0%

Chapter Title : നവവധു 5

Author : JO Read All Parts 1256

മുഖത്തുണ്ട് രണ്ടിന്റെയും. എല്ലാർക്കും ഒരു വിഷാദ ഭാവം. ഒരുമാതിരി മരണവീട്ടിൽ നിക്കുമ്പോലെയാണ് എനിക്ക് തോന്നിയത്.

എന്താടീ ഇത്ര ശോകം....ഞാൻ ചത്തിട്ടൊന്നും ഇല്ലല്ലോ....ആ ശോകഭാവം മാറ്റാനായി ഞാൻ അച്ചുവിനെ നോക്കി ഒന്ന് പറഞ്ഞതെയുള്ളൂ. ഒരു പൊട്ടിക്കരച്ചിൽ. എനിക്കാകെ അയ്യടാ എന്നായിപ്പോയി.

മിണ്ടാതിരി ചെക്കാ....വേണ്ടാതീനം പറയാതെ. ചേച്ചിയുടെ ഉഗ്ര ശാസന. പക്ഷേ അതിൽ ഒളിച്ചിരുന്ന സ്നേഹം മനസിലാക്കാൻ ആർക്കും സാധിക്കുമായിരുന്നു.

മനുഷ്യൻ തീ തിന്നതിന് ഒരു കണക്കില്ല. എന്നിട്ട് പറയണ കേട്ടില്ലേ....ചേച്ചി പറഞ്ഞതും കരഞ്ഞുപോയി.

ഇതാ പറഞ്ഞത് ICU വിലക്ക് ആരെയും കേറ്റില്ലന്ന്.....ഇറങ്ങിക്കേ എല്ലാരും.....ഉം വേഗം.....ഡോക്ടർ എങ്ങാനും കണ്ടാൽ അതുമതി....ഇനി റൂമിൽ ചെന്നിട്ട് കാണാം. വീണ്ടും പഴയ കിളിനാദം. എല്ലാരും പതിയെ തിരിഞ്ഞു നടന്നു. അച്ചു തിരിഞ്ഞു നോക്കി നോക്കിയാണ് പോയത്.

ഞാൻ വെറുതെ കണ്ണടച്ചു കഴിഞ്ഞ കാര്യങ്ങൾ ഒന്നാലോചിച്ചു. ഒറ്റ അടി.....മൂന്നു ദിവസം ബോധമില്ലാതെ ആശുപത്രിയിൽ.....അതും അവളുടെ മുന്നിൽ വെച്ച്....ലോകത്തെ ഏറ്റവും ഭാഗ്യം കെട്ടവൻ ഞാനാണെന്നു തോന്നി. ഒറ്റയടിക്ക് ബോധം പോയവനെ ഏത് പെണ്ണ് വിശ്വസിക്കും. ആ അടിയിൽ അങ്ങു തീർന്നാൽ മതിയാരുന്നു എന്നു തോന്നി. മറ്റേ നാറിയെ ഓർത്തപ്പോൾ പകരം ചോദിക്കണമെന്നു തോന്നൽ....ഒരഞ്ചു മിനിറ്റ് തല്ലി നിന്നാൽ അവനെ.....അറിയാതെ ഞാൻ പല്ലിറുമി. ഞരമ്പുകൾ വലിഞ്ഞു മുറുകി. തല കൂടുതൽ വേദനിച്ചു. പക്ഷേ അതൊരു സുഖമായാണ് തോന്നിയത്. പ്രതികാരം ചെയ്യാനുള്ള മാർഗം അല്ലെങ്കിൽ ഒരു സൈൻബോർഡ്.

എന്താ മാഷേ ഇത്???? പല്ലൊക്കെ ഇന്നു കടിച്ചു പൊട്ടിക്കുവോ???? ദേ സ്റ്റിച്ചും പൊട്ടിയെന്നാ തോന്നണെ.....വീണ്ടും പരിഭ്രമം നിറഞ്ഞ ആ കിളിനാദം കേട്ടാണ് കണ്ണുതുറന്നത്. മുന്നിൽ അവൾ.

ഞാൻ വെറുതെ ഒന്ന് ചിരിച്ചു.

ആരോടാ മാഷേ ഈ ദേഷ്യം???? സ്വന്തം പല്ല് കടിച്ചു പൊട്ടിക്കാൻ മാത്രം??? അവൾ നിറഞ്ഞ ചിരിയോടെ എന്നെ സമീപിച്ചു.

ഞാനൊന്നും പറഞ്ഞില്ല. ഞാൻ അവളെ നോക്കിക്കാണുകയായിരുന്നു. വല്യ സുന്ദരി ഒന്നുമല്ല. പക്ഷേ നല്ല സ്ട്രക്ച്ചർ. ഇരുനിറത്തിൽ അവിശ്യത്തിന് പൊക്കവും വണ്ണവും. ചുരുട്ടിക്കെട്ടി വെച്ചിരിക്കുന്ന മുടി. ചുരിദാറിന്റെ മുന്നിൽ ഇപ്പോ പുറത്തുചാടും എന്നപോലെ ഉയർന്ന മാറിടം. ദൈവമേ കാൻഡ്രോള് കളയല്ലേ...

സാധാരണ നഴ്‌സുമാർ ഒരു ഓവർക്കോട്ട് ഇടുന്നതാണ്. ഇവിടെ അതോന്നുമില്ലേ????എന്തായാലും കലക്കി. ഒരു നേരമ്പോക്ക് ആകുമല്ലോ.

ഹലോ മാഷേ....ഇതെവിടാ????അവൾ എനിക്കിട്ട് തട്ടിയപ്പോളാണ് ഉണർന്നത്.

അതുപിന്നെ.... ഞാൻ.... എന്തുപറയണം എന്നറിയാതെ നിന്നു വിക്കി.

ഓ...വേണ്ട വേണ്ട....ഞാൻ ദിവസോം എത്ര രോഗികളെ കാണുന്നതാ....അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു. അവൾ ഉദ്ദേശിച്ച രോഗി ഏതാണെന്ന് ആ കള്ളച്ചിരി വിളിച്ചോതി.

💬 Comments

View all comments