Chapter Title : നവ്യാപുരാണം 10 [പ്രിയപ്പെട്ട പ്രിയ]
അത് കൊണ്ട് ബോറടി ഒട്ടും ഇല്ല".
തോമസ്:"മോൾക്ക് മാത്രം എന്തേ ലീവ് കിട്ടാതെ ഇരുന്നത്?".
രോഹിണി:"ബാക്കി സ്റ്റാഫ് എല്ലാം വന്ന് കഴിയുമ്പോൾ ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് ലീവ് കിട്ടും".
തോമസ്:"അപ്പോ മോളുടെയും അക്ബറിന്റെയും എല്ലാം ലീവ് ഒരേ സമയം ആയിരിക്കും അല്ലെ?".
രോഹിണി അല്പം പരുങ്ങലോടെ:"ആ.. ആയിരിക്കും സാർ. അതെന്താ അങ്ങനെ ചോദിച്ചത്?".
തോമസ് ഒരു അര്‍ത്ഥം വെച്ച ചിരിയോടെ:"ഏയ്, അത് ഒന്നുമില്ല. ഞങ്ങൾ വീണ്ടും ഒരു തവണ കൂടെ വരാൻ പ്ലാൻ ചെയ്യുന്നുണ്ട്. വരുമ്പോൾ നിങ്ങൾ രണ്ട് പേരും ഉണ്ടാവില്ലേ എന്നോര്‍ത്ത് ചോദിച്ചതാണ്".
രോഹിണി ആശ്വാസത്തോടെ പുഞ്ചിരിച്ച് കൊണ്ട്:"അത് കുഴപ്പമില്ല സാർ. അക്ബർ സാറിനെ വിളിച്ചാല്‍ മതി, സാർ എല്ലാം അറേഞ്ച് ചെയ്തോളും".
തോമസ്:"അത് എനിക്ക് മനസ്സിലായി, അല്ലെങ്കിൽ അക്ബർ സാർ ഇത്ര കൃത്യമായി എല്ലാവരുടെയും ലീവ് അറേഞ്ച് ചെയ്യില്ലല്ലോ".
രോഹിണിക്ക് തോമസ് എന്തോ അര്‍ത്ഥം വെച്ച് പറയുന്നത് പോലെ തോന്നിയത് കൊണ്ട്, അവൾ തോമസിനെ ചോദ്യ ഭാവത്തിൽ നോക്കി.
തോമസ് ചിരിച്ച് കൊണ്ട്:"ഞാൻ ഉദേശിച്ചത് ഇവിടെ ഇത്രയും പണി എല്ലാം നടക്കുന്ന സമയത്ത് മോളെ പോലെ ഇത്രയും കഴിവും ആത്മാർത്ഥതയും ഉള്ള ഒരു ആളെ തന്നെ അക്ബർ തിരഞ്ഞെടുത്തില്ലേ. അതാ".
അങ്കിളിന്റെ പ്രശംസ കേട്ട് രോഹിണിക്ക് സന്തോഷമായി. അവൾ പുഞ്ചിരിച്ചു.
മാത്യു:"മോളുടെ വീട് എവിടെയാ?"
രോഹിണി:"വീട് കട്ടപ്പന അടുത്ത് കാവുംപടിയിൽ ആണ്. സാർ കേട്ടിട്ടുണ്ടാവാൻ വഴിയില്ല".
മാത്യു:"കട്ടപ്പന നന്നായിട്ട് അറിയാം, അവിടെ എനിക്ക് ഒരു കാപ്പി തോട്ടവും ഗസ്റ്റ് ഹൗസും ഉണ്ട്. അവിടെ കക്കാട്ട്കട അറിയുമായിരിക്കും, അവിടെയാണ്".
രോഹിണി:"ഓഹ്. നന്നായി അറിയാം സാർ. അത്
💬 Comments
View all comments