0%

Chapter Title : നവവധു 5

Author : JO Read All Parts 2.9K

ഭാഗത്ത് നല്ല വേദനയാണ്. അതുകൊണ്ട് ആ വശത്തേക്ക് തല തിരിക്കാനാവില്ല. അതുകൊണ്ട് എല്ലാരും എനിക്ക് അഭിമുഖമായി വന്നു നിന്നു. ആരും ഒന്നും മിണ്ടുന്നില്ല.വീണ്ടും ശോകം.

ഹാ....നിങ്ങളെന്നാ ഒരുമാതിരി മരണവീട്ടിൽ വന്നപ്പോലെ.... ഞാൻ ചത്തില്ലടോ...... ഞാൻ ഒന്ന് തമാശിക്കാൻ ശ്രമിച്ചു.

പോ മൈ..... വീശാൽ പറയാൻ വന്ന തെറി പെണ്പിള്ളേര് ഉള്ളതിനാൽ അങ്ങു അടക്കി.

ഞാൻ ശ്രീയെ നോക്കി. അവൾ എന്നെ ഒരു നിർവികാര ഭാവത്തിൽ നോക്കി നിൽക്കുവാണ്. കണ്ണിൽ ഏതോ ഒരു ഫീലിംഗ്.... പ്രണയമാണോ???? സഹതാപം ആണോ അറിയില്ല. പ്രണയമാവണം. സിനിമയിൽ ആണെങ്കിൽ ഒരു ലൈൻ തുടങ്ങാനുള്ള കറക്റ്റ് ടൈം. എന്റെ ചുണ്ടിലൊരു ചിരി വിടർന്നു.

ടാ....ഇവര് വന്നത്......വിശാൽ എന്തോ പറയാൻ വന്നത് ഒന്നു നിർത്തി. എല്ലാരും പരസ്പരം ഒന്നു നോക്കി.

എന്താ?????

ടാ അതു....

കാര്യം പറയടാ......

അവനില്ലേ????? ആ ആൽബി.

ആര്?????

നിന്റെ തന്ത......ടാ നറീ.... നിന്നെ തല്ലിയവൻ. അവനെതിരെ ആരും സാക്ഷി പറയത്തകൊണ്ട്.....

എന്തുവാ....????

നിന്നെ തല്ലിയത്.....തെളിവില്ലാന്ന്. അവൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ന്റെ മോൻ ആയ കൊണ്ടാവും. പാർട്ടി സെക്രട്ടറി ആണല്ലോ....അതുകൊണ്ട് അവനെ ഒന്നും ചെയ്യില്ലാന്ന്. അതിനെതിരെ ഇവരുടെ പാർട്ടി ഒരു സമരം നടത്താൻ പോകുവാ....അതൊന്ന് പറഞ്ഞിട്ട് പോകാൻ......അവൻ പൂരിപ്പിക്കാതെ നിർത്തി.

എനിക്ക് സ്വയം പുച്ഛം തോന്നി. അത്രയും പിള്ളേരുടെ മുന്നിൽ വെച്ച് തല്ലിയിട്ട് സാക്ഷിയില്ല. തെളിവില്ല......എന്റെ വെല അതാണ് ആ കോളേജിൽ. കാശും പവറും ഉള്ളവൻ കാര്യം നേടുന്നു. കോളേജ് മാനേജ്‌മെന്റ് പോലും ആ കൂട്ടത്തിൽ..... തല്ലുകൊണ്ടത് എനിക്ക്. മാനം പോയതും കാശു പോയതും എനിക്ക്. തല്ലിയവൻ മാന്യൻ.

വേണ്ട.

💬 Comments

View all comments