Chapter Title : നവവധു 7
പരസ്യമായ രഹസ്യമാണ്.
ഒഹോ....എന്നാല് ഇന്ന് നിന്നെ കൊന്നിട്ടെ ഒള്ളു....വാടീ.... വിശാൽ പറഞ്ഞിട്ട് തിരിഞ്ഞു നടന്നു. പിന്നാലെ റോസും ശ്രീയും. എനിക്ക് തടയാൻ ആകുമായിരുന്നില്ല.
പക്ഷേ എന്റെ പ്രതീക്ഷകളെ തകർക്കാൻ വിശാലും ഒരുക്കമായിരുന്നില്ല. ഞാൻ കാന്റീനിൽ കയറില്ല എന്നറിയാവുന്നത് കൊണ്ടാവണം അവൻ നേരെ ഗെയിറ്റിനറുകിലേക്ക് നടന്നു.
അതേയ്....ഇതെങ്ങോട്ടാ???? ശ്രീ.
നീയല്ലേ പറഞ്ഞത് ചായ വേണമെന്ന്. വിശാൽ തിരിഞ്ഞു നിന്നു ചോദിച്ചു.
അതിന്????
ഹോട്ടലിൽ പോകണ്ടേ???? ചായ ഇങ്ങോട്ടാരും കൊണ്ടേ തരൂല്ല.
കാന്റീനിൽ പോകാമെന്നാ ഞാൻ പറഞ്ഞേ.
ബെസ്റ്റ്.... കേറിയാലും മതി.
ഓഹോ....ചായ മേടിച്ചു തരാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാ മതി. ഇനിയിപ്പോ ആണുങ്ങടെ കൂടെ ഹോട്ടലിൽ കേറിയെന്നു ആരെങ്കിലും ഒന്ന് പറഞ്ഞാ മതി വീട്ടുകാർ അതുമിതും പറഞ്ഞുണ്ടാക്കാൻ. ഹോട്ടലെന്ന് കേട്ടാലെ പറയാൻ തുടങ്ങും.....ശ്രീ പെട്ടന്ന് ഒരു അമർഷ ഭാവത്തിൽ പറഞ്ഞു. ഞാൻ ആ മാറ്റം നോക്കിക്കാണുകയായിരുന്നു. എന്തോ അവളെ അലട്ടുന്നുണ്ട് എന്നെനിക്ക് തോന്നി.
അവിടെ കേറി കുടിക്കാൻ ഞാനില്ല. ഹോട്ടലിൽ ആണെങ്കിൽ വാ....വിശാൽ കമ്പൊടിച്ചിട്ടു.
പോട്ടെടാ....ഇന്നൊരു ദിവസമല്ലേ..... ഞാൻ പതിയെ ശ്രീയുടെ പക്ഷം ചേർന്നു.
റോസ് എന്നെയൊന്നു സംശയ ഭാവത്തിൽ നോക്കി. കൂട്ടത്തിൽ വിശാലും.
പോടാ ഞാനില്ല....എനിക്കെ വേറേ പണിയൊണ്ട്. വിശാൽ വലിയാൻ നോക്കി.
വാടാ മൈരേ ഇങ്ങോട്ട്....പറഞ്ഞാലും മനസിലാവില്ല.....എനിക്ക് കലി വന്നു. ഞാൻ തിരിഞ്ഞു കാന്റീനും ലക്ഷ്യമാക്കി നടന്നു. പിന്നാലെ അവളുമാരും. ഒന്നാലോചിച്ചു നിന്നിട്ട് വിശാലും ഒപ്പം കൂടി. അല്ലെങ്കിലും അതെനിക്ക് അറിയാമായിരുന്നു. ബോബനും മോളിയിലെ പട്ടിയെപ്പോലെയാണ് അവൻ. ഞാൻ എവിടെ പോയാലും എന്റൊപ്പം കാണും. എന്താണ് ഇതിന്റെ കാരണം എന്നെനിക്ക് അറിയില്ല. ഫ്രണ്ട്ഷിപ്പ് അത്ര തീവ്രമാണ്. ഒന്നോ രണ്ടോ മസങ്ങളേ ആയുള്ളൂ പരിചയപ്പെട്ടിട്ട്. പക്ഷേ എനിക്കവനെ അറിയാം. അവന് എന്നെയും. പ്ലസ് ടൂ വരെ പഠിച്ചിട്ടും കിട്ടാത്ത ഒരു നല്ല ഫ്രണ്ട്. എനിക്ക് ഇഷ്ടമില്ലാത്തത് ഒന്നും അവൻ ചെയ്യാറില്ല. എനിക്ക് പുകവലിക്കുന്നവരെ ഇഷ്ടമല്ല എന്നതുകൊണ്ട് മാത്രം ഇപ്പൊ അത് നിർത്തിയിരിക്കുകയാണവൻ. അതിനുള്ള ഒരു ച്യൂയിംഗം ചവകുന്നുമുണ്ട്. ആ അവൻ വരുമെന്ന് എനിക്കറിയില്ലേ....!!!
കാന്റീനിൽ കയറിയതും എന്തോ ഒരു വാടയാണ് മുഖത്തടിച്ചത്. അവളുമാരും ആകെ ചമ്മി. കേറുന്നില്ല എന്നു പറഞ്ഞാൽ ഞങ്ങള് വല്ലതും പറഞ്ഞാലോ എന്നൊരു പേടി. കേറിയാലും ഒന്നും കഴിക്കാൻ വയ്യല്ലോ....അവരേ ഒന്ന് പാളി നോക്കിയിട്ട് ഞാൻ അകത്തേക്ക് കയറി. ഒന്നോ രണ്ടോ സീറ്റിലേ ആളോള്ളു. പക്ഷേ പതിവിന് വിപരീതമായി ഇന്ന് മൊത്തത്തിൽ ഒരു വൃത്തി. അകത്ത് പുൽതൈലത്തിന്റെ സുഗന്ധം
💬 Comments
View all comments