0%

Chapter Title : നവവധു 15 [JO]

Author : JO Read All Parts 3.1K

പറഞ്ഞു... ജോക്കുട്ടൻ.... അവളെ... അവളെ.... ചേച്ചി വിക്കിവിക്കിപറഞ്ഞു ഒറ്റക്കരച്ചിൽ... വീണ്ടും നെഞ്ചോട് ചേർത്തുപിടിച്ചു ഞാനാ കരച്ചിലടക്കാൻ പാടുപെട്ടു.

ഒട്ടൊന്നു പണിപ്പെടേണ്ടി വന്നൂ ആ കരച്ചിലടക്കാൻ. ഇനിയും ഇടപെടാതിരുന്നാൽ സംഗതി കൈവിട്ടു പോകുമെന്ന് കരുതിയാണോന്നറിയില്ല അച്ഛൻ പെട്ടെന്ന് ഇടപെട്ടു.

ജോക്കുട്ടാ... നീയവളേം കൂട്ടി അകത്തേക്ക് ചെല്ല്... ഒന്നുകൊണ്ടുപോയി കിടത്ത്. ഒന്നു കിടക്കട്ടെ....പാവം.... തികച്ചും ശാന്തതയോടെയാണ് അച്ഛൻ അത് പറഞ്ഞതെങ്കിലും ആ ഉള്ളിലൊരു അഗ്നിപർവതം പുകയുന്നത് ഞാൻ അറിഞ്ഞു. ചേച്ചിയെ രംഗത്ത് നിന്ന് ഒഴിവാക്കാനാണോ??? അറിയില്ല....

എന്തായാലും ഞാൻ ആ ഉപദേശം സ്വീകരിച്ചു ചേച്ചിയെയും കൊണ്ട് അകത്തേയ്ക്ക് നടന്നു. ആശുപത്രിയിൽ നിന്ന് വരുംപോലെ എന്റെ ചുമലിലേക്ക് തല താങ്ങി എന്റെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചായിരുന്നു ചേച്ചി നടന്നത്.

ഞാൻ ആ ഹാളിലേക്ക് കാലുവെച്ചതെ ഒന്നു പകച്ചു... ഭൂകമ്പം നടന്ന ഗുജറാത്ത് പോലെ............പൊട്ടാത്ത യാതൊന്നും ആ മുറിയിലില്ല. ടിവി ഉൾപ്പെടെ പൊട്ടുന്നവയും പൊട്ടാത്തവയും എന്നില്ലാതെ സർവ സാധനങ്ങളും നിലത്ത്...... കാലുകുത്താനുള്ള ഇടം പോലുമില്ല. കർട്ടനും ചെയർ കവറുകളും ഉൾപ്പെടെ കുറെ തുണികളും നിലത്തുണ്ട്.

ഞാൻ അതിലേക്ക് നോക്കുമെന്നു ഓർത്തിട്ടാണോ അതോ എന്തെലും ചോദിക്കുമെന്നു ചിന്തിച്ചാണോ എന്നറിയില്ല ചേച്ചി മുഖമുയർത്തി എന്നെയൊന്നു നോക്കി. ആ നിഷ്കളങ്കമായ ഭാവത്തോട് പ്രതികരിക്കാൻ എനിക്ക് തോന്നിയില്ല എന്നതാണ് സത്യം. ഒരുവേള ചോദിച്ചിരുന്നു എങ്കിൽ കിലുക്കം സിനിമയിൽ രേവതി പറയുന്നത് പോലൊരു ഡയലോഗ് കെട്ടേനെ... ഞാൻ വേറൊന്നും ചെയ്തില്ല എന്ന മട്ട്.

അവരങ്ങനെ പറഞ്ഞോണ്ടാ....ഞാനൊന്നും ചോദിച്ചില്ലങ്കിലും മറുപടി വന്നു.

ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. പകരം ഒന്നുകൂടി ചേർത്തുപിടിച്ചു മുറിയിലേക്ക് നടന്നു.

മുറിയിലെത്തി ആ കട്ടിലിലേക്ക് ഞാൻ ചേച്ചിയെ ഇരുത്തി. എന്നിട്ട്

💬 Comments

View all comments