Chapter Title : നവവധു 15 [JO]
ഞാനും ചേർന്നിരുന്നു. ചേച്ചി അപ്പോഴും എന്റെ തോളിൽ ചാരിക്കിടക്കുകയാണ്. കുറച്ചുസമയം ഞാനങ്ങനെ ഇരുന്നുകൊടുത്തു.
ചേച്ചിപ്പെണ്ണെ....
ഉം.... മുഖം ഉയർത്താതെ വിളികേട്ടു.
ഞാനിപ്പോ വരാവേ....
എവിടെപ്പോവാ.... ചേച്ചി പെട്ടെന്ന് മുഖമുയർത്തി എന്റെ നേർക്ക് നോക്കി.
അച്ഛന്റെ അടുത്തൊന്നു പോയിട്ട് വരാമെന്നേ....
ഞാനും വരും... ചേച്ചി കൊച്ചുകുട്ടികളെപ്പോലെ ചാടിയെണീറ്റു.
എന്നിട്ട് വേണം അവരോട് വഴക്ക് കൂടാൻ....
ചേച്ചി പെട്ടെന്ന് മൂഡൊഫായി. കൊച്ചുകുട്ടികൾ പിണങ്ങുംപോലെ കട്ടിലിലേക്ക് ഇരുന്നു. മുഖം ഇപ്പൊ കരയും എന്നപോലെ. എനിക്കാകെ ഒന്നുംമേലാ എന്ന അവസ്ഥ. പെട്ടെന്നുണ്ടാകുന്ന ഭാവമാറ്റം കുറച്ചൊന്നുമല്ല കുഴപ്പിക്കുന്നത്. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നത് സങ്കൽപ്പിക്കാൻ പോലുമാവാത്ത അവസ്ഥ.
ഛേ... അപ്പോഴേക്കും പിണങ്ങിയോ എന്റെ ചേച്ചിക്കുട്ടി...??? ഞാൻ ചേച്ചിയെ വീണ്ടും കെട്ടിപ്പിടിച്ചു.
വേണ്ട പിടിക്കണ്ട... വിട്.... പൊക്കോ.... പോ ഇവിടുന്ന്.... ചേച്ചി കുതറിമാറിയിട്ട് എന്നെ തള്ളി എണീപ്പിക്കാൻ നോക്കി. കൊച്ചുകുട്ടികൾ പിണങ്ങുംപോലെ.
അയ്യേ... ഞാനിപ്പോ വരില്ലേ.... അച്ഛനോട് എനിക്കീ ചേച്ചിപ്പെണ്ണിനെ കെട്ടിച്ചുതരാൻ പറയാൻ പോകുവല്ലേ ഞാൻ.....
സത്യായിട്ടും....???? ചേച്ചിയുടെ കണ്ണിൽ പൂത്തിരി കത്തുന്നത് ഞാൻ കണ്ടു. മുഖത്ത് പെട്ടന്നൊരു സൂര്യൻ ഉദിച്ചത്പോലെ.
പിന്നല്ലാതെ.....
എന്നാ ഞാനും വരാം..... ചേച്ചി വീണ്ടും ചാടിയെണീറ്റു.
അയ്യോ.... എന്റെ ചേച്ചിക്കുട്ടിയല്ലേ.... ആ മറ്റവള് അവിടെ നിക്കുവല്ലേ.... എന്റെ ചേച്ചിപ്പെണ്ണിനെ അവരിപ്പൊ കാണണ്ട....
അതെന്നാ.... ചേച്ചി ചിണുങ്ങി.
അതൊക്കെയുണ്ട്. എന്റെ പെണ്ണിനെ അവരൊക്കെയിനി കല്യാണത്തിന്റെ അന്ന് കണ്ടാ മതി.
ഉം.... ചേച്ചിയൊന്നു അമർത്തി മൂളി. സമ്മതിക്കുന്ന മട്ടിൽ തലയാട്ടികൊണ്ട്.
അപ്പൊ ഞാൻ പോയിട്ട് വരാവേ.... അതിവരെ എന്റെ പെണ്ണിവിടെ അടങ്ങി ഇരിക്കുവോ???
ആം..... സ്വർഗം കിട്ടിയ സന്തോഷത്തോടെ ചേച്ചി പറയുമ്പോൾ
💬 Comments
View all comments