Chapter Title : നവവധു 4
നാത്തൂൻ????അച്ചു ഒരു പോലീസായി.
ഞാൻ ചേച്ചിയെ നോക്കി. ചേച്ചി എന്നെത്തന്നെ തുറിച്ചു നോക്കി നിക്കുവാണ്. ആ മുഖത്തെ ഭാവം മനസിലാക്കാൻ പോലും പറ്റുന്നില്ല. എന്റെ ഓരോ നോട്ടം പോലും നിരീക്ഷിച്ചു നിൽപ്പാണ്.
നീ പറയുന്നുണ്ടോ.....എന്താടാ പേര്????അച്ചു ഒരൽപ്പം കലിപ്പായി ഒറ്റ അലർച്ച.
ശ്രീക്കുട്ടി.... അല്ല ശ്രീലക്ഷ്മി. അവളുടെ ചോദ്യത്തിന്റെ ഞെട്ടലിൽ ഞാൻ പറഞ്ഞുപോയി.
അങ്ങനെ വരട്ടേ....അച്ചുവിന് ഒരു പ്രമാദമായ കേസിന് തുമ്പുണ്ടാക്കിയ ഷെർലോക് ഹോംസിന്റെ ഭാവം.
ആ പോരട്ടെ....പോരട്ടെ....മൊത്തം ഇങ്ങോട്ട് പോരട്ടെ....അച്ചു ഒരുമാതിരി ഭീഷണി ഭാവത്തിൽ പറഞ്ഞു.
ചേച്ചി വായുംപൊളിച്ചു നിൽക്കുന്നു. ഒറ്റ ദിവസം കൊണ്ട് ലൈൻ ആയോ എന്നൊരു ഞെട്ടൽ ആ മുഖത്തു കാണാം.
അലോ....അവളുടെ വായി നോക്കാനല്ല മറ്റവളുടെ വിവരങ്ങളാ ചോദിച്ചത്. വീണ്ടും അച്ചു.
അത്...പിന്നെ.... ലൈൻ ഒന്നുമല്ല.... എനിക്ക്....കണ്ടപ്പോ....അവള്..... അതുപിന്നെ..... ഞാൻ നിന്നു വിക്കി. സത്യത്തിൽ എന്തിനാണ് ഞാൻ ഇത്രയും പേടിക്കുന്നതെന്നോ വിക്കുന്നതെന്നോ എനിക്ക് അറിയില്ല. അവളുമാർ അറിഞ്ഞാലും ഒന്നും സംഭവിക്കാനും പോകുന്നില്ല. പക്ഷേ എന്തോ ഒരു വിറയൽ. അവിഹിത ഗർഭം ധരിച്ച പെണ്ണ് സ്വന്തംഅച്ഛനോട് ആ വിവരം തുറന്നു പറയുമ്പോ പോലും അത്രേം വിറച്ചിട്ടുണ്ടാവില്ല.
നിന്ന് ബ ബ്ബ ബ്ബേ വെക്കാതെ കാര്യം പറയടാ. ആ ചോദ്യം ചേച്ചിയുടെ വകയായിരുന്നു. സാധാരണ സംസാരിക്കുമ്പോ പറയും പോലെ പതുക്കെയല്ല നല്ല ഒച്ചയിൽ നല്ല ദേഷ്യത്തിൽ. ചേച്ചിയുടെ അങ്ങനൊരു ഭാവം ഞാൻ ആദ്യമായി കാണുകയായിരുന്നു. ആ ഞെട്ടലിൽ എന്റെ സർവ കൻഡ്രോളും പോയി. ഒറ്റ ശ്വാസത്തിൽ അന്ന് ക്ലാസ്സിൽ നടന്ന സർവ കാര്യങ്ങളും മണിമണിപോലെ എന്റെ വായിൽ നിന്ന് വീണു.
അപ്പൊ അവള് വളയൂല്ല....സംഭവങ്ങൾ കേട്ടു കഴിഞ്ഞതും അച്ചു തീർപ്പു കല്പിച്ചു.
പോടി....എനിക്കത് അത്ര സുഗിച്ചില്ല
കണ്ടോ കണ്ടോ ഒരുത്തിനെ കണ്ടപ്പോ ചെക്കന്റെ നിറം മാറുന്ന കണ്ടോ.....മ്.... ഞാഞ്ഞൂലും തലപൊക്കിതുടങ്ങി...... ചേച്ചിയും വാരിത്തുടങ്ങി.
എനിക്കവളോട് പ്രേമം ഒന്നുമില്ല.... ഞാൻ ചുമ്മാ തള്ളി നോക്കി.
അയ്യോടി പാവം....ടീ ഇനി കളിയാക്കരുത് കേട്ടോ. ഒരു പാവം കൊച്ചല്ലേ....ആദ്യയിട്ടു വരുവല്ലേ....ഡിഗ്രി മൊത്തം പഠിപ്പിച്ചു കൊടുക്കാല്ലോ എന്നു കരുതിയ എന്റെ കൊച്ചിനെ നീ കളിയാക്കുന്നോ.... ഇനി മിണ്ടിയാൽ നീ മേടിക്കും...... ചേച്ചി അച്ചുവിനെ നോക്കി അതിലും നല്ല ഒരു ആക്കൽ ആക്കി.
എന്നാലേ എനിക്ക് അവളെ മതി നാത്തൂൻ ആയിട്ട്....അച്ചുവിന്റെ ആ ഡയലോഗ് എന്റെ ഉള്ളിൽ ഒരായിരം ലഡു ഒന്നിച്ചു പൊട്ടിച്ചു.
എന്തോന്ന്????ഞാൻ ഒന്നും മനസ്സിലാക്കാത്ത പോലെ ചോദിച്ചു.
ജോക്കുട്ടാ നീ ഉരുളല്ലേ ഉരുളല്ലേ....നിന്റെ
💬 Comments
View all comments