Chapter Title : നവവധു 17 [JO]
വാക്കുകൾ പൂർത്തിയാക്കാതെ പതറി. ഞാൻ സൗമ്യേച്ചിയുടെ മുഖത്തേക്ക് നോക്കി. എന്തോ പറയാനുണ്ട്... പക്ഷേ എങ്ങനെ വേണമെന്ന അങ്കലാപ്പ്.
ജോക്കുട്ടാ... ഞാൻ....
ചേച്ചി വീണ്ടും വിക്കി.. എന്തോ അത് കണ്ടപ്പോൾ എനിക്ക് കലിയാണ് വന്നത്... എന്നെ ചതിക്കാൻ കൂട്ടുനിന്ന ഒരാളാണ് നീയും എന്ന കലിപ്പ് പെട്ടന്ന് എന്നെ ഉലച്ചു...
എന്നാ മൈരാന്നാ പറഞ്ഞു തോലക്ക്....
ജോക്കുട്ടാ... നീ... അവള്... അവളാണെങ്കി കൂടി... വേണ്ട ജോക്കുട്ടാ... എനിക്ക്..എനിക്കറിയാം നീയിതൊക്കെ അവക്ക് വേണ്ടിയാ ചെയ്യുന്നേന്നു... ന്നാലും... ജോക്കുട്ടാ... നീ... നീ ഇങ്ങനൊന്നും ചെയ്യല്ലേ...അവള്... അവള് നിന്റെ പെങ്ങളല്ലേടാ...???... ഇത്... നിന്നോട് എങ്ങനെ പറയൂന്നറിയാതെയാ അവര്... ജോക്കുട്ടാ... നീ... അവളെ തൊടല്ലേടാ നീ...പാവല്ലെടാ അവള്....
ഭ... പെങ്ങളോ... മിണ്ടല്ല് ഒറ്റയെണ്ണം.... പാവമാണല്ലേ... പെങ്ങളാണല്ലേ... എന്നിട്ട്... എന്നിട്ടാണോടീ നീയൊക്കെ എന്നെക്കൊണ്ട് ആ പാവത്തിനെ കെട്ടിച്ചത്??? കാലുപിടിച്ചു പറഞ്ഞതല്ലേടീ ഞാൻ...വേണ്ടാ..വേണ്ടാന്ന്... എന്നിട്ട്... എന്നിട്ട്... ഇപ്പ നിനക്കൊക്കെ അവള് പാവമാണല്ലേ??? അവള്... അവളാരാന്ന് അറിയോടി നിനക്കൊക്കെ???? അവളിപ്പോ എന്റെ ഭാര്യയാ... ഞാൻ... ഞാൻ താലികെട്ടിയ ന്റെ പെണ്ണ്... ഞാൻ... ഞാൻ നോക്കും ഇനിയവളെ... ഒറ്റയെണ്ണം... ഒറ്റയെണ്ണം മിണ്ടിപ്പോവരുത്... അവക്ക്... അവക്കിനി കെട്ടിപ്പിടിക്കണം എന്നു പറഞ്ഞാ ഞാൻ കെട്ടിപ്പിടിക്കും... ഉമ്മ വേണമെന്ന് പറഞ്ഞാ ഉമ്മ കൊടുക്കും... ഇനി... ഇനിയിപ്പോ എന്റെകൂടെ പൊറുക്കണം എന്നുപറഞ്ഞാ അതും ഞാൻ ചെയ്യും... ആരാ തടുക്കുന്നെ എന്നെനിക്ക് ഒന്ന് കാണണം... ഒരു പാവത്തിനെ ചതിക്കാൻ കൂട്ട് നിന്നിട്ട് നീയൊക്കെ... നീയൊക്കെ... ഒറ്റയെണ്ണതിനെ കണ്ടുപോകരുത്....
അലറുകയായിരുന്നു ഞാൻ... മനസ്സിലെ ദേഷ്യം മുഴുവൻ കായും പൂവും കൂട്ടി അതൊരു അമ്പലമുറ്റം ആണെന്ന് കൂടി ഓർക്കാതെ ഞാനങ്ങോട്ട് കാച്ചി...
💬 Comments
View all comments