0%

Chapter Title : നവവധു 17 [JO]

Author : JO Read All Parts 2.9K

വെറും കൽപ്രതിമകൾ മാത്രമാണ്... ഒരു പാവം പെണ്ണിനെ ചതിക്കാൻ കൂട്ടുനിന്ന നിങ്ങളോട് ഇനിയൊരു ബഹുമാനവും എനിക്കുണ്ടാവില്ല. ഇനിയൊരു ദൈവത്തിന്റെ മുന്നിലും ജോയുടെ മുട്ട് മടങ്ങുകയുമില്ല....!!! നിരീശ്വരവാദികളെ സ്രഷ്ടിക്കുന്നത് ഇതുപോലുള്ള ദൈവങ്ങൾ തന്നെയാണ്... അവർ പറയുന്നതാണ് ശെരി... ദൈവമില്ല...!!! ഉണ്ടായിരുന്നുവെങ്കിൽ ഇന്നിത് ഇവിടെ സംഭവിക്കുമായിരുന്നില്ല.

അടുത്തത് കുങ്കുമം ചാർത്തലായിരുന്നു. യാന്ത്രികമായി അത് ചെയ്യുമ്പോൾ ഞാൻ പണ്ട് ചേച്ചിക്ക് ചന്ദനം തൊട്ടുകൊടുക്കുമ്പോൾ ചേച്ചി എന്നെ തടഞ്ഞതാണ് ഓർമ വന്നത്. "ഇതൊക്കെ കെട്യോൻ ചെയ്യേണ്ടതാ..."!!! ഇനിയിപ്പോ ആ വാക്ക് അറം പറ്റിയതാണോ ഇത്???? എന്റെ ചിന്തകൾ വീണ്ടും കാടുകയറി. ആ കൈകളിൽ പിടിച്ചു ആ ശ്രീകോവിലിന് വലംവെക്കുമ്പോഴും ഞാൻ ആ ഓർമകളിലായിരുന്നു.

ടാ ദക്ഷിണ കൊടുക്ക്... ആരോ എന്റെ പുറത്ത് തട്ടി. ചിന്തയിൽ നിന്നുണർന്നുഞാൻ തിരിഞ്ഞുനോക്കി. വിശാൽ. ഇവനുമുണ്ടായിരുന്നോ ഈ ചതിയിൽ...???

ഇന്നാടാ...സ്വാമിക്ക് കൊടുക്ക്... വെറ്റിലയും അടക്കയും 501 രൂപയും എന്റെ കയ്യിലേക്ക് നീട്ടിക്കൊണ്ടു സീതേച്ചി പറഞ്ഞു.

ഹും ഒരു ചാമി.... മനസ്സിൽ ഞാനയാളെ എന്തിനോ വേണ്ടി പ്രാകിക്കൊണ്ടു ദക്ഷിണ കൊടുത്തു. അടുത്തത് ചേച്ചിയുടെ ഊഴമായിരുന്നു.

ദീർഘസുമംഗലീ ഭവഃ..!!! ചേച്ചിയെ അനുഗ്രഹിച്ചുകൊണ്ടു അയാൾ പറഞ്ഞ ആ ഡയലോഗ് എന്റെ ഉള്ളിലൊരു വെള്ളിടി വെട്ടിച്ചു. ഞാൻ ചുറ്റുമുള്ള എല്ലാരേയും ഒന്നുനോക്കി. ആരുടെയും മുഖത്ത് രക്തവർണമില്ല. ആരുമത് പ്രതീക്ഷിച്ചിരുന്നില്ല എന്നത് വ്യക്‌തം. ആ പൂജാരി ഇനിയിപ്പോ എല്ലാരേയും കളിയാക്കിയതാണോ ആവോ??? അതോ ഇനി അങ്ങേർക്ക് ഈ ചുറ്റിക്കളി ഒന്നും അറിയില്ലേ???? എന്തായാലും അത് കേട്ടപ്പോൾ എനിക്കൊരു പുച്ഛച്ചിരി വിരിഞ്ഞു. ദീർഘസുമംഗലി....!!!

എന്തായാലും ചേച്ചിയത് കണ്ണടച്ചു ശിരസാവഹിച്ചു. എന്തോ അതുകൂടി കണ്ടപ്പോൾ എനിക്കുണ്ടായ ഫീൽ... അതൊരിക്കലും

💬 Comments

View all comments