0%

Chapter Title : നവവധു 5

Author : JO Read All Parts 1262

എന്നോടൊന്നും തോന്നരുത്. ഇനി എന്നോടൊന്നും ചോദിക്കരുത്.

ഒറ്റശ്വാസത്തിൽ പറഞ്ഞിട്ട് അവൾ ഇറങ്ങിപ്പോയി. ഒന്നും മനസിലായില്ല. ഒറ്റ നിമിഷം കൊണ്ട് ഞാൻ ഭൂമിയിലെത്തി. അല്ല പാതാളത്തിലേക്ക് വീണു. തലയേക്കാൾ വേദന നെഞ്ചിൽ. കണ്ണുനിറഞ്ഞു.

ടാ എന്നാ അവള് പറഞ്ഞേ....അച്ചു ഇരച്ചു കയറി വന്നു. അവള് വിചാരിച്ചു കാണും പുതിയ നാത്തൂനെ കിട്ടിയെന്ന്.

ഒന്നുല്ല..... പറഞ്ഞെങ്കിലും എന്റെ കണ്ണു നിറഞ്ഞുപോയി.

എന്നാടാ എന്നാ പറ്റി????

ഞാൻ എല്ലാം പറഞ്ഞു. എന്തോ ഒന്ന് നഷ്ടപ്പെട്ട പോലെ. അച്ചുവും ഒന്നും മിണ്ടിയില്ല. പെട്ടെന്ന് എണീറ്റ് പോയി. ചിലപ്പോ എന്റെ വിഷമം കാണാൻ പറ്റാത്തത് കൊണ്ടാവും.

എന്തായലും ഒരാഴ്ചത്തെ ആശുപത്രി വസത്തിനു ശേഷം ഞാൻ വീട്ടിലെത്തി. വീണ്ടും രണ്ടാഴ്ച റെസ്റ്റ്. വിശാലും റോസും ഇടക്ക് വന്നുപോയി. ശ്രീ വന്നില്ല. എന്തിനാ എന്നു കരുതിക്കാണും. റോസ് എന്റെ ബുക്കുകൾ കൊണ്ടുപോയി നോട്‌സ് എഴുതിക്കൊണ്ടു വന്നു. ഇപ്പൊ അവൾക്ക് എന്നോട് ഒരു ചെറിയ ഇഷ്ടം ഉണ്ടോ എന്നൊരു ഡൗട്ട്. എന്നും വിളിക്കുന്നു.... മെസേജ് അയക്കുന്നു. നോട്ട് എഴുതുന്നു....കൊഞ്ചുന്നു....കുഴയുന്നു.....അച്ചുവും ചേച്ചിയും വിശാലും ഇടക്ക് ഒന്ന് സൂചിപ്പിച്ചു. അപ്പൊ അവർക്കും തോന്നിക്കാണും.

എന്തായാലും ഏകദേശം ഒരു മാസത്തിന് ശേഷം ഞാൻ കോളേജിലെത്തി. വലിയ മുറിവൊന്നും പുറത്തില്ലായിരുന്നു. ഹോക്കി സ്റ്റിക്കുകൊണ്ടുള്ള ആ അടി തലയോട് ഒന്നു പൊട്ടിച്ചു അത്ര മാത്രം. സിംപിൾ.

കോളേജിൽ ചെന്നപ്പോ മൊത്തം സഹതാപം.... എവിടെ നോക്കിയാലും സഹതാപം നിറഞ്ഞ നോട്ടങ്ങൾ. പ്രിൻസിപ്പാൾ വിളിപ്പിച്ചു. കൊറേ ഉപദേശം.... തെളിവ് ഇല്ലന്ന് എന്നെ വിശ്വസിപ്പിക്കണം. ഞാൻ ഒരു പൊട്ടനെപ്പോലെ ഇരുന്നു കൊടുത്തു. കളാസ്സിലോ ശ്രീ പഴയതിലും ശോകം. എന്നെ നോക്കിയത് പോലുമില്ല. എന്നാൽ റോസ് ഒരു കാമുകി പോലെയായി. ഒട്ടുന്നു.... കൊഞ്ചുന്നു.....ശെരിക്കും ആ ലക്ഷ്മിപൂറിയെ നോക്കിയ സമയത്ത് റോസിനെ വളച്ചാൽ മതിയായിരുന്നു എന്നു തോന്നിപ്പോയി.

അന്ന് വൈകിട്ട്. കോളേജ് വിട്ടു. ഞാൻ ആരെയും നോക്കിയില്ല. ഇറങ്ങി നടന്നു. ചെന്നപ്പോ ഗെയ്റ്റിൽ അവർ...അൽബിയും ഗ്യാങ്ങും.

ഡേ.... ഇവൻ തലയൊക്കെ കഴുകിയെന്നു കേൾക്കുന്നു. ശെറിയായിരിക്കും അല്ലെ????

പൊട്ടിച്ചിരി....ആക്കൽ....കൂവൽ....

ഞാനൊന്നും മിണ്ടിയില്ല. നാണംകെട്ടു വീട്ടിലേക്ക് പൊന്നു. തല്ലി ജയിക്കില്ല എന്ന് ഉറപ്പാണ്. പോരാത്തതിന് പാർട്ടിയുടെ പിൻബലവും.

💬 Comments

View all comments