Chapter Title : നവവധു 17 [JO]
പറയാൻ പറ്റില്ല.
ഞാൻ വേഗം പിന്തിരിഞ്ഞു. നോക്കിനിൽക്കാനാവുന്നില്ല. മാത്രവുമല്ല, ഇനിയിപ്പോ എന്നെ ആവശ്യമില്ലല്ലോ.... ആ പരീക്ഷണവും പാളി. ഇനിയിപ്പോ എനിക്ക് പോകാം... പക്ഷേ എന്നെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പിന്നീട് നടന്നത്. ഞാൻ പിന്തിരിഞ്ഞു നടക്കുന്നത് കണ്ടതും ചേച്ചി ഓടിയെന്നവണ്ണം എന്റെയൊപ്പമെത്തി. മാത്രമല്ല എന്റെ കയ്യിൽ കൈകോർത്തൊരു നിൽപ്പ്.
ഹേയ്... ഞാനറിയാതെ ഒന്നു ഞെട്ടി.
എന്നാ???
എന്റെ ഞെട്ടൽ കണ്ട് അത്ഭുതഭാവത്തിൽ നിൽക്കുന്ന ചേച്ചിയുടെ ആ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി ഞാൻ ഉത്തരം മുട്ടി നിന്നു. പിന്നീട് ഒന്നുമില്ല എന്ന അർഥത്തിൽ ഒന്ന് തലയാട്ടി.
ഉം... എനിക് മനസ്സിലായിട്ടോ....
എന്ത്????
പെണ്ണ് കെട്ടീതൊന്നും ഓർമയില്ലാലെ.... ഞാനുണ്ട്ട്ടോ ഇനിയിങ്ങനെ പിടിക്കാൻ..... അമ്മേ ദേ നോക്കിയേ... ഈ ജോക്കുട്ടൻ ഞെട്ടിയത്.....
എന്നെ നോക്കിയുള്ള ഡയലോഗ് കഴിഞ്ഞു എന്റെ ഞെട്ടൽ കാണിക്കാനായി ചേച്ചി സീതേച്ചിയുടെ മുഖത്തേക്ക് നോക്കി. ഇതിനിടയിൽ കൈക്കർത്തുപിടിക്കാനും മറന്നില്ല. എതിർക്കാൻ കഴിയാതെ ഞാനും പതറി.
മ്മ്... സീതേച്ചിയിൽ നിന്നും ഒരു മൂളൽ മാത്രമേ ഉയർന്നൊള്ളു. ഒരു കരച്ചിലടക്കാനുള്ള ശ്രമവും ഉണ്ടായി. സീതേച്ചി സാരിത്തുമ്പിനെ വായിലേക്ക് തള്ളിക്കയറ്റുന്നത് കണ്ടു. വിതുമ്പൽ ആരും കേൾക്കാതിരിക്കാനാവണം. എന്തോ...അത് കണ്ടപ്പോൾ എനിക്കൊരു പുച്ഛം മാത്രമാണ് തോന്നിയത്. എന്തോ...ഇപ്പോൾ മനസ്സിൽ ദേഷ്യം മാത്രമാണ്... ചുറ്റുമുള്ള എല്ലാവരോടും കൊല്ലാനുള്ള കലിപ്പ്.
ഞാൻ എല്ലാരേയും ഒന്ന് നോക്കി. ആരൊക്കെയുണ്ട് ഈ ചതിയിലെ പങ്കാളികൾ എന്നറിയാൻ. പതിവ് ടീമുകൾ മാത്രം. ശിവേട്ടൻ, സൗമ്യേച്ചി, പിന്നെ അച്ഛൻ ,അമ്മ, അച്ചു, സീതേച്ചി, ഗോപേട്ടൻ, വിശാൽ, ആ പൂജാരി എന്നിവർ മാത്രം. പുറത്തുനിന്ന് ആരുമില്ല. ഉം... നാട്ടുകാർ അറിഞ്ഞില്ല നാണക്കേട് ഒഴിവാക്കാനുള്ള സൈക്കോളജിക്കൽ മൂവ്മെന്റ്....!!!
💬 Comments
View all comments