Chapter Title : നവവധു 7
അതിന് സീനിയേഴ്സ് ഒട്ടു സമ്മതിച്ചിട്ടുമില്ല. ആ അവസരമാ അവര് നിനക്ക് വെച്ചു നീട്ടുന്നത്....അത് നിന്നെ പേടിച്ചിട്ടല്ല....നീയൊരു ചങ്കൂറ്റമുള്ള ആണാണല്ലോ എന്നോർത്താ....കരച്ചിലിനിടയിലും ശ്രീ വിളിച്ചു കൂവുന്നത് ഞാൻ കേട്ടു.......
എന്റെ കാലുകൾ അറിയാതെ നിശ്ചലമായി. ആ വാക്കുകൾ എവിടെയോ കൊണ്ടപോലെ. ഇപ്പോഴത്തെ കണ്ടീഷനിൽ ജയിക്കും എന്നത് ഉറപ്പാണ്. ർ എന്നാലും ആ ഭീഷണി.... ഞാനാകെ ആശയക്കുഴപ്പത്തിലായി. ഞാൻ ചേച്ചിയെ വിളിച്ചു.
നിന്നോട് ഞാൻ പറഞ്ഞതല്ലേ....ഇതിനും വേണ്ടന്ന്....വേണ്ട ജോക്കുട്ടാ....നമുക്ക് പറ്റിയ പണിയല്ല രാഷ്ട്രീയം.... എന്നിക്ക് പേടിയാകുന്നെടാ....വേണ്ട മോനെ.....ചേച്ചിയുടെ മറുപടി ഇതായിരുന്നു.
ടാ നീയത് ആരെയാ പേടിക്കുന്നെ???? ശിവേട്ടനെ കണ്ടപ്പോ കയ്യും കാലും കൂട്ടിയിടിച്ച പാർട്ടിക്കാരെയോ???? വിശാൽ എന്റെ അടുത്തെത്തി.
ജോ...ഒരാൾക്ക് ദൈവം ഒരവസരമേ കൊടുക്കൂ....അതാ ഇപ്പോ നിനക്ക് വന്നേക്കുന്നെ....കളയല്ലേടാ....ശ്രീയെക്കൊണ്ട് ഒരു തരത്തിൽ കരച്ചിൽ ഒതുക്കി റോസും എന്റെ അടുത്തെത്തി.
എനിക്ക് ടോട്ടൽ കണ്ഫ്യുഷൻ.... കോളേജ് ചെയർമാൻ എന്ന സ്വപ്നതുല്യമായ സിംഹാസനം തൊട്ടു മുന്നിൽ. പാർട്ടിക്കാർ എന്ന സിംഹം തൊട്ടു പിന്നിൽ. മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയിലായി ഞാൻ.
ടാ നിനക്ക് തോന്നുന്നുണ്ടോ ശിവേട്ടനെ പേടിച്ചു നിന്റെ നേരെ ഒന്നു കയ്യുയർത്താൻ അവന്മാർക്ക് ധൈര്യം വരുമെന്ന്???? വിശാൽ വീണ്ടും എന്നെ ഇളക്കി.
അല്ലേല് നീയൊരു കാര്യം ചെയ്യ്....ആ ഭീഷണിയുടെകാര്യം പുള്ളിയെ വിളിച്ചു പറ.ബാക്കി പുള്ളി നോക്കിക്കോളും.
അപ്പോഴാണ് ഞാനും അതോർത്തത്. ശിവേട്ടനോട് ഒന്നു ചോദിച്ചാലോ???? ആ സംഭവത്തിന് ശേഷം ശിവേട്ടനെ കണ്ടിട്ടില്ല. ചേച്ചിയെ വിളിക്കുമ്പോൾ ശിവേട്ടൻ മിക്കവാറും സിറ്റിക്ക് പോയതായിരിക്കും. പോകുന്ന അതേ സെക്കന്റിൽ ചേച്ചി മിസ്സ്കോൾ അടിക്കും. ഞാൻ വിളിക്കും. അതാണ് പതിവ്. പുള്ളി
💬 Comments
View all comments