Chapter Title : നവവധു 7
എന്നെനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല.
"ആ അച്ഛൻ പറഞ്ഞാരുന്നു.... നമുക്കത് വേണോ ജോക്കുട്ടാ....ചോര വീഴുന്ന കളിയാ രാഷ്ട്രീയം."
"അതുപിന്നെ എല്ലാരും കൂടി പറഞ്ഞപ്പോൾ...."
"ആ നിന്റെ ഇഷ്ടം. ഇതിലിപ്പോ ഞാനെന്നാ ചെയ്യേണ്ടേ????"
"അല്ല. അവന്മാര് എന്നെ കൊല്ലുമെന്നാ പറഞ്ഞേക്കുന്നെ"
"ആഹാ...എന്നാല് അതൊന്നു കാണണമല്ലോ.....അവന്മാർക്ക് കിട്ടിയതോന്നും പോരെ???" ശിവേട്ടന്റെ ശബ്ദത്തിൽ അമർഷം കുമിഞ്ഞുകൂടി.
"അല്ല... പേടിയൊണ്ടായിട്ടല്ല...ന്നാലും ശിവേട്ടനോടൊന്ന് ചോദിച്ചിട്ട്...."ഞാൻ മുഴുമിക്കാതെ നിർത്തി. കൂടുതൽ പറയാൻ അനുവദിക്കാത്തത് അഭിമാനമാണോ പേടിയാണോ???എനിക്കറിയില്ല.
"അതോർത്ത് നീ പേടിക്കേണ്ട.... ഞാൻ ജീവിച്ചിരിക്കുമ്പോ ഒരുത്തനും നിന്നെ തൊടില്ല". ആ സ്വരത്തിൽ ഒളിഞ്ഞിരിക്കുന്ന നിശ്ചയദാർഢ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു എന്നു വേണമെങ്കിൽ പറയാം....ഇത്ര സ്നേഹമുള്ള ശിവേട്ടനോട് ഞാൻ ചെയ്യുന്നത്.........
കൂടുതൽ ഒന്നും ചോദിക്കാൻ നിക്കാതെ ഞാൻ കോൾ കട്ടു ചെയ്തു. മനസ്സിൽ ഒരു പർവതം കയറ്റി വെച്ചപോലെ..... തൊട്ടടുത്ത നിമിഷം അവിടുന്ന് ഇങ്ങോട്ട് തിരിച്ചൊരു കോൾ....
"എന്താ കുട്ടാ കാശ് തീർന്നോ???"
"മ്...."ഞാൻ ചുമ്മാ മൂളി.
"നിനക്ക് താൽപ്പര്യം ഉണ്ടെങ്കിൽ ഇലക്ഷന് നിന്നോട്ടോ...ആരുടെയും വാക്ക് നോക്കണ്ട....ആ പിന്നേയ്....നിന്നോട് ഇവള് ഇങ്ങോട്ടൊന്ന് ഇറങ്ങണമെന്നു പറയുന്നു. നാളെക'ഥ;ക,ള്‍.കോ.o ഞാൻ വയനാട് വരെയൊന്നു പോകും. പിറ്റേന്ന് രാവിലെയെ വരൂ....സമയം ഒണ്ടെങ്കി നാളെ ഒന്നിവിടെ വരെ വന്നിരിക്കാമോ കുട്ടാ....ആ കഴിവെറിടെ മക്കള് ഇവളേം കൊച്ചിനേം എന്തേലും ചെയ്യുവോന്നു ഇവൾക്കൊരു പേടി. ഞാൻ പറഞ്ഞിട്ടു കേക്കുന്നില്ല. ശിവന്റെ പെണ്ണിനെ തൊട്ടാൽ അവൻ പിന്നെ വേറൊരു പെണ്ണിനേം കാണില്ല എന്നത് അവന്മാർക്കറിയാം.... എന്നാലും പറ്റുവാണേ ഇങ്ങോട്ടൊന്നു ഇറങ്. അച്ഛനോട് ഞാൻ പറഞ്ഞോളാം..... ഇല്ലേല് എനിക്കിവള് സ്വൈര്യം തരില്ല. എന്നാ വെക്കട്ടെ.."
മറുപടിയായി ഒന്നു മൂളാനെ എനിക്ക് കഴിഞ്ഞോള്ളു. ശിവേട്ടൻ പറഞ്ഞത് ഏത് ലോകത്തു നിന്നാണ് ഞാൻ കേട്ടതെന്നു എനിക്ക് തന്നെ അറിയില്ല. പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ അവസ്ഥ. അല്ല.... ആറ്റം ബോംബിന്റെ മുകളിൽ കയറി ഇരിക്കുന്ന അവസ്ഥ. പോയാൽ അവിടെ നടക്കുന്നത് ഊഹിക്കാവുന്നതെ ഒള്ളു....
പക്ഷേ.... ചങ്കിൽ എന്തോ കുത്തിക്കൊള്ളുന്നത് പോലെ....മനസാക്ഷി സമ്മതിക്കാത്തതുപോലെ....പോരാത്തതിന് അതിന്റെ ഭവിഷ്യത്ത്.... ശിവേട്ടനോടാണ് കളി. പച്ചക്ക് കൊളുത്തും. എന്നെ ക്ഷണിച്ചപ്പോൾ പറഞ്ഞ വാക്കുകൾക്ക് ഒരു ഭീക്ഷണിയുടെ സ്വരം ഉണ്ടായിരുന്നോ????? അറിയില്ല. ആ
💬 Comments
View all comments