0%

Chapter Title : നവവധു 7

Author : JO Read All Parts 3.4K

ഉള്ളപ്പോൾ ശിവേട്ടൻ കാണാതെ വിളിക്കാൻ എനിക്കോ ചേച്ചിക്കോ ധൈര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

വീണ്ടും ശിവേട്ടനോട് സഹായം ചോദിക്കാൻ അഭിമാനം അനുവദിക്കുന്നില്ല. പോരാത്തതിന് ശിവേട്ടൻ അടുത്തില്ലെങ്കില് ചേച്ചി എടുക്കുന്നതെ വല്ല വേണ്ടാതീനവും പറയും. അതേങ്ങാനും ഇവര് കേട്ടാൽ പിന്നെപോയി ചത്താൽ മതി. അതുകൊണ്ട് മടിച്ചു മടിച്ചാണ് ഞാൻ വിളിച്ചത്. മറുത്തലക്കൽ ബെല്ലടിക്കുന്നതിനെക്കാൾ ശബ്ദം എനിക്ക് അനുഭവപ്പെട്ടത് എന്റെ നെഞ്ചിൽ ആയിരുന്നു.ബെൽ അടിച്ചു തീരാറായപ്പോഴാണ് കോൾ എടുത്തത്.

"ഹലോ...."ചേച്ചിയുടെ അടക്കിപ്പിടിച്ച ശബ്ദം

"ഹ...ഹലോ...."അറിയാതെ എന്റെ ശബ്ദം ഒന്നു പതറി.

"എന്താ ജോക്കുട്ടാ ഈ സമയത്ത്????" ആ ചോദ്യം എനിക്ക് സന്തോഷമാണ് നൽകിയത്. ശിവേട്ടൻ വീട്ടിലുണ്ടെന്നു എനിക്ക് ഉറപ്പായി. അല്ലെങ്കിൽ വേറെന്തെങ്കിലും പറഞ്ഞേനെ...ഇത് ശിവേട്ടനെ കേൾപ്പിക്കാനുള്ള അടവാണ്.

"ശിവേട്ടനെ ഒന്നു കിട്ടുമോ???"

"ആ ഇപ്പൊ കൊടുക്കാവേ....."

മറുതലക്കൽ ഫോൺ കൈമാറുന്ന ശബ്ദവും എന്തൊക്കെയോ ചില പിറുപിറുക്കലുകളും.

"ഹലോ...." പെട്ടന്ന് ശിവേട്ടനെ ഘനഗംഭീരമായ ശബ്ദം. ഞാൻ ഒന്ന് ഞെട്ടി. അല്ലെങ്കിലും കോഴി കട്ടവന്റെ തലയിൽ തൂവൽ കാണുമല്ലോ.!!!

"ഹലോ.... ശിവേട്ടാ....ഞാനൊരു കാര്യം പറ...."

"എന്താ പറഞ്ഞോ....."മുഴുമിപ്പിക്കാൻ സാധിക്കും മുമ്പേ അപ്പുറത്തു നിന്നുള്ള മറുപടി വന്നു.

"അ... അതുപിന്നെ....ഇവിടെ... കോളേജ് ഇലക്ഷനിൽ.....ഞാൻ.....ചെയർമാൻ ആയിട്ട്.....അതൊന്ന് പറ.... അല്ല ചോദിക്കാൻ...." ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു എന്നു വേണമെങ്കിൽ പറയാം. എന്തിനാണ് ഞാനിത്രയും പേടിക്കുന്നത് എന്നെനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല.

"ആ അച്ഛൻ പറഞ്ഞാരുന്നു.... നമുക്കത് വേണോ ജോക്കുട്ടാ....ചോര വീഴുന്ന കളിയാ രാഷ്ട്രീയം."

"അതുപിന്നെ എല്ലാരും കൂടി പറഞ്ഞപ്പോൾ...."

"ആ നിന്റെ ഇഷ്ടം. ഇതിലിപ്പോ ഞാനെന്നാ ചെയ്യേണ്ടേ????"

"അല്ല. അവന്മാര് എന്നെ കൊല്ലുമെന്നാ പറഞ്ഞേക്കുന്നെ"

"ആഹാ...എന്നാല് അതൊന്നു

💬 Comments

View all comments