Chapter Title : നവവധു 15 [JO]
ആരെ ഞാൻ സാന്ത്വനിപ്പിക്കും??? എങ്ങനെ ആശ്വസിപ്പിക്കും ഞാൻ....???..!!!
മോളെ.... സീതേച്ചി പെട്ടെന്ന് കണ്ണീര് തുടച്ചുകൊണ്ടു റോസിനെ നോക്കി.
ആ നോട്ടത്തിന്റെ അർഥവും വ്യാപ്തിയും മനസ്സിലാക്കിയത് കൊണ്ടാവണം റോസ് പെട്ടന്ന് കണ്ണീര് പുറംകൈകൊണ്ട് തുടച്ചു. എന്നിട്ട് വിഫലമായി ഒന്ന് പുഞ്ചിരിച്ചു. ആ ചിരി... അതെന്റെ നെഞ്ചിലാണ് വന്നുകൊണ്ടത്.
ഞാൻ... ഞാൻ പൊയ്ക്കോളാം.... എല്ലാരേം നോക്കി കൈകൂപ്പി പതിയെപ്പറഞ്ഞിട്ടു റോസ് പെട്ടെന്ന് കരഞ്ഞുകൊണ്ട് ഒറ്റയോട്ടം. നേരെപോയി കാറിൽ കയറിയിരുന്നു. ഒരു നിമിഷത്തേക്ക് അന്തരീക്ഷം പോലുമൊന്നു നിശ്ശബ്ദമായോ??? ആരും ഒന്നും മിണ്ടിയില്ല. കരഞ്ഞുകൊണ്ടിരുന്ന അമ്മമാർ പോലും ഒരു സെക്കന്റ് എല്ലാം മറന്നപോലെ.... ആ കരച്ചിൽ നെഞ്ചു തകർക്കുന്നുണ്ടെങ്കിലും ഒരാശ്വാസം എനിക്കുണ്ടായോ??? പുലി പോലെ വന്നത് എലിപോലെ പോയോ???
പക്ഷേ.... പക്ഷേ... എന്റെ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു വിധിയുടെ വിളയാട്ടം...!!!
എടീ....ഒരലർച്ചയിൽ സർവരും കിടുങ്ങിപ്പോയി. ശ്രീ...അവളായിരുന്നു അത്..!!!
ഓടിച്ചെന്നു കാറിലിരുന്ന റോസിനെ വലിച്ചിറക്കി കവിളത്ത് ഒരെണ്ണം പൊട്ടിക്കുന്ന ശ്രീയെയാണ് പിന്നെല്ലാവരും കണ്ടത്. അടിയുടെയും കരച്ചിലിന്റെയും ഇടയിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഏവരും തരിച്ചുനിന്നു.
നീ... നീ എങ്ങോട്ട് പോകുവാന്നാടി പറഞ്ഞത്??? ചാകാനോ....??? ശ്രീ ഒരെണ്ണം കൂടി പൊട്ടിച്ചു. എന്നിട്ട് പൊട്ടിക്കരഞ്ഞുകൊണ്ട് റോസിനെ കെട്ടിപ്പിടിച്ചു. പിന്നെ രണ്ടുംകൂടി അങ്ങനെ നിന്നൊരു കരച്ചിൽ.
എനിക്കാകെ കിളിപോയി. എനിക്ക് മാത്രമല്ല എല്ലാരുടെയും.
നീ... നീ ... ഒരു നിമിഷം കഴിഞ്ഞു റോസിനെ വലിച്ചകത്തി ആ മുഖത്തിനു നേരെ കൈചൂണ്ടി ശ്രീ ചീറി.
അഞ്ചാം ക്ലാസ്സുമുതൽ നീ ഇവനെ നോക്കുവാന്ന് പറഞ്ഞോണ്ടല്ലേടീ.... ഇവനില്ലേ നീ ചത്തുകളയുമെന്നു പറഞ്ഞോണ്ടല്ലേടീ....അതൊണ്ടല്ലേടീ.....ഇവനെ ഇവനെ ഞാൻ വിട്ടു തന്നത്...???എന്നിട്ട് നീ....നീ....
ശ്രീ പൂർത്തിയാക്കാതെ കരഞ്ഞുകൊണ്ട് നിന്നു
💬 Comments
View all comments