Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]
അതിൽ ഒരു പന്തികേട് തോന്നി. കാരണം അങ്കിൾമാർ പറഞ്ഞത് അവർ പുറത്ത് തനിക്ക് വേണ്ടി കാത്ത് നിന്നപ്പോള്‍ രോഹിണി അക്ബറിന്റെ മുറിയിലേക്ക് വന്നു എന്നാണ്. എന്നാൽ ഇതിൽ രോഹിണി അക്ബറിന്റെ മുറിയുടെ ഭാഗത്തേക്ക് വന്നിട്ടേ ഇല്ല. നേരെ ആ മൂന്നാമത്തെ സ്യൂട്ടിലേക്ക് ആണ് പോകുന്നത്. അവൾ മൊബൈൽ എടുത്ത് അതിന്റെ വീഡിയോ എടുത്തു. അവൾ വീണ്ടും അവരുടെ മുറിയുടെ വീഡിയോ എടുത്തു. താൻ ഇറങ്ങി പോകുന്നത് വീണ്ടും നോക്കി.
അങ്കിൾമാർ പറഞ്ഞത് അവളുടെ പുറകെ അവരും ഇറങ്ങി അക്ബറിന്റെ മുറിയുടെ പുറത്ത് വന്ന് നിന്നു എന്നാണ്. അവൾ മുമ്പോട്ട് നീക്കി നോക്കി, അങ്കിൾമാർ പുറത്തേക്ക് ഇറങ്ങുന്നത് തന്നെ ഒരു പത്തു മിനിറ്റ് കഴിഞ്ഞാണ്. അവർ പോകുന്നത് എങ്ങോട്ടാണെന്ന് മറ്റൊരു ക്യാമറ എടുത്ത് നോക്കി. അവർ നേരെ മൂന്നാമത്തെ സ്യൂട്ടിന്റെ ഭാഗത്തേക്ക് ആണ് പോകുന്നത്. അക്ബറിന്റെ മുറിയുടെ ഭാഗത്തേക്ക് അവർ ഒന്ന് നോക്കിയത് പോലുമില്ല. അവളുടെ ഉള്ളില്‍ സങ്കടവും ദേഷ്യവും നിറഞ്ഞു. തന്നോട് അവർ പറഞ്ഞത് എല്ലാം കള്ളമാണ്. എന്നെ ആ തെണ്ടിയുടെ മുമ്പിലേക്ക് എറിഞ്ഞ് കൊടുത്തിട്ട് അവർ തിരിഞ്ഞ് പോലും നോക്കാതെ ആണ് രോഹിണിയുടെ അടുത്തേക്ക് ചെന്നത്.
അവൾ പെട്ടെന്ന് ആണ് അന്ന് രാത്രി തോമസ് അക്ബറിനെ ഇടിച്ച കാര്യം ഓര്‍ത്തത്. അവൾ പെട്ടെന്ന് അങ്കിൾമാർ ഇറങ്ങി വരുന്നതും, രോഹിണിയുടെ മുറിയിലേക്ക് കയറി പോകുന്നതും എല്ലാം മൊബൈലില്‍ പകര്‍ത്തി. എന്നിട്ട് ആ രാത്രിയിലെ വീഡിയോകൾ എടുത്തു തപ്പി ആ ഗാര്‍ഡന്റെ ഭാഗത്തെ വീഡിയോ കണ്ടെടുത്തു. അവൾ ഇരുന്നത് ക്യാമറയുടെ തൊട്ട് അടുത്ത് ആയിരുന്നു. അവളും അങ്കിളും സംസാരിക്കുന്നതും,
💬 Comments
View all comments