Chapter Title : നവവധു 15 [JO]
അവൾക്ക് പ്രാന്തായിപ്പോകും.... ആകട്ടടി... പ്രാന്താകട്ടെ...
എനിക്ക് വാക്കുകളില്ലായിരുന്നു. എല്ലാം എല്ലാവർക്കും അറിയാവുന്നത് പോലെ. ഞാൻ അവിശ്വസനീയതോടെ എല്ലാരേയും നോക്കി.
ആ... ആ കൊച്ചിനെ നമുക്ക് ഏതേലും ഡോക്ടറെ കാണിക്കണം.... പ്രാഞ്ചി പെട്ടെന്ന് പറഞ്ഞു.
എന്തിനാ..?? എന്റെ കൊച്ചിന് പ്രാന്താണെന്നു നാട്ടുകാരെ മൊത്തം അറിയിക്കാനോ..??? അമ്മ പെട്ടെന്ന് പൊട്ടിത്തെറിച്ചു.
ഇല്ല...അവൾക്കൊരു പ്രശ്‌നോം ഇല്ല...എന്റെ കൊച്ചിന് ഒന്നുവില്ല...ഏവടേം കൊണ്ടൊവണ്ട... ഞാൻ...ഞാൻ നോക്കിക്കൊളാം.... അമ്മ കിടന്നലമുറയിട്ടു.
ഫ്രാൻസിസേ... ഞാൻ... ഞാനെന്നാ പറയാനാടോ??? അച്ഛൻ കരയുന്നത് പോലെയാണ് ചോദിച്ചത്.
പ്രാഞ്ചി ഒന്നും പറഞ്ഞില്ല.
ഉം... ഇവൻ... ഇവൻ ഈ കൊച്ചിന്റെ ദേഹത്ത് തൊട്ടിട്ടുണ്ടെങ്കിൽ... ഒണ്ടെങ്കി... ഇവൻ ഇവനവളെ കെട്ടും.... അച്ഛന്റെ തീരുമാനം വന്നത് പെട്ടന്നായിരുന്നു.
എന്റെ ഉള്ളിലൊരു കിടുക്കമുണ്ടായി. എല്ലാരും കൂടി ചേച്ചിയെ മനപ്പൂർവം മറക്കുന്നു. ഞാൻ ഉമ്മവെച്ചു നശിപ്പിച്ച പെണ്ണിനെ സ്വന്തനിപ്പിക്കാൻ മാത്രമാണ് ശ്രമം. ഞാൻ...ഞാൻ ആദ്യം നശിപ്പിച്ചത്... എന്നെ ഏറ്റവും അർഹിക്കുന്നത് ചേച്ചിക്കാണെന്നു ഞാൻ...ഞാനെങ്ങനെ പറയും???
ശിവേട്ടാ... ഞാനൊരു അവസാന ആശ്രയത്തിനായി ശിവേട്ടനെ നോക്കി.
പക്ഷേ... പക്ഷേ അവിടെയും എന്നെ ചതിച്ചു. ദൈവം പോലും.
ക്ലാസ്സ്... ക്ലാസ്സ് കഴിയട്ടെ.... അതുകഴിഞ്ഞ്... അച്ഛൻ പൂർത്തിയാക്കാതെ ഒന്നു നിർത്തി.
അവള്... അവള് സമ്മതിക്കും.... ഞാൻ പറഞ്ഞോളാം അവളോട്... പറഞ്ഞതും അച്ഛൻ തിരിഞ്ഞു നടന്നതും ഒന്നിച്ചായിരുന്നു. കണ്ണു നിറഞ്ഞത് ആരും കാണാതിരിക്കാനായിരിക്കാം. പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മമാരും അകത്തേക്കോടി.
ഒരു പരാജിതനായി ഞാൻ മുറ്റത്ത് നിന്നു. ആരുമില്ല എനിക്കായി സംസാരിക്കാൻ. ചേച്ചിക്കായി സംസാരിക്കാൻ....
ചേച്ചിയെ കാണാൻ കഴിയില്ല എന്നുറപ്പുള്ളത് കൊണ്ടാണ് ഞാൻ വീട്ടിലേക്ക് പോന്നത്. മുറിയിൽ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാൻ. ആത്മഹത്യ ചെയ്യാനാണ് തോന്നിയത്. എല്ലാരേയും
💬 Comments
View all comments