0%

Chapter Title : നവവധു 7

Author : JO Read All Parts 1553

അമ്പരപ്പ്.

ഞാൻ കരുതിയത് ഇവള് പൊട്ടിയാന്നാ....അപ്പൊ വായില് നക്കുണ്ടല്ലേ???? വിശാൽ....

പോടാ പട്ടി.... ശ്രീക്കുട്ടി വീണ്ടും ശബ്‌ദിച്ചു. ആദ്യം ഒരു ഞെട്ടൽ ആയിരുന്നെങ്കികും പിന്നെ അതൊരു ചിരിക്ക് വഴിമാറി. ബെഞ്ചിൽ കൂട്ടച്ചിരി മുഴങ്ങി.

ഫോർ ഓഫ് യൂ....ദ സെക്കൻഡ് ബെഞ്ച്.....ഔട്ട്.....ഇറങ് നാലും....ചിരിയും കളിയുമൊക്കെ കഴിഞ്ഞിട്ട് വന്നാൽ മതി....പശ്ചാത്തലത്തിൽ സാറിന്റെ ദേഷ്യം കലർന്ന അലർച്ച മുഴങ്ങി.അറിയാതെ എണീറ്റു. എല്ലാരും പരസ്പരം നോക്കി.

ഇറങ്ങിക്കോ നാലും....

കേട്ടപാതി കേക്കാത്ത പാതി വിശാൽ ചാടിയിറങ്ങി. പിന്നെ ഒന്നും ആലോചിച്ചിട്ട് കാര്യവും ഇല്ലാത്തതിനാൽ ഞങ്ങളും ഇറങ്ങി. ആദ്യമായി ഇറങ്ങുന്നത് കൊണ്ടാവും ശ്രീയിൽ ചെറിയൊരു പരിഭ്രമം ഞാൻ കണ്ടു. അവസാനം മടിച്ചു മടിച്ചെന്ന മട്ടിലാണ് അവൾ ഇറങ്ങിയത്.

പുറത്തിറങ്ങിയപ്പോൾ എവിടെ പോണം എന്നൊരു കണ്ഫ്യുഷൻ എന്നെ കുഴക്കി. ആകെയുള്ളത് ഒരു ചെറിയ പാർക്കും പിന്നെ കാന്റീനും. പാർക്ക് ലൗവേഴ്‌സ് കോർണറാണ്. അങ്ങോട്ട് എങ്ങനാ വിളിച്ചോണ്ട് പോകുന്നത്. മിക്ക സമയവും ആരെങ്കിലും കെട്ടിപ്പുണർന്നു ഇരിപ്പുണ്ടാവും. അതുകൊണ്ട് പാർക്കിൽ പോകാം എന്ന് അവളുമാരോട് പറയുന്നത് കളിക്കാൻ പോകാം എന്ന് പറയുന്ന ഇമ്പാക്ട് ആയിരിക്കും. റോസിനോട് വേണേൽ പറയാമെങ്കിലും ശ്രീയോട് പറയാൻ കഴിയില്ല. ആദ്യമായാണ് ഒന്ന് മിണ്ടുന്നത് തന്നെ. ആ ഒറ്റ നിമിഷം തന്നെ മനസ്സിൽ അവൾ വീണ്ടും തിരിച്ചു കയറിയപോലെ. കാന്റീനും അത്ര നല്ലതല്ല.... ഏത് കൊല്ലം ഉണ്ടാക്കിയ ബോണ്ടയാണെന്ന് വല്ല ചരിത്രകാരന്മാരും വന്ന് അന്വേഷിക്കേണ്ടി വരും.വൃത്തിയും ഇല്ല. ഞാൻ ഇതുവരെ അവിടെ പോയി ഒന്നും കഴിച്ചിട്ടില്ല. റോഡിനപ്പുറത്തുള്ള ഒരു ഹോട്ടലിൽ പോയേ കഴിക്കൂ. ഞാൻ ഒന്നാലോചിച്ചു നിന്നു.

അതേ....എങ്ങോട്ട് പോകും??? കുന്തം വിഴുങ്ങിയ പോലെ നിക്കാതെ.... റോസിന്റെ വിളിയിൽ ഞാൻ ഉണർന്നു.

അതാ ഞാനും ആലോചിക്കുന്നെ.....

ഇത്രക്ക് ആലോചിക്കാൻ കല്യാണ ആലോചന ഒന്നുമല്ലല്ലോ....ഒരു ചായ കുടിക്കുന്നുണ്ടോ എന്നു പോലും ചോദിക്കാൻ വയ്യാത്ത 2 ബോയ്ഫ്രണ്ട്‌സ്....വാടി നമുക്കാ ലൈബ്രറിയിൽ എങ്ങാനും പോയിരിക്കാം.... വീണ്ടും ശ്രീ.

എനിക്കാകെ അങ്കലാപ്പായി. ഇതിപ്പോ തൂറാത്തവൻ തൂറിയപ്പോ തീട്ടം കൊണ്ട് ആറാട്ട് എന്ന് പറഞ്ഞപോലായി. ഒന്നും മിണ്ടാതിരുന്ന ശ്രീ ഇപ്പൊ വാ അടക്കുന്നില്ല.

ഓ അങ്ങനങ് കളിയാക്കണ്ട. നീ വാ....മോൾക്ക് എത്ര ചായ വേണം???? വിശാൽ ചാടിവീണു.

നിന്റെ കാശിന് ഒരെണ്ണം കുടിച്ചിട്ട് ചത്താ മതിയെ....റോസും കൗണ്ടറിട്ടു.

സത്യമാണ്‌. അറുപിശുക്കനാണ് വിശാൽ. ചാകാൻ കിടന്നാൽ പോലും പത്തു പൈസ കൊടുക്കില്ല. അത്യാവശ്യം സാമ്പത്തികമുള്ള കുടുംബം ആണെങ്കിലും സ്വഭാവം ഇതാണ്. ഉച്ചക്കുള്ള ഭക്ഷണം പോലും എന്റെ ചെലവിലാണ് എന്നത്

💬 Comments

View all comments