0%

Chapter Title : നവവധു 15 [JO]

Author : JO Read All Parts 3.2K

തകർന്നാ ആ കൊച്ചു നിക്കണേ... നീ...നീ ഒറ്റയൊരുത്തൻ കാരണം. മുടിഞ്ഞു പോകുമെടാ ആ കണ്ണീരീ മുറ്റത്തു വീണാൽ....മുടിഞ്ഞു പോകും നീ....

എന്റെ നാവിറങ്ങിപ്പോയി. ആദ്യാമായാണ് ഗോപേട്ടന്റെ ശബ്ദം അത്ര ഉയർന്നു കേൾക്കുന്നത്. തെറ്റ് എന്റെ ഭാഗതായത് കൊണ്ടാവാം എന്റെ മുഖം താഴ്ന്നത്. പക്ഷേ അതേ നിമിഷം ഞാനറിഞ്ഞു എനിക്കും ചേച്ചിക്കുമായി വാദിച്ച...അല്ല ചേച്ചിക്കായി വാദിച്ച അമ്മമാരുടെ സൗണ്ട് പോലും അപ്പോഴില്ല. ശ്രീയും പ്രാഞ്ചിയും അച്ചുവുമുൾപ്പടെ സർവരും നിശ്ശബ്ദർ. ഗോപേട്ടന്റെ തീരുമാനം എല്ലാവരും ശിരസാ വഹിച്ചപോലെ....

സ്വന്തം മകളെക്കുറിച്ചു ആർക്കുമൊന്നും ചിന്തിക്കാൻ മനസ്സിലാത്തത് പോലെ... അല്ലെങ്കിൽ എല്ലാരും മനപ്പൂർവ്വം ചേച്ചിയെ മറക്കുന്നത് പോലെ.... ചേച്ചിയെക്കുറിച് ആരെങ്കിലും പറയുമെന്നോ ചിന്തിക്കുമെന്നോവുള്ള ചിന്തയാൽ ഞാൻ സർവരെയും പ്രതീക്ഷയോടെ നോക്കി...എനിക്കപ്പോൾ മറ്റൊന്നുമായിരുന്നില്ല ചേച്ചിയെക്കുറിച്ചു മാത്രമായിരുന്നു ചിന്ത... ആ കരയുന്ന മുഖം... ആ കണ്ണുകളിലെ പ്രതീക്ഷ... ഞാൻ കൊടുത്ത വാക്ക്... അത് കെട്ടപ്പോളുള്ള ആ സന്തോഷം... അതിനേക്കാൾ ഉപരിയായി ഞാൻ കാണിച്ച ഒരിക്കലും പൊറുക്കാനാവാത്ത ആ വലിയ തെറ്റ്...!!!

നോക്കി. ഇല്ല... ആരുമില്ല...വിശാൽ പോലും...ആരുമില്ല എനിക്കൊരു സപ്പോർട്ട്.

ചേച്ചി... ചേച്ചി.... ചത്തുപോകും അത്.... ഞാനൊരു ആശ്രയതിനായി എന്നപോലെ പറഞ്ഞു.

പോട്ടേടാ...പോട്ടെ... ചത്തുപോട്ടെ... അങ്ങനെ തീരട്ടെ... അല്ലെങ്കി ഏതേലും പ്രാന്താശുപത്രിയിൽ കൊണ്ടോയി തള്ളിക്കൊളാം ഞാൻ....ഗോപിയേട്ടൻ അച്ചന്റെ തോളിൽ കിടന്നു പുലമ്പി.

എങ്ങനെ ഇവർക്കൊക്കെ എങ്ങനെ ഇത്തരത്തിൽ സംസാരിക്കാൻ പറ്റുന്നു??? സ്വന്തം മകള് ചാകട്ടെന്ന്.

എന്താ പറഞ്ഞേ... എന്താ പറഞ്ഞെന്ന്... എന്റെ മോൾക്ക് പ്രാന്തില്ല... ഇല്ല ഗോപേട്ടാ... നമ്മടെ മോൾക്...അവൾക്ക് പ്രാന്തില്ല ഗോപേട്ടാ... സീതേച്ചിയുടെ നിലവിളി പെട്ടന്നുയർന്നു.

ഇല്ലടി ഇല്ല... പ്രാന്തില്ല... പക്ഷേ ആയിപ്പോകും... ഇവൻ പോയാ...

💬 Comments

View all comments