0%

Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]

എനിക്ക് ഇന്നാണ് ശരിക്കും മനസ്സിലായത്".

രോഹിണി വിഷമത്തോടെ "എനിക്ക് മറ്റെന്താണ് വഴി മാഡം? ഒന്നുകില്‍ അക്ബറിന്റെ കാലിന്റെ ഇടയില്‍ അല്ലെങ്കിൽ അവരുടെ കാലിന്റെ ഇടയില്‍. എന്റെ മുമ്പില്‍ മറ്റൊരു വഴിയും കാണുന്നില്ല".

നവ്യ:"ഞാൻ എന്തായാലും അവരെ ആരെയും വെറുതേ വിടാൻ ഉദേശിക്കുന്നില്ല. എന്നെ ഉപദ്രവിച്ചതിനും ചതിച്ചതിനും എല്ലാം ഞാൻ അവരെ കൊണ്ട്‌ സമാധാനം പറയിപ്പിക്കും".

രോഹിണി:"അയ്യോ, മാഡം എന്ത് ചെയ്യാനാണ് ഉദേശിക്കുന്നത്?"

നവ്യ:"അറിഞ്ഞൂടാ. പക്ഷേ അവരെ വെറുതേ വിടില്ല എന്ന് മാത്രം എനിക്ക് അറിയാം".

അവർ തിരിച്ച് നടക്കുന്ന വഴി നവ്യ പറഞ്ഞു "എന്റെ ഫോണിലേക്ക് കുട്ടിയുടെ സിവി ഒന്ന് അയച്ച് താ. ഞാൻ പരിചയം ഉള്ളവരോട് എല്ലാം ഒന്ന് ചോദിച്ച് നോക്കാം".

രോഹിണി ശരി എന്ന അർത്ഥത്തിൽ തല കുലുക്കി.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

മുറിയില്‍ എത്തിയ നവ്യ കാണുന്നത് തന്നെ കാത്ത് ഇരിക്കുന്ന രാഹുലിനെ ആണ്‌.

രാഹുല്‍:"മോളൂ നീ ഓക്കെ അല്ലെ?"

നവ്യ:"ഞാൻ ഓക്കെ ആണ്‌ കുട്ടൂസെ".

നവ്യ വാതിൽ കുറ്റി ഇട്ടിട്ട് രാഹുലിന്റെ അടുത്തേക്ക് ചെന്ന് അവനെ ചുംബിച്ചു. പതിവില്ലാതെ അവൾ വാതിൽ കുറ്റി ഇട്ടത് കണ്ട് അവന് അല്പം അത്ഭുദം തോന്നിയെങ്കിലും, ഒന്നും പറഞ്ഞില്ല.

നവ്യ അവന്റെ അടുത്ത് ഇരുന്ന് കൊണ്ട്‌ പറഞ്ഞു "എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്...."

നവ്യ അവൾ അറിഞ്ഞതും കണ്ടതും ആയ എല്ലാ കാര്യങ്ങളും രാഹുലിനോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രാഹുലും ദേഷ്യം കൊണ്ട്‌ വിറച്ചു. "ആ ചെറ്റകളെ വെറുതേ വിടാൻ പാടില്ല. എന്ത് സംഭവിച്ചാലും സാരമില്ല. അവരെ വെറുതേ വിടാൻ പാടില്ല".

നവ്യ:"അവർ ഇനി ഒരു പെണ്ണിനോടും

💬 Comments

View all comments