Chapter Title : നവ്യാപുരാണം 11 [പ്രിയപ്പെട്ട പ്രിയ]
പറഞ്ഞു "ആ ഗസ്റ്റ് പൊലീസിനെ വിളിക്കണം എന്ന് നിര്ബന്ധം പറഞ്ഞ് കൊണ്ടിരിക്കുവാ. പോലീസ് കേസ് ആയാൽ എങ്ങനെ വന്നാലും അവര് നിന്നെ ഇടിച്ച് പിഴിഞ്ഞിട്ട് ആണെങ്കിലും കുറ്റം സമ്മതിപ്പിക്കും".
"സാർ ആ CC TV നോക്കിയാൽ മനസ്സിലാകില്ലേ ഞാൻ അവിടെ നിന്ന് എങ്ങോട്ടും പോയിട്ടില്ലെന്ന്. ഞാൻ അത് എടുത്തിട്ടുണ്ടെങ്കിൽ അത് എന്റെ കൈയിൽ ഉണ്ടാവേണ്ടേ?
സാർ തന്നെ എന്നെ പരിശോധിച്ചതല്ലേ. അല്ലെങ്കിൽ ഞാൻ അത് എവിടെയെങ്കിലും ഒളിപ്പിക്കാന് വേണ്ടി പോകണ്ടേ?" അപ്പോൾ അക്ബർ സാർ പറഞ്ഞു "CC TV നോക്കിയപ്പോൾ നീ ഇടക്ക് എന്റെ അടുത്തേക്ക് വന്നു.
അതിന് ശേഷം തിരിച്ച് പോകുന്ന വഴി ഒരു 6 മിനിറ്റ് നിന്നെ ഒരു ക്യാമറയിലും കാണാനില്ല. ആ സമയം കൊണ്ട് നിനക്ക് അത് എളുപ്പത്തിൽ ഒളിപ്പിക്കാവുന്നതേ ഉള്ളു".
"സാർ ഞാൻ അത് ഒന്ന് ടോയിലെറ്റില് പോവാന് വേണ്ടി മുറി വരെ ഒന്ന് പോയതാണ്". പക്ഷെ അയാള് സമ്മതിച്ചില്ല "അതിന് എന്താ തെളിവ്.
നീ മുറിയില് തന്നെയാണ് പോയതെന്ന് ഉള്ളതിന് സാക്ഷി പറയാൻ നിന്റെ റൂംമേറ്റ് പോലുമില്ലല്ലോ. അല്ലെങ്കിൽ തന്നെ നിന്റെ മുറിയിലേക്ക് പോകാൻ ശരിയായ വഴി പോകാതെ, CCTV ഇല്ലാത്ത ആ കാട്ട് വഴി കയറി പോയത് എന്തിനാ?".
"സാർ എല്ലാവരും അത് വഴി അല്ലേ പോകാറുള്ളത്? കാരണം ശരിക്കുള്ള വഴി പോയാൽ ഒരുപാട് ചുറ്റി ഗസ്റ്റ് റൂം എല്ലാം കഴിഞ്ഞേ ഞങ്ങളുടെ മുറി ഏത്തുകയുള്ളു.
എല്ലാ സ്റ്റാഫും ആ കാട്ട് വഴി തന്നെയാണ് പോകാറ് സാർ". ഞാൻ പറഞ്ഞ് നോക്കി.
പക്ഷെ അക്ബർ സാർ പറഞ്ഞു "അതൊക്കെ
💬 Comments
View all comments