0%

Chapter Title : നവ്യാപുരാണം 11 [പ്രിയപ്പെട്ട പ്രിയ]

നിനക്ക് എന്നോട് പറയാം രോഹിണി. പോലീസ് ഇതൊന്നും കേൾക്കാൻ പോകുന്നില്ല".

എനിക്ക് എന്ത് പറയണം എന്നറിയാതെ അവിടെ നിന്ന് ഉരുകി. അയാൾ എന്റെ മുഖഭാവവും, എന്റെ അവസ്ഥയും നോക്കി നിന്ന് രസിക്കുന്നുണ്ടായിരുന്നു. അയാൾ വീണ്ടും പറഞ്ഞു "പൊലീസിന്റെ അടുത്തേക്ക് കാര്യങ്ങൾ എത്തിയാല് നിനക്ക് പിന്നെ രക്ഷ ഉണ്ടാവില്ല. അത് കട്ടായം ആണ്".

വീണ്ടും കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം അയാൾ പറഞ്ഞു "പിന്നെ ഒരു വഴി ഉണ്ട്". ഞാൻ പ്രതീക്ഷയോടെ അക്ബർ സാറിനെ നോക്കി.

അപ്പോൾ സാർ പറഞ്ഞു "ഗസ്റ്റ് പറഞ്ഞത് ആ നെക്ക്ലേസിന്റെ വില കിട്ടിയാൽ പിന്നെ പോലീസിൽ പരാതിയും ആയി പോകില്ല എന്നാണ്". ഞാൻ അന്തം വിട്ട് നോക്കി പോയി, ഒരു ഡയമണ്ട് നെക്ക്ലേസിന്റെ വില എത്ര വരുമെന്ന് ഊഹിക്കാൻ പോലുമുള്ള പാങ്ങ് എനിക്കില്ല.

പിന്നെ ഞാൻ എങ്ങനെ അതിന്റെ വില നല്കും?

ഞാൻ ഒന്നും മിണ്ടാതെ നിന്നപ്പോള് സാർ തുടർന്നു "അയാൾ കാണിച്ച ബില്ല് അനുസരിച്ച് രണ്ട് ലക്ഷത്തി അറുപതിനായിരം രൂപ ആണ് അതിന്.

അത് നാളെ രാവിലെ 10 മണിക്ക് മുമ്പ് കൊടുത്താൽ അയാൾ കേസും ആയി പോവില്ല. ഇല്ലെങ്കില് നീ വീട്ടില് എല്ലാം വിളിച്ച് ഒരു ഗുഡ് ബൈ പറഞ്ഞിട്ട് പോയി കിടന്നോ.

നാളെ രാവിലെ പോലീസ് വന്നിട്ട് ബാക്കി കാര്യങ്ങൾ ചെയ്തോളും".

എനിക്ക് തല കറങ്ങുന്നത് പോലെ തോന്നിയപ്പോൾ അടുത്തുള്ള ഒരു കസേരയില് ഇരുന്ന് പോയി. അയാൾ എന്റെ അടുത്ത് വന്ന് നിന്ന് എന്റെ തോളില് പിടിച്ച് കൊണ്ട് പറഞ്ഞു "നീ ഇങ്ങനെ ഭയന്ന് ഇരുന്നാല് ഒന്നും നടക്കില്ല.

💬 Comments

View all comments