Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]
എല്ലാം പറഞ്ഞിരുന്നു. അങ്ങനെയാണ് അവർ എനിക്ക് ജോലി എല്ലാം ഓഫര്‍ ചെയ്തത്".
നവ്യ:"ഇന്നലെ രാത്രി ആണോ?"
രോഹിണി:"അല്ല ഇന്നലെ രാവിലെ ആണ്, അക്ബർ എന്നെ നിര്‍ബന്ധിച്ച് അവരുടെ മുമ്പിൽ എത്തിച്ചത്. അപ്പോൾ ഞാൻ അവരോട് എല്ലാം പറഞ്ഞിരുന്നു. അപ്പോഴാണ് അവർ എനിക്ക് ജോലി എല്ലാം തരാം എന്ന് പറഞ്ഞത്. അതിന്റെ ഇന്റര്‍വ്യൂ എന്ന് പറഞ്ഞാണ് ഇന്നലെ രാത്രി എന്നെ അവർ വിളിച്ചത്".
നവ്യ:"പക്ഷെ ഒരു ജോലിക്ക് വേണ്ടി കുട്ടി എന്തിനാ ഇങ്ങനെ എല്ലാം ചെയ്യുന്നത്?"
രോഹിണിയുടെ കണ്ണുകൾ നിറഞ്ഞു. കുറച്ച് നിമിഷത്തെ നിശബ്ദതക്ക് ശേഷം "ജോലിക്ക് വേണ്ടി അല്ല മാഡം. ആ അക്ബറിന്റെ അടുത്ത് നിന്ന് രക്ഷപ്പെടാൻ വേണ്ടി ആണ്. അതിന് വേണ്ടി എന്ത് ചെയ്യാനും ആരും തയാറാകും. മാഡത്തിന് പറഞ്ഞാൽ അത് മനസ്സിലാവില്ല. അനുഭവിച്ചാലേ അത് അറിയൂ".
നവ്യയുടെ കണ്ണുകളും ഈറന്‍ അണിഞ്ഞു.
നവ്യ:"ഞാനും അത് അനുഭവിച്ച് തന്നെ അറിഞ്ഞതാ കുട്ടി".
രോഹിണി നവ്യയെ അത്ഭുതത്തോടെ നോക്കി.
രോഹിണി:"മാഡം? അ.. അത് എങ്ങനെ?"
നവ്യ:"കുട്ടീനെ അവര്‍ക്ക് നൽകിയതിന് പ്രത്യുപകാരമായി അയാളുടെ സ്വഭാവം കൃത്യമായി മനസ്സിലാക്കിയിട്ടും കുട്ടീടെ രക്ഷകർ എന്നെ ആ അക്ബറിന്റെ മുമ്പില്‍ ഇട്ട് കൊടുത്തു. ഇന്നലെ രാത്രി അവർ കുട്ടിയുടെ ഇന്റര്‍വ്യൂ എടുക്കുമ്പോൾ എന്നെ അയാൾ അയാളുടെ മുറിയില്‍ ഇട്ട് പിച്ചി ചീന്തുകയായിരുന്നു. അത് കൊണ്ട് എനിക്ക് കൃത്യമായി അറിയാം കുട്ടി കടന്ന് പോയ വിഷമങ്ങൾ".
കുറച്ച് നേരം രണ്ട് പേരും ഒന്നും മിണ്ടിയില്ല.
നവ്യ:"പക്ഷെ ഒരു കാര്യം ഞാൻ പറയാം. അക്ബറിനെ പോലെ തന്നെ രണ്ട് ക്രൂരന്മാരാണ് അവർ രണ്ട് പേരും. അത്
💬 Comments
View all comments