Chapter Title : നവവധു 17 [JO]
നേരെ നീട്ടി. ഇല്ല കഴിയുന്നില്ല. കൈകൾ ഉയരുന്നില്ല. ചലനശേഷി നഷ്ടപ്പെട്ടവനെപോലെ ഞാൻ തരിച്ചു നിന്നു.
ടാ... താലിയെടുത്തു കെട്ടെടാ... പിന്നിൽ നിന്നാരോ എന്നോട് പറയുന്നതും പുറത്തിനിട്ടു തട്ടുന്നതും ഞാനറിഞ്ഞു. യാന്ത്രികമായി ഞാനാ താലിയെടുത്തു. പൂജാരിയുടെ മന്ത്രോച്ഛാരണം കൂടുതൽ ഉച്ചത്തിലായി. ഞാൻ ദയനീയമായി ആ ശ്രീകോവിലിലേക്ക് നോക്കി. ഇല്ല... ദൈവങ്ങളും എനിക്കെതിരെ മുഖം തിരിച്ചിരിക്കുന്ന പോലെ. അല്ലെങ്കിൽ ആ പാവം പെണ്ണിനോട് അവരും ക്രൂരത കാണിക്കുന്ന പോലെ.
കീ കൊടുത്ത പാവയെപ്പോലെ ഞാൻ ചേച്ചിക്ക് നേരെ തിരിഞ്ഞു. മുഖം താഴ്ത്തി നിൽക്കുന്നു. ആരോ പിന്നിൽ നിന്ന് ചേച്ചിയുടെ മുടി പൊക്കിപ്പിടിച്ചിരിക്കുന്നു. ആ മഞ്ഞച്ചരടിന്റെ ഇരുവശത്തും പിടിച്ച് ഞാനാ കഴുത്തിലേക്ക് ആ താലി നീട്ടി. ആ തോളിൽ തൊട്ടപ്പോൾ തീക്കട്ടയിൽ തൊടുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഞാൻ കൈ പിൻവലിക്കാൻ നോക്കി. അത് പ്രതീക്ഷിച്ചെന്നപോലെ ആരോ എന്റെ പുറത്തു വീണ്ടും തട്ടി. കൈയെടുക്കരുത് എന്നൊരു ആജ്ഞയും. പിന്നൊന്നും നോക്കിയില്ല. പരമാവധി ആ ശരീരത്തിൽ സ്പർശിക്കാതെ ആ താലി ആ കഴുത്തിൽ ഞാനണിയിച്ചു.
പ്രകൃതിക്കു പോലും ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു. കത്തിയെരിയുന്ന സൂര്യനെ മറച്ചുകൊണ്ടു കാർമേഘങ്ങൾ വാനിലുയർന്നു. കാലംതെറ്റിപെയ്യാൻ ദാഹിച്ചുകൊണ്ട് മഴമേഘങ്ങൾ മൂളിപറന്നു. ആ താലി കെട്ടുന്ന നിമിഷത്തിൽ ഞങ്ങളുടെ മെത്തേക്ക് ചുറ്റും നിന്നവർ എറിഞ്ഞ പൂവുകൾ കല്ലുപെറുക്കിയെറിഞ്ഞു എന്നിലെ പാപിയെ ശിക്ഷിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ആ പൂക്കളുടെ മൃദുലതക്ക് കരിങ്കല്ലിന്റെ കാഠിന്യം.!!!
എന്തായാലും മഴ പെയ്തില്ല. പക്ഷേ ഒന്നുണ്ടായി. മനസ്സിൽ വല്ലാത്തൊരു കാഠിന്യം എനിക്ക് തോന്നി. മന്ത്രങ്ങൾ അവസാനിച്ചിരിക്കുന്നു. ശ്രീകോവിലിലേക്ക് നോക്കി ഞാനൊരു പുച്ഛച്ചിരി ചിരിച്ചു. ദൈവങ്ങളെ... നിങ്ങൾ
💬 Comments
View all comments