0%

Chapter Title : നവവധു 15 [JO]

Author : JO Read All Parts 3.1K

കിതച്ചു. കേട്ടത് വിശ്വസിക്കാനാകാതെ എല്ലാരും പരസ്പ്പരം നോക്കി. എന്നിട്ട് എന്നെയും. അവരെക്കാൾ വലിയ ഞെട്ടലിൽ ഞാൻ റോസിനെ നോക്കി. ദൈവമേ... ഇതെന്ത് പരീക്ഷണം????

ചങ്കുപറിച്ചു തന്നതല്ലേടീ ഞാൻ... എന്നിട്ട്... നീ...നീ.... റോസിനെ തല്ലാനായി ശ്രീ വീണ്ടും ചാടി. പക്ഷേ പ്രാഞ്ചി ഇടക്ക് കയറി.

എടി....എടികൊച്ചേ... നീയത് എന്നാക്കൊയാ...എന്നതാ നീയീ പറയുന്നേ... കേട്ടത് വിശ്വസിക്കാനാവാതെ പ്രാഞ്ചി ചോദിച്ചത് എന്റെ മനസ്സ് ചോദിച്ചത് പോലെയാണെനിക്ക് തോന്നിയത്.

മിണ്ടരുത്..... ശ്രീ പ്രാഞ്ചിക്ക് നേരെ അലറി.

നിങ്ങക്ക്....നിങ്ങക്കൊന്നും അറിയില്ല... കാശ്...കാശെന്നു പറഞ്ഞു ഓടിനടന്നപ്പോ കണ്ടില്ല....കേട്ടില്ല.... ഇവളില്ലേ... ഇവള്.... ഇവനെ കണ്ട അന്നുതൊട്ടു ഇവനേം കെട്ടാൻ നടക്കുവാ... ചോദിച്ചു നോക്ക്... അവന്റമ്മക്ക് അറിയാത്ത അവന്റെ ഇഷ്ടങ്ങൾ പോലും അവൾക്കറിയില്ലേന്നു....

എന്നിട്ട് അവള്... അവള് പോകുവാന്ന്... എങ്ങോട്ട്... ചാകാൻ... ചാകാനാ പോണേ... എനിക്കറിയാം... അവള്... അവള് ചാകാനാ പോണേ....അത്രക്കിഷ്ടാവാ അവൾക്ക്...

ശ്രീ പൊട്ടിക്കരഞ്ഞു. റോസ് അവൾ പറഞ്ഞത് നിഷേധിക്കാൻ പോലുമാവാത്ത പോലെ തലതാഴ്ത്തി നിന്ന് കരഞ്ഞു.

ഞാനാകെ പകച്ചു നിൽക്കുകയായിരുന്നു. കേട്ടതൊന്നും വിശ്വസിക്കാനാവുന്നില്ല. ആകെമൊത്തം ഒരു ഇരുട്ട് പോലെ.

അവനെ... അവനെ അവൾക്ക് തന്നെ കൊടുക്കണം... അവള്... അവളൊരു പാവമാ... ശ്രീ സീതേച്ചിയുടെ കാലിലേക്ക് വീണു. തള്ളാനോ കൊള്ളാനോ പറ്റാതെ എല്ലാവരും പകച്ചു നിന്നു.

അവൾക്ക്...അവൾക്കവനെ ജീവനാ... എനിക്കറിയാം... മനസുതുറന്ന് ഒന്നു മിണ്ടിയിട്ടേലും ആ മനസ്സ് ഒന്നു തുറന്നു കാണാനുള്ള പ്രാർത്ഥനയിൽ നടക്കുവാരുന്നു അവള്...!!! ഇന്ന് കോളേജിൽ പറഞ്ഞത് അവനെ രക്ഷിക്കാൻ ഒന്നുവല്ല... അത്... അതവളുടെ മനസ്സാ....അത്രക്ക്... അത്രക്ക് പാവവാ അവള്....

എനിക്ക്...എനിക്കിതൊന്നും അറിയാന്മേലാരുന്നു... പ്രാഞ്ചി ഇടക്കുകേറി.

അറിയില്ല... കാശ്... കാശെന്നും പറഞ്ഞു നടന്ന നിങ്ങളാരും

💬 Comments

View all comments