? എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ....ചേച്ചിയുടെ വക പുച്ഛം.
ചേച്ചിപ്പെണ്ണെ..... ഞാൻ അറിയാതെ വിളിച്ചുപോയി. അത്രക്ക് ഞാൻ ഭയപ്പെട്ടിരുന്നു. കുറ്റബോധം കൊണ്ടുള്ള നീറ്റൽ വേറെ... ചേച്ചിയുടെ അവസ്ഥ ഓരോ നിമിഷവും മോശമാകുന്നതിന്റെ ടെൻഷൻ....അതോടൊപ്പം കാരണം ഞാനാണല്ലോ എന്നോർക്കുമ്പോ നെഞ്ചിൽ കത്തി കയറുന്ന വേദന.
ഉം.... ചേച്ചി വിളികേട്ടു. എന്റെയാ വിളിയിൽ ചേച്ചി എല്ലാം മറന്നത് പോലെ. ശെരിക്കും നമ്മുടെ നാഗവല്ലി സ്റ്റൈൽ....ഗംഗേ.....
നീ....നീ എന്നടി ഇങ്ങനെ???? ചോദിക്കുമ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി. മനസ്സ് അത്രക്ക് കീറി മുറിഞ്ഞിരുന്നു.
എങ്ങനെ???
എന്തിനാ.... എന്നെയിങ്ങനെ..... എന്തിനാ അവളെ.... ഞാൻ വിക്കുവായിരുന്നോ വിതുമ്പുവായിരുന്നോ????
അയിന് ഞാനൊന്നും ചെയ്തില്ലല്ലോ...??? ചേച്ചിയുടെ കണ്ണുകളിൽ വീണ്ടും കൂസലില്ലായ്മ.
എന്നാലും...???
എന്നാലേ.... എന്നാ ചെയ്യണമെന്നും പറ.....
ങേ??? എനിക്ക് വെളിപാട് കിട്ടിയപോലായി.
എന്ത് പറഞ്ഞാലും ചെയ്യുവോ???
മ്....
എന്നാ അവരോട്.... അവരെ ഒന്നും ചെയ്യല്ല്... എനിക്ക് മറ്റൊന്നും പറയാനുണ്ടായിരുന്നില്ല.
മ്മ്....പക്ഷേ എനിക്കെന്തോ തരും???
എന്ത് വേണം??? ചേച്ചി പറയുന്ന എന്തും കൊടുക്കാൻ ഞാൻ തയ്യാറായിരുന്നു.
എന്നെ കെട്ട്വോ???? ഒറ്റ ചോദ്യം.... ഞാൻ ഞെട്ടിയോ കിടുങ്ങിയോ എന്ന് എനിക്കുപോലും അറിയില്ല. പക്ഷേ അത് ചോദിക്കുമ്പോൾ ചേച്ചിക്കൊരു കൊച്ചുകുഞ്ഞിന്റെ ഭാവമായിരുന്നു എന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. നിമിഷങ്ങൾ സ്വഭാവം മാറ്റിമറിക്കുന്ന
💬 Comments
View all comments