Chapter Title : നവവധു 4
ഉള്ളിലെന്താന്നു ഞങ്ങക്ക് അറിയുംപോലെ വേറാർക്കും അറിയൂലല്ലോ. കാണാൻ തൊടങ്ങീട്ട് കാലം കൊറേയായില്ലേ മോനേ....അതോണ്ട് മോൻ പോയി അവളേം സ്വപ്നം കണ്ടൊണ്ട് നടന്നോ. പിന്നേയ് ഒള്ള നേരത്തെ വളച്ചാൽ കൊള്ളാം. അല്ലെങ്കിൽ ആണുങ്ങള് വളച്ചോണ്ട് പോകുവേ....ചേച്ചി.
ശെരിക്കും അതൊരു ഇൻസ്പിരേഷൻ ആയിരുന്നു എനിക്ക്. ശെരിക്കും തുള്ളിച്ചാടാൻ തുടങ്ങിയ നിമിഷം. എന്തോ ഒരു സപ്പോർട്ട് കിട്ടിയപോലെ.
ടാ ഇനി അവക്ക് വേറെ ലൈൻ കാണ്വോ????ചേച്ചി.
ഞാനൊന്ന് ഞെട്ടി. സത്യത്തിൽ അപ്പോഴാണ് ഞാനും അതോർത്തത്. ഇത്രയും സുന്ദരിയായ പെണ്ണിന് ഡിഗ്രി ആയിട്ടും ലൈൻ ആകാതിരിക്കുവോ????കാണും. അതായിരിക്കും എന്നോട് മിണ്ടാത്തത്. എന്റെ മുഖത്തെ വെട്ടം പെട്ടന്ന് കെട്ടു. ആകെ കാറ്റുപോയ അവസ്ഥ.
പോഡി....നീ പേടിക്കേണ്ടട...അങ്ങനൊന്നും കാണില്ല. ഇനിയിപ്പോ ഒണ്ടേലും നമുക്ക് പൊട്ടിക്കാന്നെ.....വീണ്ടും അച്ചു.
എനിക്ക് അതു കേട്ടിട്ടും വല്യ സന്തോഷം ഒന്നും തോന്നിയില്ല. ഒരുമാതിരി കിളി പോയ അവസ്ഥ. പിറ്റേന്ന് കോളേജിൽ എത്തുന്നവരെ അത് മാത്രമായിരുന്നു എന്റെ ചിന്ത....അവൾക്ക് ലൈൻ ഉണ്ടോ?..ആരായിരിക്കും????എന്നെക്കാൾ ഗ്ലാമർ കാണുവോ???? ചിന്തിച്ചു നടന്ന് ക്ലാസിൽ എത്തിയത് അറിഞ്ഞില്ല. ക്ലസ്സിലേക്ക് കാൽ കുത്തിയതെ ഒള്ളു. ഒരു വിളിയാണ് എന്നെ ഉണർത്തിയത്.
ടാ വാലുമാക്രീ.....
ഞാൻ ഞെട്ടി. എന്റെ സ്കൂളിലെ ഇരട്ടപ്പേര്. ഞാൻ അച്ചുവിന്റെയും ചേച്ചിയുടെയും കൂടെ 24 മണിക്കൂറും നടക്കുന്നതുകൊണ്ടു വീണ പേര്. അതാരാ ഇവിടെ പറഞ്ഞു കൊടുത്തത്????ചുറ്റും നോക്കിയ എന്റെ സർവ നാഡികളും തളരുന്ന ഫീൽ ആണുണ്ടായത്. ക്ലാസിൽ ശ്രീക്കൊപ്പം ഇരിക്കുന്ന റോസ്മേരി. എന്റെ കൂടെ യൂപി മുതൽ ഒരേ കളാസ്സിലിരുന്നു പഠിച്ചവൾ....നാക്കിന് ലൈസൻസ് പോയിട്ട് ഒരു ലേണേഴ്‌സ് സർട്ടിഫിക്കറ്റ് പോലും ഇല്ലാത്ത പെണ്ണ്. നാടൻ ഭാഷയിൽ വിളിച്ചാൽ ഒരു കോലേക്കേറി....എനിക്കിട്ട് പാര പണിയുകയാണ് പ്രധാന തൊഴിൽ. ഞാൻ കാണിക്കുന്ന കുരുത്തക്കേട് സ്ഥിരമായി അവൾ ടീച്ചര്മാരുടെ അടുത്തെത്തിച്ചിരുന്നു. അതിനുള്ള പാരിതോഷികം മിക്ക ദിവസവും അവര് എനിക്ക് സമ്മാനിക്കറും ഉണ്ടായിരുന്നു. പത്താം ക്ലസ്സിൽ വച്ച് ഇവളുടെ ശല്യം സഹിക്കവയ്യാതെ ഒരു ദിവസം നീ പെണ്ണ് തന്നെ അണോടീ എന്നു ചോദിച്ചപ്പോ സംശയമുണ്ടങ്കി നീ നോക്കടാന്നും പറഞ്ഞു പാവാട പൊക്കി കാണിക്കാൻ നോക്കിയ മുതലാണ്. അന്ന് മുതലേ എനിക്കവളെ പേടിയാണ്. ഒരാണിന്റെ സ്വഭാവം ഇച്ചിരി കൂടിയ ഒരു പെണ്ണ്. എന്നാ കാണാനോ...മുടിഞ്ഞ ഗ്ലാമറും. പ്ലസ് ടു വേറെ ഏതോ സ്ഥലത്ത് പോയി നിന്നാണ് പഠിച്ചത്. ഇടക്ക് വരിമ്പോ കാണാറുണ്ട്. ഞാൻ വല്യ മൈൻഡ് കൊടുക്കാറില്ല എന്നൊക്കെ വേണേൽ ഒരു ഫോർമാലിറ്റിക്ക് പറയാം. പക്ഷേ ഇങ്ങോട്ട് വന്ന്
💬 Comments
View all comments