Chapter Title : നവവധു 5
എനിക്ക് ഞരമ്പിന് കുഴപ്പം ഒന്നുമില്ല.... ഞാൻ പെട്ടെന്ന് പറഞ്ഞു.
അവൾ പൊട്ടിച്ചിരിച്ചു. പറഞ്ഞത് അബദ്ധമായിപ്പോയി.
അതിന് ഇയ്യാള് ഞരമ്പ് രോഗിയാന്നു ഞാൻ പറഞ്ഞോ????? വീണ്ടും ചിരി.
ഉള്ളത് പറയാമല്ലോ ആ ഒറ്റ ദിവസം കൊണ്ടുഞാനും അവളും തമ്മിൽ നല്ല കമ്പനിയായി. അവളുടെ പേര് ശ്രീജ എന്നാണ്. അന്നുമുതൽ ഇന്നുവരെ അവൾ എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ്. എന്തും പറയാവുന്ന ഒരു ചങ്ക്. പിറ്റേന്ന് എന്നെ ICU വിൽ നിന്ന് റൂമിലേക്ക് മാറ്റി. റൂമിലേക്ക് എന്നെ സ്ട്രെച്ചറിലാണ് കൊണ്ടുവന്നത്.
വന്നതെ ഞാൻ കണ്ടു. ഭിത്തിയിൽ ചാരി നിക്കുന്ന റോസും ശ്രീയും വിശാലും. കൂട്ടത്തിൽ എനിക്ക് പരിചയം ഇല്ലാത്ത ചിലരും.
റൂമിൽ വന്നതും അച്ചു ഓടിവന്നു. അച്ഛന്മാരും അറ്റെണ്ടർമാരും കൂടി എന്നെ എടുത്തു ബെഡിലേക്ക് കിടത്തി. അവളുടെ വിചാരം ആരെങ്കിലും എന്റെ എടുത്തില്ലെങ്കിൽ ഞാൻ ആ പോക്കിൽ തട്ടിപ്പോകുമെന്നാണെന്നു തോന്നി. അച്ചു കൊറേനേരം പതം പറഞ്ഞു. ചേച്ചിയും അമ്മമാരും കൂടി ഏതോ അമ്പലങ്ങളിലും പള്ളിയിലും നേർച്ച കഴിക്കാൻ പോയത്രെ. മകനെ തിരിച്ചു കിട്ടിയതിലുള്ള നന്ദി പ്രകാശനം.
കുറച്ചു കഴിഞ്ഞു ബാക്കി എല്ലാരും കേറി വന്നു. അവർ എന്തോ കണ്ണു കാണിച്ചു. അതോടെ അച്ചന്മാർ അച്ചുവിനെയും കൂട്ടി പുറത്തേക്കിറങ്ങി. പോകുന്ന പോക്കിൽ അച്ഛൻ എന്നെ നോക്കി ഒന്നുമില്ല എന്ന അർഥത്തിൽ ഒന്നു കണ്ണിറുക്കി കാണിച്ചു.
തല അൽപ്പം ഉയർത്തി 2 തലയിണയുടെ മുകളിലാണ് വെച്ചിരിക്കുന്നത്. ഒരു വശത്തായി ചെവിക്ക് മുകളിലാണ് അടി കിട്ടിയത്. അൽപ്പം പിന്നിലേക്ക് മാറിയിരുന്നു എങ്കിൽ കാറ്റു പോകുമായിരുന്നു. ഇതൊക്കെ ശ്രീജ പറഞ്ഞ അറിവാണ്. തലക്ക് ആ
💬 Comments
View all comments