Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]
അത് കഴിഞ്ഞ് അക്ബർ വരുന്നതും, തന്നോട് മോശമായി പെരുമാറുന്നതും, അയാളോട് താൻ ചൂടാവുന്നതും എല്ലാം അവൾ മൊബൈലില്‍ പകര്‍ത്തി. അത് കഴിഞ്ഞ് തോമസ് അങ്കിൾ പുറകില്‍ നിന്ന് വന്ന് അയാളെ ചവിട്ട് താഴെ ഇടുന്നതും നെഞ്ചില്‍ ചവിട്ടി നില്ക്കുന്നതും അവൾ കണ്ടു. അവൾ പോയി കഴിഞ്ഞ് അവർ തമ്മില്‍ സംസാരിക്കുന്നത് കേൾക്കാൻ അവൾ ശബ്ദം പരമാവധി കൂട്ടി ചെവി കൂര്‍പ്പിച്ച് ഇരുന്നു. താൻ പോയി കഴിഞ്ഞപ്പോൾ തോമസ് അങ്കിൾ പറഞ്ഞ അടുത്ത വാചകം കേട്ട് അവൾ തരിച്ച് ഇരുന്ന് പോയി "നിന്നോട് ഞാൻ മര്യാദയുടെ ഭാഷയിൽ പറഞ്ഞതാ ഞങ്ങളുടെ പെണ്ണിനെ നിനക്ക് വേണമെങ്കിൽ നീ എന്താ ചെയ്യേണ്ടതെന്ന്. എന്നിട്ട് നീ over smart ആവാന്‍ നോക്കുന്നോ"
അപ്പോൾ അവര്‍ക്ക് എന്തോ കിട്ടാൻ വേണ്ടി അവർ മനപ്പൂര്‍വ്വം എന്നെ ആ ദുഷ്ടന് എറിഞ്ഞ് കൊടുത്തതാ അല്ലെ. അവൾ വീണ്ടും ശ്രദ്ധിച്ചിരുന്നു എന്തായിരുന്നു അങ്കിൾമാരുടെ ലക്ഷ്യം എന്നറിയാൻ. അതിന് അധിക നേരം കാത്തു നില്‍ക്കേണ്ടി വന്നില്ല നവ്യക്ക് അധികം കഴിയുന്നതിനു മുമ്പ് തോമസ് അങ്കിളിന്റെ സംസാരത്തിന് ഇടയില്‍ നിന്ന് അവള്‍ക്ക് ഉള്ള ഉത്തരവും വന്നു "ഞങ്ങൾക്ക് രോഹിണിയെ കിട്ടിയാൽ, നിനക്ക് നവ്യയെ കിട്ടും". നവ്യക്ക് കൈയും കാലും തളരുന്ന പോലെ തോന്നി. 'അപ്പോൾ എന്നെയും രോഹിണിയേയും രണ്ട് മാംസപിണ്ഡങ്ങളെ പോലെ അവർ exchange ചെയ്തതാണ്. അവരുടെ കാമത്തിനും സുഖത്തിനും വേണ്ടി അവർ ഞങ്ങൾ യൂസ് ചെയ്തു, പുതുമ പോയപ്പോൾ മറ്റൊരാളുടെ പാത്രത്തിലേക്ക് എറിഞ്ഞു കൊടുത്തു' നവ്യ ചിന്തിച്ചു. അവൾ ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ ഉറക്കെ അലറി..
അവളുടെ കണ്ണുകൾ
💬 Comments
View all comments