Chapter Title : നവ്യാപുരാണം 11 [പ്രിയപ്പെട്ട പ്രിയ]
വേഗം നിന്റെ വീട്ടുകാരെയോ കൂട്ടുകാരെയോ വിളിച്ചിട്ട് ഫണ്ട് അറേഞ്ച് ചെയ്യാൻ നോക്ക്".
ഞാൻ ഒരു തവണ കൂടെ കരഞ്ഞ് പറഞ്ഞ് നോക്കി "സാർ സത്യമായും ഞാൻ അത് എടുത്തിട്ടില്ല". പക്ഷേ അയാൾ പറഞ്ഞു "നീ അത് എടുത്തില്ലെങ്കിൽ പോലും, അയാൾ ആ മാല തന്റെ കൈയ്യിൽ തന്നപ്പോള് മുതൽ, അത് നോക്കുക എന്നുള്ളത് ഇയാളുടെ മാത്രം ഉത്തരവാദിത്തം ആണ്.
എന്തായാലും, ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. വേഗം ഫണ്ട് എവിടുന്നാ കിട്ടുകയെന്ന് നോക്ക്".
ഞാൻ ദയനീയമായി പറഞ്ഞു "സാർ എന്റെ കുടുംബത്തിൽ ഉള്ളവരോ കൂട്ടുകാരോ ഒന്നും രണ്ട് ലക്ഷം കണ്ടിട്ട് പോലും ഉണ്ടാവില്ല. അവരോട് ഞാൻ എങ്ങനെ ചോദിക്കും?".
"അങ്ങനൊക്കെ പറഞ്ഞാൽ എങ്ങനെയാ? കാര്യം നടക്കണ്ടേ? ഏത് നേരത്താണോ ഒരു അര്ഹതയും ഇല്ലാത്ത നിനക്ക് എല്ലാം ജോലി തരാൻ എനിക്ക് തോന്നിയത്.."
ഞാൻ വീണ്ടും കരഞ്ഞു പോയി. നേരെ പോയി കടലില് ചാടിയാലോ എന്ന് വരെ ഓര്ത്തു പോയി. പക്ഷെ എനിക്ക് വേണ്ടി ജീവിക്കുന്ന എന്റെ അച്ഛനെയും അമ്മയെയും ഒർത്തപ്പോള് അതിന് പോലും എനിക്ക് കഴിഞ്ഞില്ല.
കുറച്ച് കഴിഞ്ഞ് അക്ബർ സാർ പറഞ്ഞു "ഒരു കാര്യം ചെയ്യാം, തല്കാലം ക്യാഷ് ഞാൻ തരാം. ഒന്നുമില്ലേലും തന്നെ ഞാൻ അല്ലെ എടുത്ത് തലയില് വെച്ചത്.
എന്റെ അന്നമായ ഈ റിസോർട്ടിന് ഒരു ചീത്ത പേര് കേള്ക്കാതെ നോക്കുക എന്നുള്ളത് എന്റെ കൂടെ ആവശ്യം ആണല്ലോ".
അത് കേട്ട് എന്റെ ഉള്ളില് വല്ലാത്തൊരു ആശ്വാസം തോന്നി. കുറ്റാകൂരിരുട്ടിൽ ഒരല്പം വെളിച്ചം കണ്ടത് പോലെ ഞാൻ അക്ബർ സാറിനെ പ്രതീക്ഷയോടെ നോക്കി.
💬 Comments
View all comments