Chapter Title : നവവധു 7
എന്റെ അടുത്തെത്തി.
എനിക്ക് ടോട്ടൽ കണ്ഫ്യുഷൻ.... കോളേജ് ചെയർമാൻ എന്ന സ്വപ്നതുല്യമായ സിംഹാസനം തൊട്ടു മുന്നിൽ. പാർട്ടിക്കാർ എന്ന സിംഹം തൊട്ടു പിന്നിൽ. മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയിലായി ഞാൻ.
ടാ നിനക്ക് തോന്നുന്നുണ്ടോ ശിവേട്ടനെ പേടിച്ചു നിന്റെ നേരെ ഒന്നു കയ്യുയർത്താൻ അവന്മാർക്ക് ധൈര്യം വരുമെന്ന്???? വിശാൽ വീണ്ടും എന്നെ ഇളക്കി.
അല്ലേല് നീയൊരു കാര്യം ചെയ്യ്....ആ ഭീഷണിയുടെകാര്യം പുള്ളിയെ വിളിച്ചു പറ.ബാക്കി പുള്ളി നോക്കിക്കോളും.
അപ്പോഴാണ് ഞാനും അതോർത്തത്. ശിവേട്ടനോട് ഒന്നു ചോദിച്ചാലോ???? ആ സംഭവത്തിന് ശേഷം ശിവേട്ടനെ കണ്ടിട്ടില്ല. ചേച്ചിയെ വിളിക്കുമ്പോൾ ശിവേട്ടൻ മിക്കവാറും സിറ്റിക്ക് പോയതായിരിക്കും. പോകുന്ന അതേ സെക്കന്റിൽ ചേച്ചി മിസ്സ്‌കോൾ അടിക്കും. ഞാൻ വിളിക്കും. അതാണ് പതിവ്. പുള്ളി ഉള്ളപ്പോൾ ശിവേട്ടൻ കാണാതെ വിളിക്കാൻ എനിക്കോ ചേച്ചിക്കോ ധൈര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
വീണ്ടും ശിവേട്ടനോട് സഹായം ചോദിക്കാൻ അഭിമാനം അനുവദിക്കുന്നില്ല. പോരാത്തതിന് ശിവേട്ടൻ അടുത്തില്ലെങ്കില് ചേച്ചി എടുക്കുന്നതെ വല്ല വേണ്ടാതീനവും പറയും. അതേങ്ങാനും ഇവര് കേട്ടാൽ പിന്നെപോയി ചത്താൽ മതി. അതുകൊണ്ട് മടിച്ചു മടിച്ചാണ് ഞാൻ വിളിച്ചത്. മറുത്തലക്കൽ ബെല്ലടിക്കുന്നതിനെക്കാൾ ശബ്ദം എനിക്ക് അനുഭവപ്പെട്ടത് എന്റെ നെഞ്ചിൽ ആയിരുന്നു.ബെൽ അടിച്ചു തീരാറായപ്പോഴാണ് കോൾ എടുത്തത്.
"ഹലോ...."ചേച്ചിയുടെ അടക്കിപ്പിടിച്ച ശബ്ദം
"ഹ...ഹലോ...."അറിയാതെ എന്റെ ശബ്ദം ഒന്നു പതറി.
"എന്താ ജോക്കുട്ടാ ഈ സമയത്ത്????" ആ ചോദ്യം എനിക്ക് സന്തോഷമാണ് നൽകിയത്. ശിവേട്ടൻ വീട്ടിലുണ്ടെന്നു എനിക്ക് ഉറപ്പായി. അല്ലെങ്കിൽ വേറെന്തെങ്കിലും പറഞ്ഞേനെ...ഇത് ശിവേട്ടനെ കേൾപ്പിക്കാനുള്ള അടവാണ്.
"ശിവേട്ടനെ ഒന്നു കിട്ടുമോ???"
"ആ ഇപ്പൊ കൊടുക്കാവേ....."
മറുതലക്കൽ ഫോൺ കൈമാറുന്ന ശബ്ദവും എന്തൊക്കെയോ ചില പിറുപിറുക്കലുകളും.
"ഹലോ...." പെട്ടന്ന് ശിവേട്ടനെ ഘനഗംഭീരമായ ശബ്ദം. ഞാൻ ഒന്ന് ഞെട്ടി. അല്ലെങ്കിലും കോഴി കട്ടവന്റെ തലയിൽ തൂവൽ കാണുമല്ലോ.!!!
"ഹലോ.... ശിവേട്ടാ....ഞാനൊരു കാര്യം പറ...."
"എന്താ പറഞ്ഞോ....."മുഴുമിപ്പിക്കാൻ സാധിക്കും മുമ്പേ അപ്പുറത്തു നിന്നുള്ള മറുപടി വന്നു.
"അ... അതുപിന്നെ....ഇവിടെ... കോളേജ് ഇലക്ഷനിൽ.....ഞാൻ.....ചെയർമാൻ ആയിട്ട്.....അതൊന്ന് പറ.... അല്ല ചോദിക്കാൻ...." ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു എന്നു വേണമെങ്കിൽ പറയാം. എന്തിനാണ് ഞാനിത്രയും പേടിക്കുന്നത്
💬 Comments
View all comments