Chapter Title : നവവധു 15 [JO]
ചേച്ചി എങ്ങനാണ് എന്റെ ബെഞ്ചിൽ പൂണ്ടു കിടക്കുന്നത്??? ആ ഉത്തരം ഇന്നും എനിക്ക് അജ്ഞാതം.!!! എത്ര സമയം അങ്ങനെ നിന്നുവെന്നെനിക്കറിയില്ല. ഒരുവേള ചേച്ചിയുടെ കരച്ചിൽ ഒന്നടങ്ങിയതും ഞാൻ ചേച്ചിയെ അകത്തി മാറ്റാൻ ശ്രമിച്ചു. പക്ഷേ.... പൂർവാധികം ശക്തിയോടെ എന്നെ കെട്ടിപ്പിടിച്ചു നിന്ന ചേച്ചിയുടെ ആ ഭാവത്തിൽ ഞാൻ അടിമുടി വിറകൊണ്ടു. എന്നെ വിട്ടുകളയല്ലേ എന്നൊരു ഭാവമുണ്ടായിരുന്നോ ആ മുഖത്ത്????
ആ മുഖത്തെ ഭാവം എന്തായിരുന്നാലും വിട്ടുകളയില്ല എന്നൊരു ഭാവം എനിക്കുണ്ടായിരുന്നു. ചേച്ചി ഒന്നുമറിയാതെ നെഞ്ചിന്റെ ചൂടേറ്റ് ഒരു പൂച്ചക്കുഞ്ഞിനെ പോലെ പതുങ്ങിക്കിടക്കുന്നു. കുറച്ചുസമയം അങ്ങനെ ഞാനാ നില്പ് നിന്നു. ഇനിയും അങ്ങനെ നിന്നാൽ കാഴ്ചക്കാർക്ക് ബോറടിക്കും എന്നെനിക്ക് തോന്നി.
ചേച്ചിപ്പെണ്ണെ.... ഞാൻ പതിയെ വിളിച്ചു.
ഉം.... ചേച്ചി സ്വപ്നത്തിൽ എന്നപോലെ വിളികേട്ടു. മുഖം അപ്പോഴുമെന്റെ നെഞ്ചിൽ പൂഴ്ത്തി വെച്ചിരിക്കുകയാണ്.
ഞാൻ പതിയെ ആ ഇരു കൈകളിലും ചുമലിലുമായി ചേർത്തുപിടിച്ചു ചേച്ചിയെ നെഞ്ചിൽ നിന്ന് വേർപ്പെടുത്തി. ചേച്ചി കുതറിക്കൊണ്ടു വീണ്ടും എന്നോട് ചേരാനായി നിർബന്ധം പിടിക്കുംപോലെ.... ഒരു കൊച്ചു കുട്ടിയെപ്പോലെ...
ദേ... അവരൊക്കെ നോക്കുന്നു.... അയ്യേ... ഞാൻ ഒരു കൊച്ചുകുട്ടിയോട് എന്നപോലെ ചേച്ചിയുടെ കാതിൽ പറഞ്ഞു.. എന്തോ അപ്പോൾ അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത്.
ങ്ങുഹും... ചേച്ചി നിഷേധാർഥത്തിൽ ചിണുങ്ങിക്കൊണ്ടു വീണ്ടും എന്നോടാഞ്ഞു. പക്ഷേ ചുമലുകളിൽ അമർത്തിപിടിച്ചു ഞാനാ ശ്രമം തടഞ്ഞു.
ഞാനാ കീഴ്ത്താടിയിൽ പിടിച്ചു പതിയെ ആ മുഖമുയർത്തി ആ കണ്ണുകളിലേക്ക് നോക്കി. ഓളം വെട്ടുന്നത് കണ്ണീരിൽ കുതിർന്ന ആ നേത്രങ്ങൾക്ക് കടലിനോളം ആഴമോ???
അവരോട് വഴക്ക് കൂടിയല്ലേ??? ഞാൻ വീണ്ടും രക്ഷിതാവിന്റെ സ്വരത്തിലായി.
അവര്... അവര്
💬 Comments
View all comments