Chapter Title : നവ്യാപുരാണം 11 [പ്രിയപ്പെട്ട പ്രിയ]
"പതുക്കെ തന്ന് തീര്ത്താൽ മതി. എന്താ ഓക്കെ ആണോ?"
ഞാൻ സന്തോഷത്തോടെ പറഞ്ഞു "ഉറപ്പായും സാർ. എന്റെ ശമ്പളം മുഴുവന് വേണമെങ്കിലും സാർ എടുത്തോ. എന്നെ എങ്ങനെയെങ്കിലും ഒന്ന് രക്ഷിക്കണം സാർ".
അപ്പോൾ സാർ പറഞ്ഞു "എങ്കിൽ ഒരു കാര്യം ചെയ്യ്, ദാ ഈ മുദ്രപത്രത്തിൽ നീ എഴുതി ഒപ്പിട്ട് താ ഇങ്ങനെ കുറ്റാരോപിതയായ താൻ നഷ്ടപരിഹാരത്തുക എന്റെ കൈയ്യിൽ നിന്ന് മേടിക്കുന്നതായും, അതിന്റെ പൂർണ്ണ ഉത്തരവാദിത്തം തനിക്ക് ഉള്ളതായിരിക്കും എന്നെല്ലാം കാണിച്ച്".
ഞാൻ അയാൾ പറഞ്ഞത് പോലെ എല്ലാം എഴുതി നല്കി. അത് കഴിഞ്ഞ് അയാൾ പറഞ്ഞു "ഗസ്റ്റ് എഴുതി തന്ന പരാതിയും ദാ, എന്റെ കൈയ്യിൽ ഉണ്ട്.
എന്നെ പറ്റിക്കാൻ വെല്ല പ്ലാനും ഉണ്ടെങ്കിൽ ഇതെല്ലാം കൂടെ കാണിച്ച് ഞാൻ നിന്നെ ഗോതമ്പുണ്ട തീറ്റിക്കും പറഞ്ഞേക്കാം".
"ഇല്ല സാർ. ഞാൻ സത്യമായും മുഴുവന് കടവും വീട്ടും. എന്റെ ശമ്പളത്തിൽ നിന്ന് സാറിന് ആവശ്യമുള്ളത് പിടിച്ച് കഴിഞ്ഞ് ബാക്കി എനിക്ക് തന്നാൽ മതി".
അക്ബർ സാർ "എങ്കിൽ ശരി" എന്നും പറഞ്ഞ് അലമാരിയില് നിന്നും ഒരു ചെക്ക് ബുക്ക് എടുത്ത് അതിൽ തുക എഴുതി ഒപ്പിട്ട് എന്റെ നേരേ നീട്ടി.
എന്നാൽ ഞാൻ "താങ്ക്യു സാർ" എന്ന് പറഞ്ഞ് മേടിക്കാന് കൈ നീട്ടിയപ്പോ സാറ് പെട്ടെന്ന് കൈ പിന്വലിച്ചു. ഞാൻ കാര്യം മനസ്സിലാവാതെ സാറിനെ നോക്കി.
അപ്പോൾ ആ മുഖത്ത് കണ്ട ഒരു ഭാവം എന്നെ വല്ലാതെ ഭയപ്പെടുത്തി. സാർ ഒരു പുഞ്ചിരിയോടെ എന്നോട് ചോദിച്ചു "അല്ല അപ്പോൾ ഈ കച്ചവടത്തിൽ എനിക്ക് എന്താ ലാഭം?"
💬 Comments
View all comments