Chapter Title : നവവധു 5
കഴിഞ്ഞ കാര്യങ്ങൾ ഒന്നാലോചിച്ചു. ഒറ്റ അടി.....മൂന്നു ദിവസം ബോധമില്ലാതെ ആശുപത്രിയിൽ.....അതും അവളുടെ മുന്നിൽ വെച്ച്....ലോകത്തെ ഏറ്റവും ഭാഗ്യം കെട്ടവൻ ഞാനാണെന്നു തോന്നി. ഒറ്റയടിക്ക് ബോധം പോയവനെ ഏത് പെണ്ണ് വിശ്വസിക്കും. ആ അടിയിൽ അങ്ങു തീർന്നാൽ മതിയാരുന്നു എന്നു തോന്നി. മറ്റേ നാറിയെ ഓർത്തപ്പോൾ പകരം ചോദിക്കണമെന്നു തോന്നൽ....ഒരഞ്ചു മിനിറ്റ് തല്ലി നിന്നാൽ അവനെ.....അറിയാതെ ഞാൻ പല്ലിറുമി. ഞരമ്പുകൾ വലിഞ്ഞു മുറുകി. തല കൂടുതൽ വേദനിച്ചു. പക്ഷേ അതൊരു സുഖമായാണ് തോന്നിയത്. പ്രതികാരം ചെയ്യാനുള്ള മാർഗം അല്ലെങ്കിൽ ഒരു സൈൻബോർഡ്.
എന്താ മാഷേ ഇത്???? പല്ലൊക്കെ ഇന്നു കടിച്ചു പൊട്ടിക്കുവോ???? ദേ സ്റ്റിച്ചും പൊട്ടിയെന്നാ തോന്നണെ.....വീണ്ടും പരിഭ്രമം നിറഞ്ഞ ആ കിളിനാദം കേട്ടാണ് കണ്ണുതുറന്നത്. മുന്നിൽ അവൾ.
ഞാൻ വെറുതെ ഒന്ന് ചിരിച്ചു.
ആരോടാ മാഷേ ഈ ദേഷ്യം???? സ്വന്തം പല്ല് കടിച്ചു പൊട്ടിക്കാൻ മാത്രം??? അവൾ നിറഞ്ഞ ചിരിയോടെ എന്നെ സമീപിച്ചു.
ഞാനൊന്നും പറഞ്ഞില്ല. ഞാൻ അവളെ നോക്കിക്കാണുകയായിരുന്നു. വല്യ സുന്ദരി ഒന്നുമല്ല. പക്ഷേ നല്ല സ്ട്രക്ച്ചർ. ഇരുനിറത്തിൽ അവിശ്യത്തിന് പൊക്കവും വണ്ണവും. ചുരുട്ടിക്കെട്ടി വെച്ചിരിക്കുന്ന മുടി. ചുരിദാറിന്റെ മുന്നിൽ ഇപ്പോ പുറത്തുചാടും എന്നപോലെ ഉയർന്ന മാറിടം. ദൈവമേ കാൻഡ്രോള് കളയല്ലേ...
സാധാരണ നഴ്‌സുമാർ ഒരു ഓവർക്കോട്ട് ഇടുന്നതാണ്. ഇവിടെ അതോന്നുമില്ലേ????എന്തായാലും കലക്കി. ഒരു നേരമ്പോക്ക് ആകുമല്ലോ.
ഹലോ മാഷേ....ഇതെവിടാ????അവൾ എനിക്കിട്ട് തട്ടിയപ്പോളാണ് ഉണർന്നത്.
അതുപിന്നെ.... ഞാൻ.... എന്തുപറയണം എന്നറിയാതെ നിന്നു വിക്കി.
ഓ...വേണ്ട വേണ്ട....ഞാൻ ദിവസോം എത്ര രോഗികളെ കാണുന്നതാ....അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു. അവൾ ഉദ്ദേശിച്ച രോഗി ഏതാണെന്ന് ആ കള്ളച്ചിരി വിളിച്ചോതി.
💬 Comments
View all comments