0%

Chapter Title : നവ്യാപുരാണം 2 [പ്രിയപ്പെട്ട പ്രിയ]

അവർ കളി തുടർന്നു.

കുറച്ച് സമയത്തിന് ശേഷം പെട്ടെന്ന് വന്ന ഒരു ഐഡിയയിൽ മാത്യു പറഞ്ഞു, "ശരിക്കും ഞാനല്ലേ നവ്യയോട് ക്ഷമ പറയേണ്ടത്, പക്ഷെ എന്റെ മുടിഞ്ഞ ego കാരണം അത് എനിക്ക് പറ്റിയില്ല."

തോമസ്:"അല്ലേലും ഇതാണ്‌ നിന്റെ കുഴപ്പം, ഒടുക്കത്തെ ഈഗോ."

മാത്യു രാഹുലിനോടായി:"ഞാൻ ക്ഷമ പറഞ്ഞില്ലെങ്കില്‍ അത് മോശം ആവും അല്ലെ, പക്ഷെ എല്ലാരുടെയും മുമ്പിൽ വെച്ച് ക്ഷമ പറയാൻ എന്റെ ego എന്നെ അനുവദിക്കില്ല. രാഹുല്‍ സമ്മതിക്കും എങ്കിൽ ഞാൻ നവ്യയോട് അടുക്കളയില്‍ പോയി ഒരു sorry പറഞ്ഞിട്ട് വരട്ടെ."
മാത്യുവിന്റെ ഭാവം നിഷ്കളങ്കം ആണെങ്കിലും, ഒറ്റക്ക് നില്‍ക്കുന്ന നവ്യയുടെ അടുത്ത് പോകുന്നത് ക്ഷമ പറയാൻ മാത്രം അല്ല എന്ന് രാഹുലിന് അറിയാമായിരുന്നു.

പക്ഷെ തന്റെ അനുവാദത്തിനായി കാത്തു നില്‍ക്കുന്ന മാത്യു അങ്കിളിനെ കണ്ടപ്പോൾ, അവന്റെ മനസ്സിൽ അവന് കിട്ടുന്ന ഒരു ബഹുമാനവും, അധികാരവും ആയി ആണ്‌ അവന് അനുഭവപ്പെട്ടത്. അത് കൊണ്ട്‌ തന്നെ ഒരു ചെറു പുഞ്ചിരിയോടെ രാഹുൽ പറഞ്ഞു "പിന്നെ എന്താ അങ്കിൾ, ഇത് സ്വന്തം വീട് പോലെ തന്നെ കണ്ടാൽ മതി".

മാത്യു അനുവാദം ചോദിച്ചപ്പോൾ രാഹുലിന്റെ മുഖത്ത് വന്ന പ്രകടമായ മാറ്റം, അവനെ തന്നെ സൂക്ഷിച്ച്‌ നോക്കി കൊണ്ടിരുന്ന തോമസ് കൃത്യമായി കണ്ടു. ആയാൽ ഒരു ചെറു പുഞ്ചിരിയോടെ ചീട്ട് കളി തുടരാൻ ആയി കൈയിലെടുത്തു. മാത്യു പതുക്കെ എഴുന്നേറ്റ് അടുക്കള ലക്ഷ്യമാക്കി നടന്നു, തുടിക്കുന്ന ഹൃദയത്തോട് കൂടെ.

കറിക്ക് വേണ്ടി പച്ചകറി അറിയുക ആയിരുന്നു നവ്യ. ശബ്ദം ഉണ്ടാക്കാതെ നടന്ന് വന്ന മാത്യുവിനെ തൊട്ട് അടുത്ത്

💬 Comments

View all comments