0%

Chapter Title : നവവധു 15 [JO]

Author : JO Read All Parts 3.1K

എനിക്ക് നെഞ്ചിൽ ഒരു കത്തലായിരുന്നു. പാവം.....

എന്നാലേ മുറിയടച്ചിരുന്നോ.... ഞാനിപ്പോ വരാം കേട്ടോ....

പെട്ടന്ന് വന്നം....

പിന്നില്ലേ....ബഹളം വെക്കല്ലു കേട്ടോ

എന്നാ എനിക്കൊരു ഉമ്മ താ...

ഇപ്പഴോ....

ഉം...

പിന്നെ തരാം....ഞാൻ വന്നിട്ട്...

ഇല്ലങ്കി ഞാനിപ്പോ ബഹളം വെക്കും.... ചേച്ചി വീണ്ടും ചിണുങ്ങാനുള്ള പുറപ്പാടായി.

എന്റെ പെണ്ണല്ലേ.... ഞാനിപ്പോ വന്നിട്ട് തരാം... കെട്ടിപ്പിടിച്ച്... ഞാനല്ലേ പറയുന്നേ.... പെട്ടെന്ന് പോയി കല്യാണം ഒറപ്പിച്ചിട്ട് വരട്ടെ... അല്ലെ അവര് മറ്റവളുമായി ഒറപ്പിച്ചാലോ....???

എന്നാ ഞാനവരെ കൊല്ലും.... ചേച്ചിയുടെ ഭാവം മാറിയത് പെട്ടന്നായിരുന്നു.

ചേച്ചിപ്പെണ്ണെ.... ഞാൻ താക്കീത് പോലെ വിളിച്ചു.

ചേച്ചി പെട്ടെന്ന് തണുത്തു.സെക്കന്റുകൾ കൊണ്ടാണ് മാറ്റം.

ഞാൻ പോയിട്ട് പെട്ടന്ന് വരാം... വഴക്കുണ്ടാക്കല്ലേ....കൊച്ചൊരു കാര്യം ചെയ്‌തോ... കതകടച്ചോ... ഞാൻ വന്നിട്ട് തൊറന്നാ മതി കേട്ടോ... അവരിപ്പൊ അങ്ങനെ എന്റെ പെണ്ണിനെക്കണ്ട് സുഗിക്കണ്ട.... ഞാൻ ചേച്ചിയെ പരമാവധി തണുപ്പിക്കാനായി പറഞ്ഞു. കതകടച്ചിരുന്നാൽ പെട്ടെന്ന് പുറത്ത് വരില്ലല്ലോ എന്നായിരുന്നു എന്റെ ഉദ്ദേശം. ചേച്ചി പുറത്തെ വിചാരണ കേൾക്കണ്ട...!!!

മ്മ്‌... ചേച്ചി തീരെ താൽപര്യമില്ലാത്ത മട്ടിൽ മൂളി.

എന്നാ കതകടച്ചോ... പറഞ്ഞതും ഞാൻ പുറത്തുചാടി. പിന്നിൽ കതകിന് ലോക്ക് വീണതും ഞാൻ പുറത്തെ കൊളുത്തിട്ടു. ഒരു എസ്ട്രാ സെക്യൂരിറ്റി.

ലോക്കിട്ടിട്ട് തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് കരചിലടക്കാൻ പാടുപെടുന്ന അമ്മമാരെ. അവരെപ്പോ വന്നെന്ന് എനിക്ക് മനസ്സിലായില്ലങ്കിലും എല്ലാം കേട്ടെന്നെനിക്ക് തോന്നി. നൈറ്റിക്കൊപ്പം ഇട്ടിരിക്കുന്ന ഷാള്കൊണ്ടു രണ്ടുപേരും വാ പൊത്തിപ്പിടിച്ചു കരയുകയാണ്. എന്നെക്കണ്ടതും സീതേച്ചിയുടെ കൻഡ്രോള് പോയി. അതൊരു നിലവിളിയായി പരിണമിച്ചു.

അമ്മ പെട്ടെന്ന് സീതേച്ചിയുടെ വാ പൊത്തി. ചേച്ചി കേൾക്കാതിരിക്കാൻ എന്നപോലെ. ഞാൻ വിറങ്ങലിച്ചു

💬 Comments

View all comments