0%

Chapter Title : നവവധു 15 [JO]

Author : JO Read All Parts 3.2K

വാക്കുകൾ ഞാൻ വിശ്വസിച്ചില്ലന്നല്ല.... എനിക്ക് അത് സത്യമായി തോന്നിയില്ല എന്നതാണ് സത്യം....

സത്യവാടാ... നിങ്ങളെ പിരിക്കാൻ പറ്റുവോടാ ഞങ്ങക്ക്???

ഞാൻ അവിശ്വസനീയതയോടെ ശിവേട്ടനെ നോക്കി.

അപ്പൊ റോസോ??? ഞാൻ ചോദിച്ചുപോയി.

അവള്... അവൾക്ക് പറ്റുവോടാ നിന്നെയിങ്ങനെ കാണാൻ??? ചേച്ചിയുടെ ആ അവസ്ഥ കണ്ട അവള് ആ ചേച്ചിയെ ഒഴിവാക്കി നിന്റെ ജീവിതത്തിലോട്ടു വരുവെന്നു തോന്നുന്നുണ്ടോടാ നിനക്ക്???

എനിക്കൊരു മറുപടി പറയാനുണ്ടായിരുന്നില്ല.

വന്നേ.... നിന്റെ പെണ്ണവടെ കയറു പൊട്ടിക്കുവാ.... ശിവേട്ടന്റെ മുഖത്തൊരു വാത്സല്യ ഭാവമാണ്. ഒരു നിമിഷം ഞാനെല്ലാം മറന്നു. ശിവേട്ടന്റെ കവിലൊരു ഉമ്മ കൊടുത്താണ് ഞാനാ സന്തോഷം പ്രകടിപ്പിച്ചത്. കൊടുത്തു കഴിഞ്ഞാണ് അബദ്ധമായെന്നു മനസ്സിലായത്.

ഛീ... വൃത്തികേട്ടവനെ... കവിളിൽ തിരുമ്മിക്കൊണ്ടു ശിവേട്ടൻ ചാടിയെണീറ്റു.

എന്നാലെന്റെ ചമ്മല് കണ്ടതും അതൊരു പൊട്ടിച്ചിരിയായി മാറി.

ഇത്രയൊക്കെ ആയിട്ടും നീ പഠിച്ചില്ലേ??? ഒരുമ്മ ഉണ്ടാക്കിയ ബഹളം അറിയാവല്ലോ അല്ലെ???

ഞാനൊന്നും മിണ്ടിയില്ല.

ടാ ഞാനൊരു കാര്യം ചോദിക്കട്ടെ????

ഉം...??? ഞാൻ എന്താണെന്ന അർഥത്തിൽ ശിവേട്ടന്റെ മുഖത്തുനോക്കി.

ടാ അവൾക്കെന്നാടാ പറ്റിയെ??? നിനക്ക്... നിനക്കെ അതറിയാൻ പറ്റൂ... പറ...

ചോദ്യം മനസ്സിലായെങ്കിലും പെട്ടന്നൊരു ഉത്തരം എനിക്ക് കിട്ടിയില്ല. എന്ത് പറയും???

എനിക്കറിയില്ല ശിവേട്ടാ... സത്യായിട്ടും എനിക്കറിയില്ല... ഒരാഴ്ചയായി ചേച്ചിയിങ്ങനെ.... മനസ്സിൽ ഒരായിരം ക്ഷമ ചോദിച്ചുകൊണ്ട് ഞാൻ നട്ടാൽ പൊട്ടാത്ത നുണയൊരെണ്ണം കാച്ചി.

ഉം... ശിവേട്ടൻ ഒന്നമർത്തി മൂളി.

ആ നീ വാ... ശിവേട്ടൻ പുറത്തേക്കിറങ്ങി. ഞാൻ കേട്ടത് വിശ്വാസമാകാതെ ആ ബെഡിലേക്ക് തന്നെയിരുന്നു.

ടാ അവള് വിളിച്ചോ നിന്നെ??? ആ കൊച്??? ശിവേട്ടൻ പെട്ടന്നൊർത്തത് പോലെ തിരിച്ചു വന്നു ചോദിച്ചു.

ഇല്ല....

ഉം...

💬 Comments

View all comments