Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]
ദേഷ്യവും സങ്കടവും കൊണ്ട് നിറഞ്ഞ് വന്നു. അവളുടെ ഉള്ള് മുഴുവന്‍ ദേഷ്യവും പകയും കൊണ്ട് നിറഞ്ഞു. തന്നെ ഇത്ര നീചമായി ഉപയോഗിച്ച അങ്കിൾമാരെ എന്ത് വന്നാലും വെറുതേ വിടാൻ പാടില്ല. കുട്ടൂസിനോട് എല്ലാം ഇപ്പോൾ തന്നെ പറയണം. അതിന് മുമ്പ് എനിക്ക് ഒരു കാര്യം കൂടെ അറിയണം, അക്ബർ എത്ര ക്രൂരന്‍ ആണെന്ന് അങ്കിൾമാർക്ക് അറിയാമായിരുന്നോ എന്ന്. അത് അറിഞ്ഞ് തന്നെ ആണോ എന്നെ പിച്ചി ചീന്താൻ അയാള്‍ക്ക് എറിഞ്ഞ് കൊടുത്തത് എന്ന് എനിക്ക് അറിയണം. അവൾ വേഗം തന്നെ എല്ലാം മൊബൈലില്‍ പകര്‍ത്തിയതിന് ശേഷം എല്ലാം ഡിലീറ്റ് ചെയ്തു. റീസൈക്കിൾ ബിന്നിൽ നിന്നും എല്ലാം കളഞ്ഞ ശേഷം അവൾ എഴുന്നേറ്റു".
റിസപ്ഷനിലേക്ക് നടക്കും വഴി നവ്യ രാഘവനെ കണ്ടു അയാൾ "എല്ലാം ഡിലീറ്റ് ചെയ്തോ" എന്ന് ചോദിച്ചു. അവൾ കഷ്ടപ്പെട്ട് ഒരു പുഞ്ചിരി വരുത്തി "എല്ലാം കളഞ്ഞു. താങ്ക്യു അപ്പൂപ്പാ".
രാഘവന്‍:"മോളെ ഒരു കാര്യം കൂടെ പറയാം. ആ അക്ബറിനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ നാറി ആണ് അവന്‍".
നവ്യ:"അതിലും വലിയ നാറികളെ ഞാൻ ഇന്ന് കണ്ടു".
രാഘവന്‍:"എന്നെയാണോ ഉദേശിച്ചത്?"
നവ്യ ചെറുതായി ഒന്ന് ചിരിച്ചു "അപ്പൂപ്പന്‍ ഒരു പാവം ആണ്, കുറച്ച് കൈയ്യില്‍ ഇരിപ്പുകളും, കുറച്ച് തല്ലു കൊള്ളിതരവും ഉണ്ടന്നേ ഉള്ളു. ഞാൻ വേറെ ചിലരെ ആണ് ഉദ്ദേശിച്ചത്. ഹാ, അതൊക്കെ വിട്, രോഹിണി അവിടെ ഉണ്ടോ?"
രാഘവന്‍:"ആ കുട്ടി അവിടെ ഉണ്ട്. നേരെ ചെന്നോ".
നവ്യ റിസപ്ഷനിൽ എത്തിയപ്പോൾ രോഹിണി അവിടെ ഉണ്ടായിരുന്നു.
നവ്യ പുഞ്ചിരിച്ചു
💬 Comments
View all comments