0%

Chapter Title : നവവധു 5

Author : JO Read All Parts 1655

നവവധു 5

Nava Vadhu bY JO | PLEASE READ PREVIOUS PARTS CLICK HERE



കഴിഞ്ഞ അദ്ധ്യായങ്ങൾ ഭൂരിപക്ഷം ആളുകളും വായിക്കാതിരുന്നിട്ടും കുറച്ചുപേർ വായിച്ചു അഭിപ്രായങ്ങൾ അറിയിച്ചു. നിങ്ങൾ തന്ന പ്രോത്സാഹനം ഒന്നുകൊണ്ടു മാത്രമാണ് തിരക്ക് മൂലം നട്ടംതിരിയുമ്പോഴും ഈ അദ്ധ്യായം എഴുതുന്നത്. പിന്നെ ഇതൊരിക്കലും ഒരു നല്ല പ്രണയകഥ ആയിരിക്കില്ല എന്നറിയിക്കുന്നു. തെറ്റുകുറ്റങ്ങൾ ഉണ്ടായാലും ക്ഷമിക്കുമെന്ന വിശ്വാസത്തോടെയും മറക്കാതെ അഭിപ്രായങ്ങൾ അറിയിക്കുമെന്നുമുള്ള പ്രതീക്ഷയോടെയും നവവധുവിന്റെ അഞ്ചാം ഭാഗം ഇതാ....

കണ്ണു തുറക്കുമ്പോൾ കറങ്ങുന്ന ഒരു ഫാനാണ് ആദ്യം കണ്ടത്. സുബോധത്തിലേക്ക് മടങ്ങി വരാൻ നിമിഷങ്ങൾ എടുത്തു. ഒന്നും മനസിലാകുന്നില്ല. തലയിൽ എന്തോ വന്നടിച്ചത് മാത്രമാണ് ഓർമ. ചെറുതായി തല തിരിക്കാൻ നോക്കി. തല യഥാസ്ഥാനത് ഇല്ലന്ന് തോന്നി. പൊട്ടിപ്പിളരുന്ന വേദന. അറിയാതെ ഒന്നു ഞരങ്ങിപ്പോയി. ആ വേദനയിൽ അറിയാതെ എണീക്കാൻ നോക്കി. പറ്റുന്നില്ല. ശരീരം മൊത്തം തളർന്നുപോയപ്പോലെ.

ആഹാ....എവിടുന്നോ ഒരു ശബ്ദം.കിളിനാദം എന്നൊക്കെ വേണമെങ്കിൽ പറയാം.

പെട്ടന്ന് ഒട്ടും പരിചിതമല്ലാത്ത ഒരു മുഖം എന്റെ മുന്നിലെത്തി. കൈ ബെഡിൽ കുത്തി എന്റെ മുഖത്തേക്ക് എത്തിനോക്കി. ചുരിദാറിട്ട ഒരു അടിപൊളി പീസ്. വേദന എങ്ങോട്ടോ പോയപോലെ. പക്ഷേ ആരെന്നറിയതെ ഞാൻ അവളെ തുറിച്ചുനോക്കി.

എന്റെ അമ്പരപ്പ് കണ്ടിട്ടാവണം അവളൊന്നു ചിരിച്ചു. മയക്കുന്ന ചിരി.

പേടിക്കണ്ടാട്ടോ...ആശുപത്രിയിലാ.....ഞാൻ അവരോടു പോയി പറയട്ടെ ബോധം വന്നെന്ന്.......പറഞ്ഞിട്ട് അവൾ വേഗം തിരിഞ്ഞു നടന്നു.

ഒരു മിനിട്ട് പോലും കഴിഞ്ഞില്ല.... ഒരു ബഹളവും കരച്ചിലും ആരൊക്കെയോ ഓടിവരുന്ന ശബ്ദവും. ഞാൻ ഞെട്ടി തല അങ്ങോട്ട് വെട്ടിത്തിരിച്ചു. തല പൊട്ടിത്തെറിച്ചെന്നു തോന്നി അത്ര

💬 Comments

View all comments