Chapter Title : നവവധു 5
വീണു. ഞാൻ ആ മിറ്റത്തേക്കും ഗെയിറ്റേലേക്കുമായി തല്ലിയലച്ചു വീണു.
മുഖം ചെന്നു ഗെയ്റ്റിൽ ആണിടിച്ചത്. ചുണ്ടു പൊട്ടി. ഞാൻ തിരിഞ്ഞു നോക്കുമ്പോ കൂട്ടം കൂടി വരുന്ന അൽബിയും ഗ്യാങ്ങും.
പറഞ്ഞതിന് നീ തല്ലുമോ....???? ഇവളെയൊക്കെ ഇവിടെയിട്ട് ഞങ്ങള് ഊക്കിയാലും ഒരു പട്ടിയും ചോദിക്കൂല്ലടാ കുണ്ണേ..... ആൽബി വിളിച്ചു കൂവി. ഇന്ന് വീണാൽ തീർന്നു എന്നെനിക്ക് ഉറപ്പായിരുന്നു. പെങ്ങളെ രക്ഷിക്കാൻ പറ്റാത്തവൻ ചവുന്നതാണ് ഭേദം. ഞാൻ ചാടിയെണീറ്റു. ചുറ്റും നോക്കി. കോളേജിന്റെ കെട്ടിടം പണിക്ക് പണിക്കാർ കൊണ്ടുവച്ച പട്ടിക കഷ്ണമാണ് കണ്ണിൽ പിടിച്ചത്...പിന്നൊന്നും നോക്കിയില്ല. ഓടിച്ചെന്നു അതെടുത്തു. വന്നവനിട്ടും പോയവനിട്ടും ഒക്കെ കൊടുത്തു. പ്രാന്തായിരുന്നു എനിക്ക്. തലങ്ങും വിലങ്ങും തല്ലി. അലർച്ചയും എല്ലൊടിയുന്ന ശബ്ദവും മാത്രം. ആരൊക്കെ വീണു....ആരൊക്കെ മേടിച്ചു.....എന്നൊന്നും എനിക്കറിയില്ല. മുന്നിൽ വന്നവനെ ഒക്കെ തല്ലി. കൂട്ടുകാർ വീണതും ആൽബി തിരിഞ്ഞോടി. ഓടിച്ചിട്ടു തല്ലി. പിന്നിൽ നിന്നുള്ള ആദ്യ അടി കൃത്യമായി അവന്റെ പുറത്തു തന്നെ കൊണ്ടു. അവൻ വേച്ചു വീണു. നിലത്തിട്ടു തല്ലി. എത്ര അടി അടിച്ചെന്നു എനിക്കൊരു ഐഡിയയും ഇല്ല. ക്ലസ്സിൽ കേറിവന്നുള്ള നാണംകെടുത്തലും തലക്കടിയും ഓർതോര്ത് തല്ലി. ആരൊക്കെയോ ചേർന്ന് ബലമായി എന്നെ പിടിച്ചു മാറ്റുമ്പോ ആൽബി നിലത്ത് ചുരുണ്ടു കിടക്കുവാരുന്നു.
അന്ന് എന്റെ തലക്ക് അടിച്ചവൻ നടുവൊടിഞ്ഞ പോലെ ഒരു മൂലക്ക് കിടപ്പുണ്ട്. കൂടെ ബാക്കിയുള്ളവരും. മൊത്തത്തിൽ ഒരു ഞെരുക്കം മാത്രം. കോളേജ് മൊത്തം ചുറ്റും കൂടിയിട്ടുണ്ട്. ആരും ഒന്നും മിണ്ടുന്നില്ല. അമ്പരപ്പാണോ പേടിയാണോ അത്ഭുതമാണോ അവരുടെ മുഖതെന്ന് എനിക്ക് മനസ്സിലായില്ല. കയ്യിലിരുന്ന പട്ടിക വലിച്ചെറിഞ്ഞു ഒരു യുദ്ധം വിജയിച്ചുവന്ന രാജാവിനെപ്പോലെ ഞാൻ ചേച്ചിയുടെ അടുത്തേക്ക് നടന്നു.എന്റെ ചുണ്ടിൽ ഒരു പ്രതികാരം ചെയ്തവന്റെ ചിരിയും മുഖത്ത് ഒരു പക അടങ്ങിയതിന്റെ സംതൃപ്തിയും ആയിരുന്നു അപ്പോൾ.......
നിങ്ങളുടെ അഭിപ്രായങ്ങൾ ആറിഞ്ഞ ശേഷമാകാം അടുത്ത ഭാഗം അല്ലെ????
ഹൃദയപൂർവ്വം ജോ
ഈ കഥയുടെ കഴിഞ്ഞുപോയ ഭാഗങ്ങള്‍ വായിക്കാന്‍ CLICK
💬 Comments
View all comments