0%

Chapter Title : നവവധു 4

Author : JO Read All Parts 2.6K

നവവധു 4

Navavadhu bY Jo | Click here to read previous parts | kadhakal.com


അന്നത്തെ ദിവസം അങ്ങനെ പോയി. ആകെമൊത്തം തുണിയില്ലാതെ ഒരു സ്റ്റേജിൽ നിൽക്കുന്ന ഫീൽ ആയിരുന്നു എനിക്ക്. അവളുമാരുടെ ഒരു മാതിരി ആക്കിയ ചിരി. കുശുകുശുപ്പ്....ഒരു തോക്ക് കിട്ടിയിരുന്നെങ്കിൽ എല്ലാതിനേം ഒറ്റയടിക്ക് കൊല്ലാനുള്ള കലിപ്പ്. അവളാണെങ്കി ഒന്നും മിണ്ടുന്നുമില്ല. എന്നോട് മാത്രമല്ല ആരോടും. ഒന്നു രണ്ടു തവണ കേറി മുട്ടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരു വാക്ക് പോലും മിണ്ടിയില്ല. ആ സൗണ്ട് ഒന്നു കേൾക്കാനുള്ള ശ്രമം മൂഞ്ചിയ വിഷമത്തിൽ അന്ന് ഞാൻ നേരത്തെ വീട്ടിലെത്തി. സത്യത്തിൽ രാവിലത്തെത്തിന്റെ ബാക്കി വൈകിട്ട് കിട്ടിയാലോ എന്നൊരു ഭയം മൂലം ഞാൻ നേരത്തെ സ്ഥലം വിട്ടതാണ്.

അവളുമാർ വന്നതോ ഞാൻ അങ്ങോട്ട് ചെന്നതോ അവളുമാർ മാറിമാറി ക്ലാസിലെ വിശേഷങ്ങൾ പുലമ്പിയതോ ഞാൻ ഏതോ സ്വപ്നലോകത്ത് സഞ്ചരിക്കുമ്പോ അറിഞ്ഞതേയില്ല. അതിൽ മൊത്തം അവളായിരുന്നു. ആദ്യം കണ്ട ആ മുഖം. എന്റെ വീഴ്ച. കണ്ണുകൾ ഈറനണിഞ്ഞ ആ ചിത്രം.... കൂട്ടത്തിൽ ഞാൻ ഓരോ നമ്പർ ഇടുമ്പോൾ ആ കണ്ണിൽ വിരിയുന്ന ഒരു പ്രത്യേക ഭാവം......

ടാ....ഒരു ശക്തിയായ തട്ടലിലാണ് ഞാൻ കണ്ണു തുറന്നത്.മുന്നിൽ അച്ചു.

ആ നീയെപ്പോ വന്നു?????എന്റെ അമ്പരന്ന ചോദ്യം കേട്ട് അച്ചു ഞെട്ടി.

എന്തോന്ന്?????

അല്ല നിങ്ങള് എപ്പഴാ വന്നെന്ന്?????ഞാൻ ഒരു പൊട്ടനെപ്പോലെ ചോദിച്ചു. ആ കാര്യങ്ങൾ എന്റെ ഓർമയിൽ എങ്ങുമില്ല എന്നത് എന്നെ ആകെ കുഴക്കി.

നിനക്കെന്നാടാ പ്രന്തോ..... നീയല്ലേ ഇങ്ങോട്ട് വന്നത്....ഇത്രേം നേരോം ഇവിടെ ഇരുന്നിട്ട്....?????എടിയെ നീയിത് കേട്ടോ....നമുക്ക് വട്ടായതാണോ....

💬 Comments

View all comments