0%

Chapter Title : നവവധു 17 [JO]

Author : JO Read All Parts 2.8K

നവവധു 17

Nava Vadhu Part 17 bY JO |  Previous Parts CLICK HERE



കാത്തിരിപ്പിക്കുന്നത് എന്റെയൊരു ശീലമായത് കൊണ്ട് പതിവുപോലെ ക്ഷമിക്കുമല്ലോ.... ജോലിതിരക്ക് മൂലമാണ് വൈകിയത്... ഇതിനും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും അറിയിക്കുക....

പൂജാരി മുഴക്കുന്ന ആ കൈമണിയുടെ ശബ്ദവും പൂജാമന്ത്രങ്ങളും എന്റെ ഉള്ളിൽ ഒപ്പീസ് ചൊല്ലുന്നത് പോലെയാണ് അനുഭവപ്പെട്ടത്. നെഞ്ചിലേക്ക് ഒരായിരം കത്തികൾ ഒന്നിച്ചു കുത്തിയിറക്കുന്നത് പോലെ.... ആ നിമിഷം... ഞാനീ കാണുന്നത് വെറും സ്വപ്നമായിരിക്കണേ എന്നുഞാൻ ആത്മാർഥമായി ആഗ്രഹിച്ചു...പ്രാർത്ഥിച്ചു. അല്ല... അത് യാഥാർത്ഥ്യം തന്നെയാണ്. കാരണം മുട്ടിയുരുമി നിൽക്കുന്ന ചേച്ചിയുടെ ചൂടും ആ മണവും മുഖത്തേക്ക് വീശുന്ന ഉദയസൂര്യന്റെ പ്രകാശവുമെല്ലാം ഞാൻ അറിയുന്നുണ്ട് എന്നത് തന്നെ...!!!

ഒരുനിമിഷം ഞാൻ ചേച്ചിയുടെ മുഖത്തേക്ക് ഒന്ന് പാളിനോക്കി. കണ്ണടച്ചു പ്രാർത്ഥിക്കുകയാണ്. ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും മംഗളകരമായ നിമിഷം... അതാസ്വദിക്കുകയാവാം.... അല്ലെങ്കിൽ മനംപോലെ മാംഗല്യം നടന്നതിന്റെ നന്ദി പ്രകാശനമാവാം....!!! ആ അടഞ്ഞ കണ്ണിലൂടെ കണ്ണീര് ഒഴുകുന്നുണ്ടോ????. അറിയില്ല... കൂടുതൽ നോക്കാനാവാതെ ഞാൻ മുഖം തിരിച്ചു. കഴിയുന്നില്ല കൂടുതൽ നേരം നോക്കിനിൽക്കാൻ.

ആ നില്പ്... അതെന്നെ വല്ലാതെ ചുട്ടുപൊള്ളിക്കുന്നുണ്ടായിരുന്നു. തലേന്ന് വരെ ആ ഒരു നിമിഷം സ്വപ്നം കണ്ടിരുന്നു... അതിനായി മനമുരുകി പ്രവർത്തിച്ചിരുന്നു... എന്നാൽ... എന്നാലിപ്പോൾ.... ഇപ്പോൾ എനിക്കതിന് കഴിയുന്നില്ല... കാരണം.... ഒരു പെണ്ണിനെ അറിഞ്ഞുകൊണ്ട് ചതിക്കുകയാണ് എന്ന ബോധ്യം...!!! അത് വല്ലാതെന്നെ നൊമ്പരപ്പെടുത്തുന്നു.... ഭയപ്പെടുത്തുന്നു....!!!

രണ്ടുവർഷം... വെറും രണ്ടുവർഷം.... അതാണീ വിവാഹത്തിന് ആയുസ്സ്....!!!അതാണ് റോസ് എനിക്കനുവദിച്ചിരിക്കുന്ന സമയം. എന്നാൽ... പേടിയാണെനിക്ക്. ചേച്ചിയുടെ അസുഖം ഭേദമാകുന്ന ആ നിമിഷം... ആ നിമിഷം

💬 Comments

View all comments