Chapter Title : നവവധു 5
നവവധു 5
Nava Vadhu bY JO | PLEASE READ PREVIOUS PARTS CLICK HERE

കഴിഞ്ഞ അദ്ധ്യായങ്ങൾ ഭൂരിപക്ഷം ആളുകളും വായിക്കാതിരുന്നിട്ടും കുറച്ചുപേർ വായിച്ചു അഭിപ്രായങ്ങൾ അറിയിച്ചു. നിങ്ങൾ തന്ന പ്രോത്സാഹനം ഒന്നുകൊണ്ടു മാത്രമാണ് തിരക്ക് മൂലം നട്ടംതിരിയുമ്പോഴും ഈ അദ്ധ്യായം എഴുതുന്നത്. പിന്നെ ഇതൊരിക്കലും ഒരു നല്ല പ്രണയകഥ ആയിരിക്കില്ല എന്നറിയിക്കുന്നു. തെറ്റുകുറ്റങ്ങൾ ഉണ്ടായാലും ക്ഷമിക്കുമെന്ന വിശ്വാസത്തോടെയും മറക്കാതെ അഭിപ്രായങ്ങൾ അറിയിക്കുമെന്നുമുള്ള പ്രതീക്ഷയോടെയും നവവധുവിന്റെ അഞ്ചാം ഭാഗം ഇതാ....
കണ്ണു തുറക്കുമ്പോൾ കറങ്ങുന്ന ഒരു ഫാനാണ് ആദ്യം കണ്ടത്. സുബോധത്തിലേക്ക് മടങ്ങി വരാൻ നിമിഷങ്ങൾ എടുത്തു. ഒന്നും മനസിലാകുന്നില്ല. തലയിൽ എന്തോ വന്നടിച്ചത് മാത്രമാണ് ഓർമ. ചെറുതായി തല തിരിക്കാൻ നോക്കി. തല യഥാസ്ഥാനത് ഇല്ലന്ന് തോന്നി. പൊട്ടിപ്പിളരുന്ന വേദന. അറിയാതെ ഒന്നു ഞരങ്ങിപ്പോയി. ആ വേദനയിൽ അറിയാതെ എണീക്കാൻ നോക്കി. പറ്റുന്നില്ല. ശരീരം മൊത്തം തളർന്നുപോയപ്പോലെ.
ആഹാ....എവിടുന്നോ ഒരു ശബ്ദം.കിളിനാദം എന്നൊക്കെ വേണമെങ്കിൽ പറയാം.
പെട്ടന്ന് ഒട്ടും പരിചിതമല്ലാത്ത ഒരു മുഖം എന്റെ മുന്നിലെത്തി. കൈ ബെഡിൽ കുത്തി എന്റെ മുഖത്തേക്ക് എത്തിനോക്കി. ചുരിദാറിട്ട ഒരു അടിപൊളി പീസ്. വേദന എങ്ങോട്ടോ പോയപോലെ. പക്ഷേ ആരെന്നറിയതെ ഞാൻ അവളെ തുറിച്ചുനോക്കി.
എന്റെ അമ്പരപ്പ് കണ്ടിട്ടാവണം അവളൊന്നു ചിരിച്ചു. മയക്കുന്ന ചിരി.
പേടിക്കണ്ടാട്ടോ...ആശുപത്രിയിലാ.....ഞാൻ അവരോടു പോയി പറയട്ടെ ബോധം വന്നെന്ന്.......പറഞ്ഞിട്ട് അവൾ വേഗം തിരിഞ്ഞു നടന്നു.
ഒരു മിനിട്ട് പോലും കഴിഞ്ഞില്ല.... ഒരു ബഹളവും കരച്ചിലും ആരൊക്കെയോ ഓടിവരുന്ന ശബ്ദവും. ഞാൻ ഞെട്ടി തല അങ്ങോട്ട് വെട്ടിത്തിരിച്ചു. തല പൊട്ടിത്തെറിച്ചെന്നു തോന്നി അത്ര വേദന. അറിയാതെ കരഞ്ഞുപോയി. കണ്ണ് നിറഞ്ഞു.
ഓടിവരുന്ന അച്ചുവും ചേച്ചിയും. അച്ചന്മാരും അമ്മമാരും പിന്നിലുണ്ട്. വന്നപാടെ അച്ചു എന്റെ അടുത്തെത്തി ഒരു മിനിട്ട് മിണ്ടാതെ നിന്നു. ഞാൻ വെറുതെ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. വേദനകൊണ്ടുള്ള കരച്ചിലും ചിരിയും കൂടിക്കുഴഞ് അതൊരു പ്രത്യേക ഭാവമായിരുന്നു.
സമാധാനമായല്ലോ രണ്ടിനും. ഇനി പോയി എന്തേലും കഴിക്ക്. മൂന്നുദിവസമായി ഊണും ഉറക്കവുമില്ലാതെ ഒരേ ഇരുപ്പ്....... അച്ഛന്റെ സ്നേഹശാസന.
മൂന്നു ദിവസമോ????? എനിക്ക് വീണ്ടും ബോധം പോകുംപോലെ തോന്നി. ഒരു അടിക്ക് മൂന്നു ദിവസം ബോധം പോയോ എന്റെ????
ചേച്ചിയെ നോക്കി. കണ്ണു നിറഞ്ഞിരുന്നു. പക്ഷേ ഒരു ചിരി മുഖത്തുണ്ട്. അച്ചു ആകെ കെറുവിച്ച പോലെ നിൽക്കുവാണ്. പക്ഷേ ഒന്നെനിക്ക് മനസിലായി. അച്ഛൻ പറഞ്ഞത് സത്യമാണ്. രണ്ടുമൂന്നു ദിവസത്തെ ഉറക്കക്ഷീണം
💬 Comments
View all comments